Tuesday, July 13, 2010

മേശ തുടയ്ക്കുന്ന കുട്ടി

ആരുടെയാര്‍ദ്രതക്കു
മെതിരാം കണ്‍കളോടെ
പേര്‍ത്തും പേക്കിനാവുകള്‍
കണ്ടതാം ഭാവത്തോടെ

ബാലകന്‍ ഇവന്‍ ദീനന്‍
ഭോജനശാലതന്നില്‍
തീന്‍ മേശ വെടിപ്പാവാന്‍
മുഴുകിപ്പണിയതില്‍

ദൃശ്യമാത്രയിലപ്പോള്‍
എന്‍ മുന്നില്‍ തെളിഞ്ഞുടന്‍
നാലാം തരത്തിലെയെന്‍
ഉണ്ണി തന്നുടെരൂപം

പാഠശാലയിലവ
ന്നറിവിന്‍ ചക്രവാളം
തേടിടും പ്രയാണങ്ങള്‍
ഭദ്രമാം ഭാവി ലക്ഷ്യം

ഇച്ചെറു ബാലകനോ
തന്‍ ഭക്ഷണത്തിനായ്
ഭക്ഷണമൊരുക്കുന്ന
മേശകള്‍ തുടയ്ക്കുന്നു

പഠിച്ചും കളിച്ചും നീ
ചിരിച്ചുല്ലസിച്ചാടി
തിമിര്‍ത്തു നടക്കേണ്ടീ
നാള്‍കളില്‍ നിന്നുടെയീ ,


ലോലമാം കൊച്ചുതോളില്‍
ജീവിതപ്രാരാബ്ധത്തിന്‍
ഭണ്ഡങ്ങളേകിയേതു
നിര്‍ദ്ദയര്‍ അഭിശപ്തര്‍ !

ഓരോരോ മേശയും നീ
സത്വരം മോടിയാക്കി
ഓടിമാറുന്നു പൂക്കള്‍
തേടുന്ന മധുകരം .

ഹന്ത ! ദുര്‍വ്വിധി , ,
ബാലക ശിരസ്സിലോ
മുള്‍ക്കിരിടംത്തറച്ചു -
ല്ലസിക്കുന്നു കഷ്ടം !

പിറന്ന ജന്മത്തെ താന്‍
ശപിച്ചും നിയോഗത്തെ
പഴിച്ചും വ്രണിതനീ
സ്വയം സനാഥനിവന്‍ ;

തുടയ്ക്കുന്നു തീന്‍ മേശ
കൃതാനുസാരപൂര്‍വ്വം
എത്ര കാമ്യമീ , ബാല്യം
എന്നതറിയാതെ ഹാ !

വന്നെത്തുമാളുകളോ
കൈകഴുകുന്നു ക്ഷണം
ഈ രക്തത്തില്‍പങ്കില്ലെ -
ന്ന ദൃഢ നിഷേധങ്ങള്‍ ,

ഹാ ലോകമേ നിന്നുടെ
തീരാകളങ്കമിതു
തുടപ്പതെന്നേതൊരു
മഹാ സത്ക്കരങ്ങള്‍.
      കടലാസുകീറുകള്‍ പെന്‍ ബുക്സ്  2005

4 comments:

  1. പ്രിയപ്പെട്ട സണ്ണി സാര്‍ ബാലവേലയുടെ ദുഖിപ്പിക്കുന്നn മുഖം കവിതയിലൂടെ നന്നായി പ്രതിഫലിപിച്ചു...ആശംസകള്‍...











    ഞാനീ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയ കാലത്ത് വെറുതെ ഒരു നേരം പോക്കാണ് ഉദ്ദേശിച്ചത്,എന്നാല്‍ ശ്രീ സണ്ണി pattoor സര്‍ ആണ് എനിക്ക് പ്രോത്സാഹനം നല്‍കിയത്.അല്ലേല്‍ തുടങ്ങി വെച്ചിടത്ത് ഞാനിതു നിര്‍തിയേനെ ...അത് കൊണ്ട് നിങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചു കടന്നു പോകുമ്പോള്‍ നിങ്ങളുടെ അഭിപ്രായം എന്തുമാകട്ടെ ആരോഗ്യകരമായിഎന്നെ comments ലൂടെ അറിയിച്ചാല്‍ എന്‍റെ ബ്ലോഗെഴുത്തിനു പ്രചോദനം ആവും നിങ്ങള്‍ക്കേവര്‍ക്കും നന്ദി .................'ബൂലോക വാസികളുടെ ശ്രദ്ധയ്ക്ക്'

    ReplyDelete
  2. തീര്‍ച്ചയായും നല്ല വരികള്‍ ഇനിയും എഴുതണം

    ReplyDelete
  3. കൊള്ളാം
    നല്ല കവിത
    ഇപ്പോള്‍ ബാലവേല
    നിരോധിച്ചിരിക്കുകയല്ലേ ?
    ഇപ്പോള്‍ ഹോട്ടലില്‍ അങ്ങിനെ
    കാണുന്നില്ല . അതിനു പകരമായിട്ട്
    ചില തട്ട് കടകളില്‍ വടക്കേ ഇന്ത്യ യില്‍
    നിന്നുള്ള കുട്ടികളെ കാണുന്നുണ്ട് .

    ReplyDelete
  4. കാണാൻ കണ്ണുകളും
    എഴുതാൻ വാക്കുകളും
    ഉള്ളവനല്ലെ കവി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...