Saturday, May 15, 2010

നിര്‍ബ്ബന്ധിത കുമ്പസാരം

(ജീവിച്ചിരിക്കുന്നവരുമായി കഥാപാത്രങ്ങള്‍ക്ക് സാമ്യം തോന്നുന്നു
വെങ്കിലത് യാദൃശ്ചികം മാത്രം)


മന്ത്രവാദിനിയുടെ ബ്ലോഗ്. പള്ളീലച്ചനു മുമ്പില്‍ സാരിത്തലപ്പു തലവഴി മൂടി എല്ലാമേറ്റു പറയുന്ന നാട്യത്തിലുള്ള ബ്ലോഗ്. ദിനം തോറും 500 ഹിറ്റ്സുള്ള ബ്ലോഗിലയാള്‍സാകൂതംകണ്ണോടിച്ചു.ആണിനെപെണ്ണാക്കുന്നആഭിചാരപ്രക്രിയയുടെ ആവര്‍ത്തന വിരസ്സങ്ങളായ വിവരണം. ഡേറ്റിംഗുംഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കലും നിത്യവൃത്തി പോലെവിവരിച്ചിരിക്കുന്നു. അന്തികള്ളിന്‍റെ ഗ്രേഡിലുള്ള റെഡ് വൈന്‍യഥേഷ്ടം മോന്തുന്നത് മഹാസംഭവമായി എഴുതിപിടിപ്പിച്ചിരിക്കുന്നത് വായിച്ച് അയാള്‍ ഉറക്കെ ചിരിച്ചു പോയി. നിനക്കുമാറിടങ്ങളാണെന്ന മന്ത്രവാദിനിയുടെ പ്രഖ്യാപനം ശ്രവിച്ച് മാനസികാടിമത്വത്തിനു വിധേയനായി തലകുനിച്ച് പൂച്ചവീട്ടില്‍ നിന്നിറങ്ങിപോയവരുടെ കൂട്ടത്തില്‍ശ്യാംനന്ദനുമുണ്‍ട്.ശ്യാം നന്ദനനെ നേരില്‍ കാണുവാന്‍ അയാള്‍ തീരുമാനിച്ചു.

