Thursday, April 15, 2010

ബ്ലോഗ് നോവല്‍

ബ്ലോഗ് നോവല്‍
            അയണ്‍ പില്ലര്‍
         
           അദ്ധ്യായം ഒന്ന്

വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പതിനാലായി ഇതുവരെ എന്നെ ഡല്‍ഹിയില്‍ കൊണ്ടുപോയിട്ടുണ്ടോ കുത്തബ് മിനാര്‍ കാണണമെന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാനെത്ര കൊതിച്ചിട്ടുള്ളതാണ്. ജോലിതിരക്കുകളെഴിഞ്ഞ് രക്തവും നീരാവിയാകുന്ന കൊടും ചൂടില്‍ അസ്വസ്ഥനായി കാട് വെട്ടിതെളിക്കുന്ന ശക്തികളെ മനസ്സാ ശപിച്ച് ഭാരൃ ഭാഗൃലക്ഷ്മിയുടെ സാമിപ്യവും മറ്റും കൊതിച്ചു് പുറംചുടും ഉള്‍ച്ചൂടും സഹിച്ചു കൊണ്‍ട് കിടക്കയില്‍ വളരെ നേരത്തേ  സ്ഥാനം പിടിച്ച ചന്ദ്രകാന്തനെ പതിനാലാം വിവാഹദിനവാര്‍ഷിക രാവില്‍ ഭാരൃ ഭാഗൃലക്ഷ്മിയുടെ പെരുമാറ്റം തീര്‍ത്തും നിരാശപ്പെടുത്തി എന്നാല്‍അസാധാരണമായമുഖവുരകള്‍കാരൃസാദ്ധൃത്തിനായുള്ളഭാഗൃലക്ഷ്മിയുടെമുന്കൂട്ടിയുള്ള തയ്യാറെടുപ്പുകളാണെന്ന് ഒട്ടനവധി അനുഭവങ്ങളിലൂടെ ചന്ദ്രകാന്തന് ബോദ്ധമായിട്ടുള്ളതാണെങ്കിലും വിവാഹ വാര്‍ഷിക ദിനത്തിന്‍റെ അവസാന മണിക്കൂറുകള്‍ തറയില്‍വീണ സ്ഫടീകമാകുമോയെന്നു ചന്ദ്രകാന്തന്‍ ഭയപ്പെട്ടു ചന്ദ്രകാന്തന്‍റെ സുദീര്‍ഘമായ നിശബ്ദത പതിവു സമ്മതപ്രകടനം തന്നെയെന്നു ഗ്രഹിച്ച് ഭാഗൃലക്ഷ്മി കട്ടിലില്‍ കിടന്നു .പിന്നെ ചന്ദ്രകാന്തന്‍റെ മാറിലേക്ക് ചാഞ്ഞു. കൃഷി വകുപ്പ് അഢീഷണല്‍ ഡയറക്ടറായ ചന്ദ്രകാന്തന്‍റെ പുറത്ത് വനം അണ്ടര്‍ സെക്രട്ടറി ഭാഗൃലക്ഷ്മി കിടന്നത് സര്‍ക്കാര്‍ വകുപ്പുകളുടെമേല്‍ സെക്രട്ടറിയേറ്റ് വച്ച് പുലര്‍ത്തിപോരുന്ന
സമ്പൂര്‍ണ്ണ ആധിപത്യത്തിന്‍റെ കാവ്യനീതി വെളിവാക്കുന്നതാണ്
     ഭാഗ്യലക്ഷ്മി വാചാലയായി തന്‍റെ ഉറ്റ കൂട്ടുകാരിയും ഗ്രാമവികസന വകപ്പിലെ അണ്ടര്‍ സെക്രട്ടറിയുമായ വിനയാമേനോന്‍ കുടുംസമേതം
ഡല്‍ഹി സന്ദര്‍ശിച്ചതും ചെങ്കോട്ടയും ജന്തര്‍മന്ദിറുംകുത്തബ്മിനാറും കണ്ടതും വള്ളിപുള്ളി വിടാതെഭാഗ്യലക്മി വിവരിക്കാന്‍ തുടങ്ങി വിരാമമില്ലതെ സംസാരിച്ചു കൊണ്ടിരുന്ന ഭാഗ്യലക്ഷ്മിയുടെ ചുണ്‍ടുകള്‍ ഇടവിടാതെ ചന്ദ്രകാന്തന്‍റെ കവിളിലും മീശരോമങ്ങളിലുംസ്പര്‍ശിച്ചുകൊണ്ടിരുന്നു അനന്യസാധാരണമായ അസ്വസ്ഥതയോടെ ചന്ദ്രകാന്തന്‍ ക്ലോക്കിലേക്ക് നോക്കി സമയം പന്ത്രണ്‍ട് പതിനാറ് വിവാഹ വാര്‍ഷിക ദിനം പിന്നിട്ടു കഴിഞ്ഞു .

                                                  തുടരും
  


2 comments:

  1. നോവൽ തുടക്കം വായിച്ചു. കൂടുതൽ വായിച്ചതിനു ശേഷം അഭിപ്രായം പറയാം.. ഏതായാലും ബ്ലോഗ് നോവൽ എന്ന സംരംഭം തികച്ചും നല്ലതാണ്.. വളരെ കുറച്ച് പേർ മാത്രം ധൈര്യം കാട്ടിയ ഒരു മേഖല.. കൂടുതൽ മുന്നേറാൻ സാധിക്കട്ടെ.. ഒപ്പം, കഴിയുമെങ്കിൽ പോസ്റ്റുകൾ ലെഫ്റ്റ് അലൈൻഡ് ആയി പൊസ്റ്റ് ചെയുക.. കാരണം ഈ റ്റെമ്പ്ലേറ്റ് ജെസ്റ്റിഫൈഡ് അലൈന് മെന്റ് ഉട്ടും സപ്പോർറ്റ് ചെയുന്നില്ല. ആശംസകൾ.. വിഷുവിന്റെയും..

    ReplyDelete
  2. ഒരു പാരഗ്രാഫ് ആണാ ഒരു നോവലിന്റെ ഒരദ്ധ്യായം?

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...