ഭൂവിതിലാറടിമണ്ണില്‍
മണ്ണോടുച്ചേര്‍ന്നൊരാദു :ഖ
സാന്ദ്രദിനമതണയുന്നിതാ
എന്തുജ്ജ്വലപ്രശോഭിത
സര്‍ഗ്ഗസൃഷ്ടികളാകനകാംഗു -
ലികളേകിയീമലയാണ്മക്ക് .
വിശ്വചേതനകളില്‍ കൊത്തി
വച്ചു കൊച്ചുമലയാളത്തിന്‍
സാഹിത്യപ്പെരുമകളാ
മാധവിലതാപ്പാണികള്‍
ആര്‍ദ്രംസ്വച്ഛതരമെന്നാല്‍
അഗ്നിമുഖികളാകുന്നാ യക്ഷര
ചെന്തീലാവാപ്രവാഹത്തില്‍
കത്തി ദുഷ്ടസമുദായനീതികള്‍ .
പൊഴിഞ്ഞതീമണ്ണിതില്‍ മാത്രം
വിടര്‍ന്നിതന്നെഞങ്ങള്‍തന്‍
അകതാരിന്‍ചില്ലയതില്‍വാടാതെ ;
പരിലസിപ്പൂ നീര്‍മാതളമലരയി
കമലയെന്നസ്സുരയ്യയെന്നമാധവിക്കുട്ടി .