ബൈക്ക് പാര്‍ക്കിങ് ഏരിയായില്‍ പാര്‍ക്ക് ചെയ്ത് കടല്‍ക്കരയിലേക്ക് അയാള്‍ കണ്ണോടിച്ചു. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് മണല്‍പ്പരപ്പിലൂടെ ശ്യാംനന്ദന്‍ഉലാത്തുന്നത് അയാളെ തെല്ലൊന്നത്ഭുതപ്പടുത്തി.
പറഞ്ഞതുപോലെ തന്നെ കൃത്യസമയത്തു തന്നെ നന്ദനെത്തിയിരിക്കുന്നു. സമയക്ലിപ്തത ഒട്ടും തന്നെ പാലിക്കുവാന്‍ തയ്യാറാകാത്ത നന്ദനാണ് ആ പതിവു തെറ്റിച്ചു കൊണ്‍ട് തന്നെ കാത്ത് അക്ഷമനായി കടല്‍തീരത്ത് തെക്കുവടക്കു നടക്കുന്നത്. അനുപമയുടെ ആവലാതി വെളിപ്പെടുത്തുന്നതും വസ്തുതകള്‍ വിശകലനംചെയ്തതില്‍നിന്നുംതനിക്കുബേദ്ധ്യമായതുംപോലെഅതീവസങ്കീര്‍ണ്ണവുംവളരെഗുരുതുസ്വഭാവമുള്ളതുമായപ്രശ്നത്തെയാണ്ശ്യാംനന്ദന്‍ അഭിമുഖീകരിക്കുന്നതെന്ന് അയാള്‍ക്ക് ബോദ്ധ്യമായി. അയാളെ കണ്‍ട് തിരിച്ചറിഞ്ഞ് ഒരു മാജിക്ക്ഒരു മാജിക്കെന്നു വിളിച്ചു പറഞ്ഞു കൊണ്‍ട് പലരുംസമീപിക്കുന്നതവഗണിച്ചു കെണ്‍ട് അയാള്‍ വേഗം നടന്ന് നന്ദനരികിലെത്തി.അയാളെത്തിയതിലുള്ള ആശ്വാസം ശ്യാംനന്ദന്‍റെ മുഖത്തു പ്രകടമായി. അവരിരുവരുയടെയുംസ്വാകാര്യതക്കു ഭംഗം വരുത്താതെ അയാളെ കാണാനോടിയെത്തിയവര്‍ പിരിഞ്ഞുപോയപ്പോള്‍ അവരിരുവരും മണല്‍പരപ്പിലിരുന്നു. മുഖവുരയൊന്നും കൂടാതെ അയാള്‍ കാര്യത്തിലേക്ക്
കടന്നു. നന്ദന്‍ തന്‍റെ ഭാര്യ അനുപമ എല്ലാംഎന്നോടു പറഞ്ഞു. അശ്രദ്ധയോടെ തള്ളിക്കളയാന്‍ കഴിയുന്നതല്ല നന്ദന്‍ അനുപമയുടെ പരാതി. നന്ദന്‍ തന്‍റെ പെരുമാറ്റംഅസാധരണവും ഭയപ്പെടുത്തുന്നതുമാണെന്നാണ് അനുപമ പറഞ്ഞത്. താന്‍ ഒറ്റയ്ക്കാണ് രാത്രി കഴിച്ചുകൂട്ടുന്നതെന്നും അനുപമ എന്നോട് പറഞ്ഞു. വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ട സുഹൃദ് ബന്ധം നമ്മള്‍ തമ്മിലുണ്‍ടായിട്ടും എന്തിനായിരുന്നു എന്നോടിതെല്ലാം താന്‍ മറച്ചുപിടിക്കുന്നത്.ദീര്‍ഘനേരത്തെ നിശ്ശബ്ദത ഭാവതീവ്രതകളകന്നശ്യാംനന്ദന്‍റെ കണ്ണുകളിലേക്കയാള്‍ ഉറ്റുനോക്കി. അതേയവസ്ഥയില്‍ അയാളോടു ശ്യാംനന്ദന്‍ താന്‍ അനുഭവിക്കുന്നദുരവസ്ഥ  പറഞ്ഞു.തേരിന്‍ബന്തലയിലെ മന്ത്രവാദിനിയുടെ ബ്ലോഗ് വായിച്ചതിനു ശേഷം അവരെ തോല്പിച്ച് അഹങ്കാരഭജ്ഞനം നടത്തണമെന്ന അഭിവാഞ്ചയോടെ മന്ത്രവാദിനിയുടെ വീടായ പൂച്ചവീട്ടിലേക്ക് പോയെന്നും അവരുടെ ആഭിചാര വൃത്തിക്കിര യായി അപമാനഭാരത്തോടെ തലയും കുമ്പിട്ടിറങ്ങിപ്പോകേണ്‍ടിവന്നുവെന്നും അനുപമ പറഞ്ഞതൊന്നും തന്നെ അസത്യങ്ങളല്ലെന്നും ശ്യാംനന്ദന്‍ തന്‍റെ ഉറ്റസുഹൃത്തിനോടുവെളിപ്പടുത്തി.ശ്യാംനന്ദന്‍റെകണ്ണുകള്‍നിറഞ്ഞൊഴുകുന്നതയാള്‍ അസ്വസ്ഥതയോടെ നോക്കി. തങ്ങള്‍ സുഹൃത്തുക്കള്‍  ബ്രേവ്മാനെന്നു മറ്റുള്ളവര്‍ക്കു ആത്മാഭിമാനപൂര്‍വ്വം പരിചയപ്പെടുത്തികൊടുക്കാറുള്ളസദാഊര്‍ജ്ജസ്വലനുംസാഹസികനുമായശ്യാംനന്ദനാണ്ജുഗുപ്സാവഹമായെരധമപ്രവര്‍ത്തിക്കിരയായിസ്വത്വംനഷ്ടപ്പെട്ടതുപോലെകേഴുന്നത്.അയാള്‍വര്‍ദ്ധിച്ചസഹതാപത്തോടെ നന്ദനെ ഉറ്റുനോക്കി.
