Sunday, September 20, 2015

മുല്ലപ്പൂ വിപ്ലവം

.
വെണ്മയാർന്ന ചൈനാ ക്ലേ കപ്പിലെ ചുടു ചായ എന്തേ കാണുന്നില്ല!
പത്രവും വീക്കിലിയും പതിവു പോലെ ടീപ്പോയിലൊരുക്കി വച്ചിരിക്കുന്നു .
കളത്രമേ കഷ്ടമാണിതു ചായ കിട്ടാതെ ആരംഭ ക്ലേശിതനാകുമല്ലോ ഞാൻ
ചായ കോപ്പ കണ്ടില്ലെങ്കിലും കണ്ണൻ ദേവൻ മലയിലെ കാറ്റ് ഉന്മേഷത്തോ
ടെ ചുറ്റിപ്പടരുന്നുണ്ടെന്നെ . മഹാ നടന്റെ മാന്ത്രിക ശബ്ദം കാതുകളിൽ
ഊർജ്ജസ്വലതയോടെ പരസ്യമല്ലയതു , മൃത സഞ്ജീവനിയാണു് . ആവി
പറക്കുന്ന ചായ കപ്പും കാത്ത് അക്ഷമതയോടെ ഉലാത്തുമ്പോൾ കടന്നു
വന്നു ഭാര്യ പറഞ്ഞു
 ഇനി ചായ ഇല്ല, ചായ കുടിയും വേണ്ട .
പ്രാതലിനു താറാവു റോസ്റ്റും കള്ളപ്പവും ഉച്ചയ്ക്കു ഊണു് കരിമീൻ
പൊള്ളിച്ചതും മൂരി ഉലർത്തിയതും ചേർത്തു്. രാത്രി ചപ്പാത്തിയും ചിക്കൻ
ചില്ലിയുമുണ്ടായിരിക്കും. അവളുടെ മെനുവിൽ അന്നു വൈകുന്നേരവും ചായ
ഇല്ല . ചോദ്യ ഭാവത്തിൽ നോക്കിയ എന്നോടു അന്നാദ്യമായി അവൾ
കയർത്തു സംസാരിച്ചു. 
                                    നിങ്ങളെക്കെ ചായകുടിക്കുമ്പോൾ മുതുകു വളച്ചു
തേയില കൊളുന്തു നുള്ളുന്ന പാവം പെണ്ണുങ്ങളെ ഓർത്തിട്ടുണ്ടോ. തണുത്തു
വിറച്ചു മുതുകിൽ തൂക്കിയിട്ടുള്ള കുട്ടകളിൽ യന്ത്രം പോലെ കൊളുന്തു നുള്ളി
നിറക്കുന്ന ആ പെണ്ണുങ്ങൾ സമരത്തില. ജീവിക്കാനുള്ള സമരത്തിൽ
ഇതെന്റെ ഐക്യദാർഢ്യ സമരമാണു്. മലപ്പടക്കം പൊട്ടി തീർന്നതു
പോലെ അവൾ പറഞ്ഞു നിറുത്തി.
എന്നാൽ നാളെ മുതൽ ബ്രൂക് ബോണ്ടു് വാങ്ങാം. എന്നാലും ചായ ഇല്ലാതെ
കഴിയില്ല നല്ല പകുതി.
അവരുടെ സമരം തീർന്നാലേ ഇനി ചായയുള്ളു . അവൾ തീർത്തു പറഞ്ഞു
തോട്ടമുടമയെയും തൊഴിലാളി നേതാക്കളെയും ശകാരിച്ചു മുറിക്കു പുറത്തേക്കു
പോയി. അപ്പോളാണു് ഞാൻ ശ്രദ്ധിച്ചതു് പതിവില്ലാതെ അവൾ തലയിൽ
മുല്ലപ്പൂ ചൂടിയിരിക്കുന്നു. മുല്ലപ്പൂ അലർജിയായതിനാൽ അവൾ ചൂടാറേയില്ലാ
യിരുന്നു .

4 comments:

  1. ഉയരം കൂടുംതോറും ചായയുടെ സ്വാദും കൂടുന്നു. കഥ ishtamaayi

    ReplyDelete
  2. നന്ദി ഉദയപ്രഭൻ ,സന്ദർശനത്തിനും വായനയ്ക്കും

    ReplyDelete
  3. നന്ദി ഉദയപ്രഭൻ ,സന്ദർശനത്തിനും വായനയ്ക്കും

    ReplyDelete
  4. വാക്കാല്‍‌ മാത്രം പോരല്ലോ അല്ലേ?!
    ഇപ്പോള്‍ ചീഫ് വിപ്പ് ഉണ്ണിയാടനും മന്ത്രി മാണിയോടൊപ്പം രാജിവച്ചല്ലോ!
    ആശംസകള്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...