കൊക്കോ കോളയെന്നു കേട്ടാല്‍
തകരയടപ്പു തെറിക്കുന്നേരം
കുപ്പിക്കുള്ളില്‍ നുരയും കോള പോല്‍
ഉമിനീരു വായയ്ക്കള്ളിലതിയായി
നുരഞ്ഞുപ്പതയും കൊതിയന്മാരെ ;
ഭാരതീയരെ കുടിച്ചിട്ടുണ്ടോ
തനി കൊക്കൊ കോള, ഇല്ലേയില്ല !
പറഞ്ഞില്ലന്നേ കോളകമ്പനി
യൂറോപ്പിലേതല്ല യുഎഇയിലേതല്ല
ഇന്‍ഡ്യന്‍ കൊക്കോ കോളായെന്ന്
പിന്നെന്തിനീ മണ്ടന്‍ ചോദ്യം
മണ്ടാ മണ്ടാ തിരുമണ്ടാ .
സായ്പ് കലക്കിത്തരുവതെന്തും
മോന്തി മോന്തിക്കുടിക്കാനയി
വായത്തുറക്കാനാളുണ്ടിവിടെ
സായ്പിനു കുടിക്കാന്നൊന്തരം
ഇന്‍ഡ്യക്കാരനോ നാലാംതരം
കോളക്കമ്പനി മുദ്രാവാക്യം
നമ്മുടെയുദകം നമ്മുടെ ബോട്ടില്‍
നമ്മുടെവായ നമ്മുടെയുദരം
കോളക്കാരനുതീറെഴുതാന്‍
ആരുണ്ടിവിടെ കാണട്ടെ
ആരാകിലും വേണ്ടില്ലാ
തച്ചുത്തച്ചുതകര്‍ത്തീടും
വേണ്ടാവേണ്ടാ ഡ്യൂപ്പ് കോള
ചൂക്ഷകകോള വേണ്ടിവിടെ .
ഹെന്റമ്മോ...എന്തൊക്കെയാ ഈ കേക്കണേ..
ReplyDeleteഗൊള്ളാം...നല്ല ഗവിത,.അവസാനം ഇത്തിരി രോഷം കൂടിപ്പോയോ....ചുമ്മാതാട്ടോ
ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ
സത്യം അതുതന്നെ ആണ് ജെയിംസ് ചേട്ടാ .... വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത നിലവാരങ്ങളില്‍ ഉള്ള കോള വില്‍ക്കുക എന്ന ഒരു പ്രത്യേക തരം അജണ്ട ആണ് ഇത്തരം കമ്പനികള്‍ നടപ്പാക്കുന്നത്.. പ്രതികരിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കും ശക്തിയില്ലാത്ത കാഴ്ചയാണ് കാണുന്നത്...
ReplyDeleteനമ്മള്‍ക്കും അത് തന്നെ ആണല്ലോ ഇഷ്ട്ടം എന്ത് ഉല്‍പന്നതിന്റെയും first grade സായിപ്പിന് export ചെയ്യും last grade നമ്മള്‍ക്കും...