  ഒരു വനാന്തര യാത്രയ്ക്കിടയിലെ വിശ്രമവേള. ടെന്‍റിനുള്ളില്‍, ഹൃദയബന്ധം സ്ഥാപിച്ചൊരു കാനനവാസി മുളങ്കുറ്റിയില്‍ പകര്‍ന്നുതന്ന യവം കുടിച്ച് സ്ഥലകാലബോധങ്ങളുടെഅതിരുകള്‍ കടന്നു കടന്നു പോകുകയായിരുന്ന തന്നെ കൊത്താനാഞ്ഞ വിഷപാമ്പിനെ കൈ കൊണ്‍ടു തട്ടി മാറ്റി പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റാനുപയോഗിക്കുന്ന മരക്കമ്പുപയോഗിച്ച് തല്ലിക്കൊന്നു ശ്യാംനന്ദന്‍. ആ നന്ദനാണ് ഒരു ബ്ലോഗെഴു
ത്തുകാരിയുടെ കടലാസു വിരട്ടലിനു മുമ്പില്‍ അടിപതറി വീണിരിക്കുന്നത്. തികഞ്ഞ ഹൃദയവ്യഥയോടെ അയാള്‍ ശ്യാം നന്ദന്‍റെ ചുമലുകളില്‍ കൈകളമര്‍ത്തികൊണ്‍ട് പറഞ്ഞു. നന്ദന്‍ തന്നെ ഗ്രസിച്ചിരിക്കുന്ന ഈ അഭിശപ്ത ദുരന്തത്തെ എന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി ഞാനില്ലാതാക്കും. ശ്യാംനന്ദന്‍റെ കണ്ണുകളില്‍ അവിശ്വാസനീയതയുടെതിളക്കം. അയാള്‍ കടല വില്ക്കുന്ന കുട്ടിയെ കൈകാട്ടി അരികിലേക്ക് വിളിച്ചു ഒരു വലിയ പൊതി കടല ആവശ്യപ്പെട്ടു.
ആ കുട്ടി ഒരു വലിയ പൊതി കടല അയാളുടെ കയ്യിലേല്പിച്ചു. കടലയുടെ വില നല്കാന്‍ തുനിഞ്ഞ നന്ദനെ തടഞ്ഞു കൊണ്‍ട് അയാള്‍ ആ കടലപ്പൊതി അല്പം ശക്തമായി കുലുക്കുവാന്‍ തുടങ്ങി.
കളയും സാ.....ര്‍. പൊതി നിറയെ അഞ്ചു രൂപയുടെ നാണയങ്ങള്‍ നിറയുന്നതു കണ്‍ട് ഭീതിയോടെ പിന്നോട്ട് മാറിയ ബാലന്‍റെ കൈയിലായി നാണയങ്ങള്‍ നിറഞ്ഞ പൊതി ഏല്പിച്ചിട്ട്അന്ധാളിച്ച് വാപൊളിച്ചു നില്ക്കുകയായിരുന്ന ശ്യാംനന്ദനോടയാള്‍ പറഞ്ഞു. വരൂ പോകാം. അയാള്‍ ശ്യാംനന്ദനെയുംകൂട്ടി പാര്‍ക്കിങ് ഏരിയായിലെത്തി. ശ്യാംനന്ദനെ നോക്കി ഗൂഢമായി പുഞ്ചിരിച്ചു കൊണ്‍ടയാള്‍ നാലുപാടും തിരിഞ്ഞ് ഉറക്കെ കൈകൊട്ടി. ബീച്ചിലെ സന്ദര്‍ശകരുടെ അര്‍ദ്ധവൃത്തംഅയാള്‍ക്കു ചുറ്റുമായി രൂപപ്പെട്ടു. പെട്ടെന്ന് ഇരുകൈകളുംമുന്നോട്ട് നീട്ടിപിടിച്ച് അയാള്‍ നിശ്ചലനായി നിന്നു. അല്പനേരത്തിനുള്ളില്‍ ചേര്‍ത്തുപിടിച്ച അയാളുടെകാല്പാദങ്ങള്‍ മുകളിലേക്കുയര്‍ന്നു. കൂടി നിന്നവരില്‍ ചിലര്‍ ഭീതിയോടെ കൂകിവിളിച്ച് പുറകോട്ടോടി മാറി. മറ്റുചിലരാകട്ടെ ആര്‍പ്പുവിളിച്ച് ഉച്ചത്തില്‍ കൈകൊട്ടി അയാളെ അഭിനന്ദിച്ചു. അവരോടൊപ്പം ശ്യാംനന്ദനും ഒപ്പം കൂടി. ശ്യാംനന്ദന്‍റെ മൂഡിലുണ്‍ടായ ക്ഷണവ്യതിയാനത്തില്‍ സന്തുഷ്ടനായി, അനുപമക്കു കൊടുത്ത വാക്ക് ഉടന്‍ പാലിക്കണമെന്നു പറഞ്ഞ് നന്ദന് ഹസ്തദാനം നല്കി അയാള്‍ തന്‍റെ ഹയബുസ സ്റ്റാര്‍ട്ട് ചെയ്തു.

