Friday, July 23, 2010

പശ്ചാത്താപം







ഒട്ടുമേ ശ്രദ്ധിക്കാതെ
ഞാനാദ്യം കടന്നു പോയതാണു്
എന്നന്ത : ക്കരണമെന്നെ
പിന്തിരിഞ്ഞു നോക്കുവാന്‍
ആഞ്ജാപിച്ചതെന്തിനായിരുന്നു
തിരിഞ്ഞു കണ്ണോടിച്ചു ,ഞാന്‍ 
പാതയ്ക്കരികില്‍ കണ്ടു  , 
അധിനിവേശത്തിനെതിരെ
ഗാന്ധിജി ഉയർത്തിയ
ചര്‍ക്കയവിടെ കിടപ്പൂ !

എത്രയോ വട്ടമീ മരസ്സാധനം
ഈ വഴിത്താരയിൽ
കണ്ടതോര്‍ത്തു പോയി ഞാന്‍ 
ഹൃത്തടങ്ങളില്‍ നിന്നും
 കൊടികളില്‍ നിന്നും നമ്മൾ
അടര്‍ത്തി വലിച്ചെറിഞ്ഞ ചർക്ക
ഈ , ചര്‍ക്കയിലല്ലോ ഭാരതത്തിന്‍
ഊടുംപാവും തീര്‍ത്തൂ ഗാന്ധിജി

വലിച്ചു നാമെറിഞ്ഞതു , 
ചര്‍ക്ക മാത്രമോ ആ മഹാത്മാവിന്‍
 പുണ്യ ചിന്തകളെയും ,
പിന്നെ കൊട്ടിയടച്ചിടുന്നു
നാം , നിര്‍ലജ്ജമിന്നുമാ
സത്യാന്വേഷണ വീഥികളും .

                

1 comment:

  1. ചിന്തനീയം.
    അഭിനന്ദനങ്ങൾ!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...