Sunday, July 18, 2010

കര്‍ക്കിടക കണ്ണീര്‍



See full size image












പതിവുപോലെ പത്രം നിവര്‍ത്തി
തുടങ്ങി ഞാനെന്‍ , ദിനചര്യകള്‍
കണ്ടു പത്രതാളിലൊരു ചിത്രം*
കാലത്തെ ഞാന്‍ ഭത്സിച്ച ചിത്രം.
അലകടല്ക്കരയിലിരിപ്പൂ
വിക്ഷുബ്ധമാം സാഗരംപോലയൊ -
രമ്മയും , അമ്മടിയില്‍  ദു:ഖങ്ങള്‍
ദര്‍ഭമുനയില്‍ കോര്‍ത്തു , മകനും .
കല്ലോലജാലമുയരുമാഴി -
കരയതില്‍ മറ്റൊരു വാരിധി -
യായ് തിങ്ങിടും ജനതതിയും
ഏകാരാണു തങ്ങളതിലെന്ന
സത്യമതു ഗ്രഹിച്ചവര്‍ തന്ന -
ന്തരാത്മാവിലഴലിന്നലകളും .


വിട്ടുപ്പിരിഞ്ഞവരവരുറ്റ -
റ്റവര്‍ തന്‍ സത്സംഗമൊരുക്കും ,
കര്‍ക്കിടകരിവാവാം ദിനമേ
കാട്ടുക , ദൂരെ വാനമതില -
ച്ഛന്‍ തന്‍ സുസ്മിതവദനമെന്നു -
ള്ളാലെ കേണുറ്റു നോക്കി ,  പൈതലോ ,
കണ്ടു,ഒറ്റത്താരമാ , പകലും .


നീളെയൊഴുകുന്ന മിഴിനീഴി -
ഴതോടെ , വേദമന്ത്രങ്ങള്‍ കൊച്ചു -
ചുണ്ടുകളേറ്റുച്ചൊല്ലിടുന്നതും
നോക്കി , ശിലപോലിരുന്നാ , സാധ്വി.


 കൊടിയൊരാ , വൈധവ്യം ക്രൂരമാ -
യിന്നാ , നെഞ്ചുടന്‍പ്പിളര്‍ത്തിടുന്നു
കൊതിച്ചു പോയോരാ , മനസ്വിനി
 ചാരത്തണയുവാന്‍ നാഥന്റെ
കാലമേ നിര്‍ത്തിടൂ , മര്‍ത്ത്യ ജന്മ-
ത്തെ തട്ടിക്കളിക്കും പേക്കൂത്തുകള്‍ .
പത്രത്താളതില്‍ കണ്ടൊരാച്ചിത്രം
കാലത്തിന്‍ നെറികേടിന്‍ ചിത്രമതു
കര്‍ക്കിടകത്തിന്‍ കണ്ണുനീരായി
പെയ്തിറങ്ങിടൂ എന്നുള്ളിലിന്നും .


           
           * 2004 ലെ കര്‍ക്കിട വാവിന്റെ പിറ്റേ ദിവസത്തെ
            ദി ഹിന്ദു ദിനപത്രത്തില്‍ വന്ന ഫോട്ടോ


2 comments:

  1. ..
    ..നിര്‍ത്തിടൂ മര്‍ത്ത്യ ജന്മ-
    ത്തെ തട്ടിക്കളിക്കും പേക്കൂത്തുകള്‍.
    ..

    ReplyDelete
  2. പത്രത്താളില്‍ക്കണ്ടൊരാച്ചിത്രമിത്ര-
    മാത്രയില്‍ കനല്‍ക്കവിതയായതത്ഭുതം
    മിത്രമായെനിക്കുബ്ലോഗില്‍ കിട്ടിയ-
    സൂത്ര ഗായകാ കവിതയ്ക്കു പ്രണാമം

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...