   
തേരിന്‍ബന്തലയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഭാഗത്ത് കാലപ്പഴക്കം തോന്നിക്കുന്ന വില്ലക്കു മുന്നിലായി അയാള്‍ തന്‍റെ ഹമ്മര്‍ എച്ച് നിറുത്തി. കറുത്ത പെയിന്‍റടിച്ച കൂറ്റന്‍ ഇരുമ്പു ഗേറ്റിനു മുകളിലായി ക്യാറ്റ് ഹവുസ് എന്നെഴുതി വച്ചിരിക്കുന്നത് അയാള്‍ വായിച്ചു തീരുന്നതിനിടയില്‍ ഇരുമ്പ്ഗേറ്റ് പൂര്‍ണ്ണമായും തുറക്കപ്പെട്ടു. അയാള്‍ വാഹനം അകത്തേക്ക് ഓടിച്ചു കയറ്റി സിറ്റവുട്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്നു പുറത്തേക്കു വന്നമന്ത്രവാദിനി കടുപ്പത്തോടെ അയാളോടു പറഞ്ഞു.

ഹവ് ആര്‍ യൂ. അയാള്‍ തിരികെ പറഞ്ഞു. ഹവ് ആര്‍ യൂ.

ആകാര ഭംഗി നിഴല്‍പരത്തുന്ന പര്‍പ്പിള്‍ നിറത്തിലുള്ള നൈറ്റി ധരിച്ച മന്ത്രവാദിനിയെ അയാള്‍ അടിമുടി വീക്ഷിച്ചു.മന്ത്രവാദിനി അയാളെ അകത്തേക്കു ക്ഷണിച്ചു. പുരാതന പ്രേതഭവനത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണമുറിയില്‍തുകല്‍കൊണ്‍ടുപൊതിഞ്ഞിട്ടുള്ളസോഫയില്‍അയാളിരുന്നുഅയാള്‍ക്കഭിമുഖമായുള്ള സോഫയില്‍ മന്ത്രവാദിനിയുംഇരുന്നു.അദൃശ്യമായഅളവുകോലുപയാഗിച്ചു സിദ്ധിയുടെ പരിമാണം തിട്ടപ്പെടുത്തുന്ന നീണ്‍ട നിശബ്ദതയ്ക്ക് ഒടുവില്‍ ടീപ്പോയുടെ മുകളിലിരിക്കുന്ന വൈന്‍ കുപ്പിയിലേക്ക് കണ്ണോടിച്ചുകൊണ്‍ടയാള്‍ ആ നിശബ്ദത ഭജ്ഞിച്ചു കൊണ്‍ടു പറഞ്ഞു.

ഡ്രിംഗ്സില്‍വലിയതാത്പര്യമാണെന്നുബ്ലോഗില്‍ കണ്‍ടു.ക്ലാന്‍സി ടേസ്റ്റ് ചെയ്തുവോ എന്നെങ്കിലും?

ഇപ്പംമാജിക്കിനൊപ്പം ബെവറിജിന്‍റെ ഏര്‍പ്പാടിലുമാണോ?

അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എപ്പോഴും ബ്ലോഗില്‍ വൈന്‍ ബോട്ടിലെഴുന്നെള്ളിച്ചു വെച്ചിരിക്കുന്നത് കണ്‍ട് ചോദിച്ചതാണ്.

ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണെന്നാണോ ഈകാലത്തിലും കരുതിയിരിക്കുന്നത്.

അല്ലേയല്ലാ. എങ്കിലും ഫ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ്ഭവതി കഴിച്ചു കാണത്തില്ല. ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു തറയില്‍ വീഴും.

നോണ്‍സെന്‍സ്. മന്ത്രവാദിനി ക്രൂദ്ധയായി അയാളെ നോക്കി.

കണ്‍ടൂ ചാനലില്‍. വിദേശത്തെ ഒരു ഹേട്ടേലിനു മുന്നില് കോഴിയുടെ തല പറിച്ചെടുത്ത് പിന്നെ കൂട്ടിച്ചേര്‍ത്ത ആളെപ്പറ്റിക്കല്‍ പരിപാടി. സ്ട്രീറ്റ് മാജിക്കെന്ന വേലത്തരം കാട്ടിതെരുവുകളിലൂടെ വായും നോക്കി നടക്കുന്ന ആണിനെയുംപെണ്ണിനെയും വിഢ്ഢികളാക്കുന്നത് ഇവിടെ പടുകുഴിയിലേക്ക് പതിയ്ക്കാന്‍ പോകുന്നു. തേരിന്‍ബന്തല ലിസ്ബണോപാരീസോ ടെക്സാസോ അല്ലായെന്നു താങ്കള്‍ക്ക് ബോദ്ധ്യമാകും.

