Wednesday, July 28, 2010

ദേവാലയങ്ങള്‍ പറഞ്ഞത്


Click to show "Blue Mosque" result 8





മതങ്ങളിലഭിരമിച്ച മനുഷ്യര്‍
ഭിന്നതയുടെ മതിലുകള്‍ തീര്‍ത്ത്
പരസ്പരം മിണ്ടാതായപ്പോള്‍
ആലയങ്ങള്‍ സംസാരിച്ചുതുടങ്ങി.

ക്ഷേത്രം പള്ളിയോടു ചോദിച്ചു
നിനക്കെന്നെ ഇഷ്ടമാണോയെന്ന്
മോസ്ക്കിനോടുമതു ചോദിച്ചു
എന്നെയിഷ്ടമല്ലേയെന്ന്
പള്ളിയും മോസ്കും പരസ്പരം
ചോദിച്ചു , ഇഷ്ടമല്ലേയെന്ന്
അവരിരുവരം ക്ഷേത്രത്തോടു
ഒരേ സ്വരത്തില്‍ ചോദിച്ചു
ഞങ്ങള്‍ വന്നു കയറിയവരല്ലേ
ഞങ്ങളെ ഇഷ്ടമല്ലേയെന്ന്
അല്പനേരം മാത്രം അവര്‍
മൂവരും ചിന്തയില്‍ മുഴുകി
പിന്നെയവര്‍ ഉറക്കെയിങ്ങനെപ്പറഞ്ഞു :
നമ്മള്‍ നില്ക്കന്നത് ഒരേ ഭൂമിയില്‍
നമ്മുടെ ശിരസ്സിനു മുകളിലൊരേ ആകാശം
നമ്മുടെ അകത്തളത്തില്‍
ഉയരുന്ന പ്രാര്‍ത്ഥനകളില്‍ ഒരേ ചൈതന്യം
പിന്നെന്തിനു പരസ്പരം
നമ്മള്‍ ഇഷ്ടപ്പെടാതിരിക്കണം



6 comments:

  1. കവിത ഒന്ന് കൂടെ ചുരുക്കാമായിരുന്നു

    ReplyDelete
  2. കവിതയുടെ തലക്കെട്ട് ഇഷ്ടം എന്നത്
    ഉപാസനയുടെ കമന്റിനു ശേഷം ദേവാല-
    യങ്ങള്‍പറഞ്ഞത് എന്നാക്കി മാറ്റിയിട്ടുണ്ട്.
    പ്രിയപ്പെട്ട ഉപാസനയ്ക്കും ഭൂഖണ്ഡങ്ങള്‍ക്ക
    പ്പുറത്തുനിന്നും ഇവിടം സന്ദര്‍ശിച്ച ശ്രീ.
    റ്റോംസിനും നന്ദി. ഉള്ളിലെകടുത്ത ആത്മ-
    രോഷമാകാം വരികള്‍ കൂടുതലാകാന്‍ കാരണം

    ReplyDelete
  3. മതേതരത്വം ഒരു വാക്കില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ അമ്പലങ്ങളും പള്ളികളും പരസ്പരം കൈ കോര്‍ക്കുമ്പോള്‍ , മനുഷ്യര്‍ ലജ്ജിച്ചു തല താഴ്ത്തട്ടെ!

    ReplyDelete
  4. കാലം ആവശ്യപ്പെടുന്നത് . മതങ്ങള്‍ ആഗ്രഹിക്കുന്നത് . ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് .മതനേതൃത്വം വെറുക്കുന്നത് മനോഹരമായി കവിതയിലൂടെ അവതരിപ്പിച്ചു .ഇതാണ് യഥാര്‍ത്ഥ മതേതര ചിന്ത . ശുദ്ധമായ മാനവ ചിന്ത

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...