Friday, July 16, 2010

വീണുടഞ്ഞ പൂപാത്രം



Broken vase and flowers on floor photo








കാഴ്ച വസ്തുക്കളിരിക്കും
അലമാരയ്ക്കുള്ളിൽ നിന്നും 
വീണുടഞ്ഞു കാത്തുസൂക്ഷിച്ച
മനോഞ്ജമമ്യൂല്യ പൂപാത്രം
കാന്തിയുണ്ടെങ്കിലും വിലപിടി -
ച്ചതിനാലതിഥികള്‍തന്മുന്നിൽ--
അസ്സുകാട്ടാൻ വെച്ചതവിടെ

പാത്രം താഴെയായി നിപതിച്ച
 നിനദംകേട്ടു ഞെട്ടിത്തിരിഞ്ഞു 
നോക്കി ഞാന്‍; ക്ഷണം കണ്ടൂ
 പേടി പൂണ്ട വളര്‍ത്തു പൂച്ച
പാതി തുറന്ന കണ്ണാടി വാതിലിനു
പിന്നിലലിവുതേടും പച്ചപ്പളുങ്കു
മിഴികളാൽ ദീനം നോക്കുന്നുയെന്നെ.

ഷഡ്പദമേതോയിരുന്നതു കണ്ടു
ഭക്ഷണമാക്കാനായി ചാടിക്കേറി
മറിച്ചിട്ടതാകാമാ , പൂ പാത്രം പൂച്ച
ഭീതിയോടെ നോക്കിടുന്നു സ്വയം
മറഞ്ഞിടുവാൽ കൊതിക്കുന്നു ; 
അടി കിട്ടാന്‍ , പടിയിറക്കാന്‍ 
ഹേതുവായിതെന്നു കരുതുന്നു .
മിത്രം, തരം പോല്‍ ശത്രുവാകും
സ്നേഹം മുഖംമൂടിയാക്കിടും തന്‍
കാര്യ സാദ്ധ്യത്തിനു മനുഷ്യ സഹജം
ചോറു തന്നിടുന്ന കൈകളാലോ ചുടു
താഢന വര്‍ഷം വീണിടാമെന്നും
പൂച്ച ചിന്തിച്ചു ,ചിന്തിച്ചുഴലുകയായി
പെട്ടെന്നുച്ചാടി നില്പാതെയോടി
ശരംവിട്ട പോലെയലിവാര്‍ന്നിടുമെന്‍
 പിന്‍വിളിയൊട്ടും കേള്‍പ്പാതെ പൂച്ച .
നിദ്രാഭംഗം തകര്‍ത്ത വര്‍ണ്ണക്കനവു
പോല്‍ പൂപാത്ര ഖണ്ഡങ്ങളതു കിടക്കുന്നു
ദുരഭിമാന ദുരന്ത ദൃശ്യമായി മിന്നും തയിൽ
ഉടഞ്ഞു പോയിയെൻ തന്‍ പ്രമാണിത്തം.

ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു  പതിവു
പോലെയന്നും വിളിച്ചുപൂച്ചയെ,
വന്നണഞ്ഞിടുമായിരുന്നുവെന്നും
കണ്ടീലയിന്നു പൂച്ചയെ, വന്നില്ല
നേരമെത്രയോ കഴിഞ്ഞിടുന്നു ഹാ !
ഉത്ക്കണ്ഠയോടെ ഗദ്ഗദകണ്ഠ -
രായി ചുറ്റുംതേടി നടന്നു കുട്ടികള്‍
കണ്ടു പിടിച്ചു പിന്നെ വീടിന്‍ പിന്നിൽ
പുരയതിലൊളിച്ചിരിക്കും പൂച്ചയെ
കൈകളിലണച്ചു തലോടുമ്പോഴും -
അവിശ്വാസംപൊഴിഞ്ഞിടുന്ന
 മിഴികളിലുതിര്‍ന്നിടു ചുടുകണ്ണീരും.




.



3 comments:

  1. വീണുടഞ്ഞ പൂ പാത്രം എന്നല്ലേ

    ReplyDelete
  2. നന്നായി,
    തലക്കെട്ടിലെ തെറ്റു തിരുത്തൂ മാഷേ

    ReplyDelete
  3. ദീര്‍ഘമതു വിട്ടാലോ
    പാത്രവും പത്രമാകും
    തെറ്റു ചൂണ്ടിക്കാട്ടിയതിന്
    പ്രീയപ്പെട്ട ഒഴാക്കന്‍ പ്രിയപ്പെട്ട
    ശ്രീ വളരെ വളരെ നന്ദി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...