അടഞ്ഞു കിടക്കുന്നാ, വാതിലില്‍
ഭടന്മാര് ശക്തിയായി മുട്ടുകയാണ്
തറയില്‍ അമര്‍ന്നു ഞെരിയുന്ന
കനത്ത ബൂട്ടുകളുടെ അമര്‍ഷം.
ഷിറ്റ് , ഇഡിയറ്റെന്നീയാക്രോശം
ഓപ്പണ്‍ ദി ഡോറെന്ന ഗര്‍ജ്ജനം
ഭടന്മാര് കതകില്‍ മുട്ടുന്നു.
ശയന മുറിയുടെ കോണിലവര്
എല്ലാ പേരും ഒത്തു ചേര്‍ന്നു,
ഗതകാല സ്മൃതികളയവിറക്കി,
ഞണ്ടുകളപ്പൊഴും കാലുകളിറുക്കി
അവരോ വ്യര്‍ത്ഥമായി ചിരിച്ചു.
ദൂരെയായി ആണവനിലയത്തിന്
മേലാപ്പ് നിലാവത്തു തിളങ്ങുന്നു
മുറിയിലോയരണ്ട വെളിച്ചം
വൈദ്യുതി വിളക്കുകളൊക്കെയവര്
തച്ചുതകര്‍ത്തു കഴിഞ്ഞു ;
മെഴുകു തിരി വെട്ടത്തിലും
മണ്ണെണ്ണ വിളക്കിന് വെളിച്ചത്തിലും
സംസ്ക്കാരവും പുരോഗതിയും
ഇവിടെ വളര്ന്നതറിഞ്ഞവരവര്.
കോശകലകളെ ഞണ്ടുകള്‍
കാര്‍ന്നു തിന്നും പീഢയിലും,
ആണവ നിലയത്തെയവരും
വളഞ്ഞു, കല്ചീളുകളെറിഞ്ഞു..
കതകു തകര്‍ക്കും ശബ്ദഘോഷം
കാതു തകര്‍ക്കുന്ന കാലൊച്ചകള്‍
വെളുത്തുച്ചുവന്ന പട്ടാളക്കാര്‍
കടല്ത്തിരപോലിരമ്പിയെത്തി
ഭയം വാര്‍ന്നു പോയ കണ്‍കളോടെ
അവര്‍ പട്ടാളക്കാരെ നോക്കി
പിന്നെ വെടിയൊച്ചകള്‍ മുഴങ്ങി
ഒരു ബലിദാനത്തിനാഘോഷം,
ഹേ ! റാം ഹേ ! റാം ഹേ ! റാം
എന്നാരോ വിലപിച്ചിടുന്നുവോ ?
Friday, August 20, 2010
Subscribe to:
Posts (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില്‍ പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
അളവുകള്‍ കോളങ്ങ - ളെത്ര കൃത്യമതു ലംബ തിരശ്ചീനങ്ങള്‍ - ...