Sunday, October 25, 2020

മയിൽപ്പീലിക്കാരൻ


 
 
 
നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ
കേൾക്കുമൊരു നാൾ ,നീ
നീന്തി നീ, നിവർന്നു,
ശിരസ്സു പൊന്തിച്ചു; മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
സൌവ്വർണ്ണയിണകൾ ;
ക്ഷണം, ഇളകി വീണിടുമോ?
 
നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ,
 
ശാരിക വളയത്തിൻ
ചെന്നിണച്ചാരുത താമര
ചേവടി , താളത്തിൽ
ആട്ടിയും, കോലക്കുഴലു
ഈണത്തിൽ മീട്ടിയുമവി -
ടൊരു, മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.

 

No comments:

Post a Comment

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...