Saturday, March 16, 2019

ഇംഗ്ലീഷു സംസാരിക്കുന്ന മലയാളി


സർക്കാർ ജീവനക്കാരായ അവിവാഹിതർക്ക് വീടു വാടകയ്ക്ക് കൊടുക്കുന്നതു് അല്പം സൂക്ഷി
ച്ചാകണമെന്നു് പലരും ഉപദേശിച്ചിട്ടും ഉമ അതത്ര കാര്യമാക്കിയില്ലായിരുന്നു .എന്നാൽ
ഇപ്പോൾ ആ, പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്നു് ഉമയ്ക്കു ബോദ്ധ്യമായി .വീടിന്റെ
പരിസരം മുഴുവൻ ചപ്പു ചവറുകൾ സമൃദ്ധമായി നിറഞ്ഞു കിടക്കുന്നു. അടുക്കള മാലിന്യം
ഉൾപ്പെടെയുള്ള മാലിന്യങ്ങളും അവയുടെ കൂട്ടത്തിലുണ്ടു് . കൊറ്റി കഴുത്തു നീട്ടി നോക്കുന്നതു
പോലെ ബീയർ ബോട്ടിലുകൾ അനവധിചപ്പുചവറുകളോടു താതാത്മ്യം പ്രാപിച്ചു്
ഉയർന്നു നില്ക്കുന്നു. ഉമ കെട്ടിടത്തിനുചുറ്റും വിഹഗ വീക്ഷണം നടത്തി അടുക്കള
ഭാഗത്തെത്തി . അടുക്കളയുടെ പുറത്തേക്കുള്ളവാതിൽ തുറന്നു് രണ്ട് അന്തേവാസികൾ
പുറത്തേക്കു വന്നു. ഉമയെ അവരിരുവരും അഭിവാദ്യം ചെയ്തു . ഉമ അവരെ സൂക്ഷിച്ചു
നോക്കി . ആ , നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയാവാം അതിലൊരാൾ പറഞ്ഞു
ഞാൻ ലീവിലാണു് മാഡം .
ചോദ്യഭാവത്തിൽ ഉമ മറ്റേയാളിനെ ഉമനോക്കുന്നതിനിടയിൽ മറുപടി വന്നു.
ഞാൻ അല്പം നേരത്തെ വന്നു.
ഉമ വാച്ചിലേക്കു നോക്കി . ഉച്ചയ്ക്ക് പന്ത്രണ്ടര കൊള്ളാം ഉമ അല്പം ഉറക്കെ തന്നെ പറഞ്ഞു.
എന്നിട്ടു കൂട്ടിച്ചേർത്തു ഹെൽത്ത് ഡിപ്പാർട്ടുമെന്റിലെയും, ലോക്കൽ അഡ്മിനിട്രേഷനിലെയും
ആളുകൾ ഉണ്ടായിട്ടാണു് എന്റെ വീടിനു ഈ ഗതി വന്നതു്. അയൽവാസികളുടെ പരാതി കേട്ടു മടുത്തു.
ഉമ അതു പറഞ്ഞു തീർത്തതും അടുക്കള ഭാഗത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടി
ന്റെ ഉടമസ്ഥൻ മതിലിന്നപ്പുറത്തുനിന്നും ഇംഗ്ലീഷിൽ ശകാരവർഷം ആരംഭിച്ചു. കൂടി
ക്കിടക്കുന്ന മാലിന്യകൂമ്പാരത്തിൽ നിന്നുംദുർഗ്ഗന്ധം വമിക്കുകയും അതിൽ കുടിയിരിക്കുന്ന
കൊതുകുകൾ സന്ധ്യ കഴിഞ്ഞാൽ തന്റെവീടിനകത്തേക്കു വന്നു് എല്ലാവരെയും കടിക്കുന്നു
എന്നെക്കെയായിരുന്നു അയാളുടെ ശകാരവർഷത്തിന്റെ സംഗ്രഹം. ആവശ്യത്തിനു വേണ്ട,
ആംഗ്ലേലയ നിഘണ്ടുവിലെ ശകാര പദങ്ങളുംവാക്യങ്ങളും അയൾ ഉപയോഗിച്ചു. മലവെള്ള
പാച്ചിൽ പോലെയുള്ള അയാളുടെ ശകാരം ശമിച്ചപ്പോൾ ഉമ മതിലിനോടു ചേർന്നു നിന്നു
പറഞ്ഞു..
സർ അങ്ങൊരു മലയാളിയാണു് . മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ ഞാനിതെല്ലാം മുഖവിലയ്ക്കെടുക്കുകയും നേരിൽ കണ്ട് സംസാരിക്കുകയും ചെയ്യുമായിരുന്നു.
അതോടെ അയാൾ ശകാര വർഷം നടത്തി വീടിനകത്തേക്കു കയറി . പിറ്റേ ദിവസം
ചവറെടുത്ത കൊണ്ടു പോകാൻ ആളുമായി വരാമെന്നു് അന്തേവാസികളോടു പറഞ്ഞ്
ഉമ മടങ്ങി .
പിറ്റേദിവസം ബധിരനും മൂകനുമായ ഒരു ജോലിക്കാനുമായിട്ടു് ചവറുകളെടുത്തു മാറ്റാൻ
ഉമയെത്തി. അന്നു് ഫുഡ് പോയസൺ പിടി പെട്ട രണ്ടു ജീവനക്കാരും രാത്രി ഷിഫ്റ്റ് ജോലി
