Tuesday, August 25, 2015

പുനർ വായന


പുനർ വായനകളിലാണു്
നിന്നെയറിഞ്ഞതും
ഇഷ്ടപ്പെട്ടതും
എന്നാൽ
കാലത്തിന്റെ താളുകൾ
അവസാനപുറമെത്തി കഴിഞ്ഞു .
അദ്ധ്യായങ്ങൾ
നീണ്ടുപോയതിന്റെ മടുപ്പോ
സംഗ്രഹിക്കേണ്ടതെന്ന
തീർച്ചപ്പെടുത്തലുകളോ
അല്ലായിരുന്നു
എന്റെ വായനയെ മടുപ്പിച്ചതു്
കടിച്ചാൽപ്പൊട്ടാത്ത
വാക്കുകളുടെ വിഘ്നങ്ങളോ
ദുർഗ്രഹതയുടെ
അസ്വീകാര്യതയോയല്ല
എന്റെ വായനാ തത്പരതയെ
നിസ്സാരവല്ക്കരിച്ചതു്
ആദ്യമായാണു്
നിന്നെ ഞാൻ മനസ്സിരുത്തി
വായിയ്ക്കാൻ തുനിഞ്ഞതു് .

3 comments:

  1. വായന മടുക്കാതിരിയ്ക്കട്ടെ.

    ReplyDelete
  2. സന്തോഷം ... വായന തുടരണം...

    ReplyDelete
  3. വേണ്ടത് വേണ്ടനേരത്ത് നോക്കിയില്ലെങ്കില്‍,
    വ്യഥയായി മാറിടും........
    ആശംസകള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...