Friday, November 11, 2016

അമ്മാവാ! ഡോണ്ട് ഡിസ്ററർബ് മീ


ചുറ്റും തിരിയുന്ന ഗ്ലാസ് ടോപ്പുള്ള
വിദേശ നിർമ്മിത ഓഫീസ് ടേബിൾ, മുറിയിലെ ചുമരു
കൾ വുഡ് പാനലിംഗ് ചെയ്തു് മോടി കൂട്ടിയിരിക്കുന്നു.
ഏസിയുടെ പതുപതുത്ത തണുപ്പു് കിടപ്പു മുറിയെ അനു
സ്മരിപ്പിക്കുന്നു . മരുമകന്റെ കാബിൻ അയാൾക്കു്
നല്ലതു പോലെ ബോധിച്ചു . വില പിടിപ്പുള്ള ഉടയാട
യിൽ മരുമകൻ കൂടുതൽ സുന്ദരനായെന്നു് അയാൾക്കു
തോന്നി . ഒട്ടി വരണ്ട കവിളുകൾ എത്ര പെട്ടെന്നാണു്
തക്കാളി പോലെ തുടുത്തിരിക്കുന്നതു്.

അമ്മാവൻ വന്ന കാര്യം പറഞ്ഞില്ല? മരുമകൻ ആ,
വിമൂകത ഭഞ്ജിച്ചു കൊണ്ടു് ചോദിച്ചു.
നിനക്കറിയാല്ലോ കാര്യങ്ങൾ എന്റെ പദവി നഷ്ടപ്പെട്ടു
എല്ലാവരാലും ഒറ്റപ്പെട്ടു . ഉടുതുണി നനച്ചു തേയ്ക്കാനും
മറ്റുള്ളവരോടു കൈ നീട്ടേണ്ട അവസ്ഥയായി
എല്ലാം അമ്മാവൻ വരുത്തി വെച്ചതല്ലേ. നീരസത്തോടെ
മരുമകൻ പറഞ്ഞു
തന്റെ നെഞ്ചിലേക്ക് മരുമകൻ കഠാര കുത്തിയിറക്കിയ
തായി അയാൾക്ക് അനുഭവപ്പെട്ടു . തന്നെ ഒട്ടും ശ്രദ്ധി
ക്കാതെ ഫയലുകൾ നോക്കുന്ന മരുമകനെ അറ്റു പോകാത്ത
ആശ്രയ ബോധത്തേോാടെ അയാൾ നോക്കി.
നീ വിചാരിച്ചാൽ എവിടെയെങ്കിലും ഡെയിലി വേജസ്സായി
ഒരു ജോലി എനിക്ക് കിട്ടും. നിന്നെ എംഡി ആക്കിയതിനാ
ണല്ലോ ഈ അവസ്ഥ എന്നെ ഗ്രസിച്ചതു്. അയാൾ യാചി
ക്കുകയായിരുന്നു അപ്പോൾ .
അമ്മാവാ . ചട്ടത്തിനും നിയമത്തിനും എതിരായി ഞാൻ
പ്രവർത്തിക്കില്ല. ഏവിടെയെങ്കിലും അമ്മാവൻ അപേക്ഷ
കെടുത്തു് യോഗ്യതയുണ്ടെങ്കിൽ ജോലി കിട്ടും. ഞാൻ
ഒരു ശുപാർശയും ചെയ്യില്ല . ഇപ്പോൾ നല്ല തിരക്കിലാണു്
ഞാൻ . ഡോണ്ട് ഡിസ്ററർബ് മീ.മരുമകൻ ഫയലിൽ
നിന്നും തലയെടുക്കാതെ പറഞ്ഞു
ഒന്നും മിണ്ടാതെ അമ്മാവൻ കാബിന്റെ വാതിൽ തുറന്നു
പുറത്തിറങ്ങി.

No comments:

Post a Comment

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...