അടഞ്ഞു കിടക്കുന്നാ, വാതിലില്‍
ഭടന്മാര്‍ ശക്തിയായി മുട്ടുകയാണ്
തറയില്‍ അമര്‍ന്നു ഞെരിയുന്ന
കനത്ത ബൂട്ടുകളുടെ അമര്‍ഷം.
ഷിറ്റ് , ഇഡിയറ്റെന്നീയാക്രോശം
ഓപ്പണ്‍ ദി ഡോറെന്ന ഗര്‍ജ്ജനം
ഭടന്മാര്‍ കതകില്‍ മുട്ടുന്നു.
ശയന മുറിയുടെ കോണിലവര്‍
എല്ലാ പേരും ഒത്തു ചേര്‍ന്നു,
ഗതകാല സ്മൃതികളയവിറക്കി,
ഞണ്ടുകളപ്പൊഴും കാലുകളിറുക്കി
അവരോ വ്യര്‍ത്ഥമായി ചിരിച്ചു.
ദൂരെയായി ആണവനിലയത്തിന്‍
മേലാപ്പ് നിലാവത്തു തിളങ്ങുന്നു
മുറിയിലോയരണ്ട വെളിച്ചം
വൈദ്യുതി വിളക്കുകളൊക്കെയവര്‍
തച്ചുതകര്‍ത്തു കഴിഞ്ഞു ;
മെഴുകു തിരി വെട്ടത്തിലും
മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തിലും
സംസ്ക്കാരവും പുരോഗതിയും
ഇവിടെ വളര്‍ന്നതറിഞ്ഞവരവര്‍.
കോശകലകളെ ഞണ്ടുകള്‍
കാര്‍ന്നു തിന്നും പീഢയിലും,
ആണവ നിലയത്തെയവരും
വളഞ്ഞു, കല്‍ചീളുകളെറിഞ്ഞു..
കതകു തകര്‍ക്കും ശബ്ദഘോഷം
കാതു തകര്‍ക്കുന്ന കാലൊച്ചകള്‍
വെളുത്തുച്ചുവന്ന പട്ടാളക്കാര്‍
കടല്‍ത്തിരപോലിരമ്പിയെത്തി
ഭയം വാര്‍ന്നു പോയ കണ്‍കളോടെ
അവര്‍ പട്ടാളക്കാരെ നോക്കി
പിന്നെ വെടിയൊച്ചകള്‍ മുഴങ്ങി
ഒരു ബലിദാനത്തിനാഘോഷം,
ഹേ ! റാം ഹേ ! റാം ഹേ ! റാം
എന്നാരോ വിലപിച്ചിടുന്നുവോ ?
Subscribe to:
Post Comments (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില്‍ പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
ആ, നീര്‍മാതളം പൊഴിഞ്ഞു ഭൂമിയിതിലാറടി മണ്ണില്‍ മണ്ണോടുച്ചേര്‍ന്നൊരാ ദു : ഖ സാന്ദ്ര ദിനമണയുന്നു എന്തുജ്ജ്വല പ്രശോഭിത സര്‍ഗ്ഗസൃഷ്ടികളാ...
ഹേ ! റാം ഹേ ! റാം ഹേ ! റാം
ReplyDeleteഎന്നാരോ വിലപിച്ചിടുന്നുവോ ?
ഈ ആത്മരോദനം ഇതാരുകേള്‍ക്കാന്‍
ഹേ ! റാം ഹേ ! റാം ഹേ ! റാം...
ReplyDeleteനെഞ്ചിന്‍ കൂട്ടില്‍ ചിറകടിയ്ക്കുന്ന ആ പഞ്ചവര്‍ണ്ണക്കിളിയെ....
വിശാലമായ ഈ നീലവാനത്തിലേയ്ക്ക് തുറന്നുവിടൂ...
നന്നായിരിക്കുന്നു!!
ആശംസകള്‍!!
"മെഴുകു തിരി വെട്ടത്തിലും
ReplyDeleteമണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തിലും
സംസ്ക്കാരവും പുരോഗതിയും
ഇവിടെ വളര്‍ന്നതറിഞ്ഞവരവര്‍."
കൊള്ളാം
ഓണാശംസകൾ
കതകു തകര്‍ക്കും ശബ്ദഘോഷം
ReplyDeleteകാതു തകര്‍ക്കുന്ന കാലൊച്ചകള്‍
വെളുത്തുച്ചുവന്ന പട്ടാളക്കാര്‍
കടല്‍ത്തിരപോലിരമ്പിയെത്തി
ഓണാശംസകള്‍
onasamsakal
ReplyDeleteപുരോഗതിയ്ക്കെതിരല്ല ഈ കവിത. ഒരു രാജ്യത്തി
ReplyDeleteന്റെ ഭൌതിക പരിസ്ഥിതിയും പുരോഗതിയും അനു
പൂരകങ്ങളാകണം.സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും
സ്ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ആണവ നിലയങ്ങള്‍ക്കു
ബദല്‍ സംവിധാനത്തിനു വേണ്ടി ജനാഭിപ്രായം ഉയരു
കയാണ്. അല്ലെങ്കിലും യൂറോപ്പ് ഉപേക്ഷിച്ച ക്വാളിസ്
എസ്റ്റേറ്റ് കാറുകളില്‍ അഭിമാനപൂര്‍വ്വം യാത്ര ചെയ്തവരാ
ണല്ലോ നമ്മള്‍. അഭിപ്രായമറിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
എന്റെ നന്ദി.ഓണാശംസകള്‍.
This comment has been removed by the author.
ReplyDeleteA wild poem. Got scared,
ReplyDeleteHey Ram. Gandhi said.
Other wise too we kill Gandhi
and praise Godse.
That is the way we have changed.
Thaniye Nadannu Nii Povuka Gandhi
kannullavar kanatte, cheviyullavar kelkkatte........
ReplyDeleteനന്നായിരിക്കുന്നു!!
ReplyDeleteആശംസകള്‍!!