 ടീപ്പോയുടെ പുറത്തു നിന്നും ഒരു കുത്ത് ചീട്ടെടുത്ത് ഷഫിള്‍ ചെയ്തതിനു ശേഷം അയാള്‍ക്കു നേരെ നീട്ടി മന്ത്രവാദിനി ആവശ്യപ്പെട്ടു

റ്റെയ്ക് ഒന്‍ കാഡ് മാന്‍

അയാള്‍ ഒരു കാര്‍ഡ് വലിച്ചെടുത്തു. ഏതിനമെന്നു നോക്കിയതിനു ശേഷം കത്തിച്ചു കളയു. ലായിറ്റര്‍ അയാള്‍ക്കു നേരെ മന്ത്രവാദിനി നീട്ടി. ചുവപ്പും പച്ചയും ജ്വാലകളോടെ ആ ചീട്ട് മാര്‍ബിള്‍ തറയില്‍ കിടന്നു കത്തിച്ചാമ്പലായി. തന്‍റെ കൈയിലുള്ള ചീട്ടകളോരോന്നായി മന്ത്രവാദിനി മറിച്ചു നോക്കുന്നതും അവരുടെ മുഖം സാവധാനം വിവര്‍ണ്ണമാകുന്നതും അയാള്‍ ശ്രദ്ധാപൂര്‍വ്വം നോക്കിയിരുന്നു. ചീട്ടെടുക്കാന്‍ കഴിയാതെ ക്ഷോഭത്തോടെ മന്ത്രവാദിനി പറഞ്ഞു. ആഡുദന്‍ എയിസാണ് താങ്കള്‍ നോക്കിയ ചീട്ട്.

എവിഡന്‍സ് വേണം

മന്ത്രവാദിനിഅക്ഷമയോടെചീട്ടുകളോരോന്നായിമറിച്ചുനോക്കുന്നതിനിടയില്‍ അയാള്‍ അവരുടെ ഉദരത്തിനു സമീപത്തായി കൈചൂണ്‍ടി. നാഭിക്കു താഴെ മിനുസമുള്ള കട്ടിക്കടലാസിന്‍റെ സ്പര്‍ശം. മന്ത്രവാദിനി ചീട്ടെടുത്ത് കീറിയെ
റിഞ്ഞു. വൈന്‍ കുപ്പി കയ്യിലെടുത്തു. വൈന്‍ മുഴുവന്‍കുടിച്ചു. ഗെറ്റപ്പ് മാന്‍. പര്‍പ്പിള്‍ നിറത്തിലുള്ള നൈറ്റിയില്‍ചവിട്ടി നിന്ന് മന്ത്രവാദിനികൈകള്‍നീട്ടി.കാരിരുമ്പിന്‍റെകാഠിന്യം.വായുവിലുയര്‍ന്നുയൊഴുകിത്താഴ്ന്നുമന്ത്രവാദിനി.
ഇനിയെന്ത്?അറിവിന്‍റെമന്ത്രാക്ഷരങ്ങള്‍ക്കായി അയാള്‍കാതോര്‍ത്തു.

   ഉദാസീനമായനിശബ്ദതയെപേടിപ്പിച്ചരാക്ഷസ നിലവിളികള്‍,
 മന്ത്രവാദിനിആടിത്തിമിര്‍ത്തരാവുകള്‍ഉന്മാദജന്യങ്ങളാണെന്നതിരിച്ചറിവായാ
ള്‍ക്കു നല്കി.
  
 ഷവറിനുതാഴെസമൃദ്ധമായജലധാരയില്‍ അയാള്‍നനഞ്ഞു. വസ്ത്രം ധരിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ കിടപ്പു മുറിയുടെ വാതില്‍പ്പാളിക്കു പിന്നില്‍ പകുതിമറഞ്ഞ് കാല് വിരല്‍ കൊണ്‍ട് മാര്‍ബിള്‍തറയില്‍ അര്‍ദ്ധവൃത്തംവരച്ചും വലതു കൈവിരല്‍ നഖം കടിച്ചും മന്ത്രവാദിനിനമ്രശിരസ്ക്കയായി നില്ക്കുന്നു! അയാള്‍ മൊബൈലില്‍ശ്യാം നന്ദനെ വിളിച്ചു. ഡേവിഡ് ഞാനിപ്പോള്‍ എന്‍ഗേജ്ഡാണ്.കുപ്പിവളകിലുക്കംപോലുള്ളഅനുപമയുടെപൊട്ടിച്ചിരി അയാള്‍ക്കു കേള്‍ക്കാമായിരുന്നു.

 

 

 

   

 

 

 

 

       

 

 

 

 

   

1 comment:

  1. ഫോണ്ട് ഒന്ന് ചിട്ടപ്പെടുത്തിയാല്‍ വായന കൂടുതല് സുഖകരമാകുമായിരുന്നു..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...