യുള്ള മൂന്നു ജീവനക്കാരും അവിടെയുണ്ടായിരുന്നു.ജോലിക്കാരൻ , കൊണ്ടു വന്ന ചാക്കുകളിൽ
ചവറുകൾ നിറയ്ക്കുന്ന ജോലിയിൽ വൃപൃതനായി.ഉമ ചവരു നീക്കത്തിനു മേൽ നോട്ടം വഹി
ക്കുന്നതിനിടയിൽ അവശ്യമായ നിർദ്ദേശങ്ങൾ ജോലിക്കാരനു നല്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഇന്നലെ ഇംഗ്ലീഷിൽ ശകാരവർഷം വന്ന മതിലിന്റെ ഭാഗത്തേക്കു ഉമ ശ്രദ്ധ പതിപ്പിച്ചു . കടലാസു കൂമ്പാരം ഒരുചാക്കു നിറയെ ജോലിക്കാരൻ നിറച്ചു . അതിൽ കെട്ടു കണക്കിനു,സംഘടനാ നോട്ടീസു് കണ്ടതും ഉമ ജോലിക്കാരനെ സഹായിക്കുവാൻ കൂടിയ
 അന്തേവാസികളോടു ചോദിച്ചു .
ഒഫീസ് പണിയെ ഒരു സുമാറില്ലാതെയാണു ചെയ്യുന്നതു് .സംഘടനാ പണിയും അങ്ങനെ
യായോ?
അപ്പോഴാണു് ഇന്നലെ ഇംഗ്ലീഷു ശകാര വർഷം ഉയർന്നു കേട്ട ഭാഗത്തായി ഒരുപുരുഷ
ശിരസ്സ് പ്രത്യക്ഷപ്പെട്ടതു് ഉമയുടെ ശ്രദ്ധയിൽ പെട്ടതു്. ഇതാണു് ഇംഗ്ലീഷു സംസാരിക്കുന്ന
 മലയാളി. ഉമ മനസ്സിൽ പറഞ്ഞു . അതിനിടയിൽ അയാൾ പറഞ്ഞു തുടങ്ങി . ഇംഗ്ലീഷിൽ
തന്നെ. നിങ്ങൾക്ക് ഈ വീട് നേരെ കൊണ്ടു പോകാനാകില്ലെങ്കിൽ പൂട്ടിയിട്ട് വേറെ പണി നോക്കുക. ഇവിടെയുള്ള ശപ്പന്മാരെ അടിച്ചോടിക്കേണ്ടി വരും എന്നു തുടങ്ങി കടുത്ത ഇംഗ്ലീഷു്
അസഭ്യങ്ങൾ വരെ അയാളുടെ നാവിൽ വിളയാടി .ഉമ പതിവു പല്ലവി തന്നെ ആവർത്തിച്ചു.
മലയാളിയായ താങ്കൾ മലയാളത്തിൽ സംസാരിക്കൂ. അപ്പോൾ മറുപടി പറയാം
അപ്പോൾ മലയാളത്തിനു നേരെയായി അയാളുടെ ആക്രോശം . പുഴു പോലെ ലിപിയു
ള്ള ഭാഷയെ തനിക്കിഷ്ടമല്ലെന്നും ഇംഗ്ലീഷറിയാത്ത നിങ്ങൾ സംസ്ക്കാരമില്ലാത്ത ബാർബേറിയാനാണെന്നും അയാൾ ഇംഗ്ലീഷിൽ പറഞ്ഞു . ഉമ ഒന്നും മിണ്ടാതെ ജോലിക്കാ
രനു നിർദ്ദേശങ്ങൾ കൊടുക്കുന്നതിനിടയിൽ അയാൾ സ്റ്റൂളിന്റെ മുകളിൽ കയറി നിന്നാണു് മതിലിനപ്പുറം നിന്നു് സംസാരിക്കുന്നതെന്നും അതിനാലാണു് അയാളെ തനിക്കു കാണാ
നാകുന്നതെന്നും മനസ്സിലാക്കി.അയാൾ സർവ്വ ശക്തിയെടുത്ത് ഉമയുടെ നിസ്സംഗതയെ ഇംഗ്ലീ
ഷിൽ അപലപിച്ചു. അതിനിടയിൽ അയാളുടെ ശിരസ്സ് മതിലിന്നപ്പുറത്തു നിന്നും അപ്രത്യക്ഷ
 മായി.സ്റ്റുളോടു കൂടി അയാൾ നിലം പതിക്കുന്ന ശബ്ദം ഉമ കേട്ടു .
അതോടൊപ്പം അയ്യോ ഒടി വായേ എന്നെ രക്ഷിക്കണേയെന്ന അയാളുടെ നിലവിളിയും ഉമ
 കേട്ടു . അതു കേട്ട് ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കാൻ തുനിഞ്ഞ അന്തേവാസികളെ ഉമ തട
ഞ്ഞു.
ഉമ മതിലിനു സമീപം ചെന്നു് ചോദിച്ചു .
സർ എന്തു പറ്റി
കാലിന്നൊടുവുണ്ടെന്നാ തോന്നുന്നതു്.
ഇതിനിടയിൽ വീട്ടുകാർ അയാളെ താങ്ങിയെഴുന്നേല്പിച്ച് ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുക്കം തുടങ്ങി. എന്റമ്മോയെന്ന അയാളുടെ നിലവിളി മതിലിന്നപ്പുറത്തു നിന്നും
അപ്പോഴും ഉമയുടെ കാതുകളിലെത്തി.

1 comment:

  1. അതേ...വേദനിക്കുമ്പോൾ അറിയാതെ മാതൃഭാഷ തന്നെ പറഞ്ഞുപോകും...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...