*മരണം മര്‍ത്ത്യ ജീവനെ
തന്‍ ഹിതം പോല്‍
കൊണ്ടു പോകും മഹാസമസ്യ
അതിന്‍ മുമ്പിലോ
മൌലി താഴ്ത്തിടുന്നു കാലം
എന്തിതെന്നു പകച്ചിടൂ വിധിയും .
വ്യാധികളപകടങ്ങള്‍ ഹത്യകള്‍
അല്ലായ്കിലാത്മഹത്യയാം
ആഭിചാരക്രിയയാല്‍
സ്വച്ഛമായ്, സ്വതന്ത്രമായ്
മര്‍ത്ത്യസ്വത്വത്തെ
കൊണ്ടു പോകും മരണം .
ഉയരുന്നു കൂട്ട നിലവിളികള്‍
കരളുപ്പിളര്‍ത്തുമാതപ്ത ദൃശ്യങ്ങള്‍
അനാഥത്വമുയര്‍ത്തും ചോദ്യങ്ങള്‍
അഭിശപ്തമാം കാഴ്ചകള്‍
പിന്തിരിഞ്ഞു കണ്‍പ്പാര്‍ത്തിടും
മരണത്തോടായിരം
നന്ദിച്ചൊല്ലിടുന്നു ഭരണത്തമ്പുരാക്കള്‍ ,
ഇനിയത്രയുംക്കുറച്ചാള്‍ക്കാരെ
മാത്രം തീറ്റിപ്പോറ്റിയാല്‍ മതി
അവ്വിധമെത്ര കുറഞ്ഞീടും ഭരണച്ചിലവുകള്‍ !
ജനങ്ങളോ മരണത്താടു കയര്‍പ്പൂ
ഭരണത്തമ്പുരാക്കന്മാര്‍
വാരിവലിച്ചു കൂട്ടിയന്തര്‍ദ്ദേശീയ
കടങ്ങള്‍തന്നെടുക്കാ ഭാര -
വിഹിതങ്ങളിനിയും വര്‍ദ്ധിപ്പതില്‍ .
മരണമോ യാതൊന്നും ശ്രദ്ധിപ്പാതെ
തന്‍ കര്‍മ്മമനസ്യൂതം ചെയ്തിടൂ
അപ്പോഴും മരണത്തിനിന്ദ്രിയങ്ങളില്‍
ആ, നന്ദിച്ചൊല്ലലസഹ്യതച്ചൊരിയൂ .
*വീണ്ടും പോസ്റ്റു ചെയ്യുന്നു
ഒരിക്കലും തിരിച്ചുപോവണ്ട എന്നുള്ള വിചാരത്തോടെയാണ് ചില മനുഷ്യർ പ്രവർത്തിക്കുന്നത് പോലും.
ReplyDelete"തന്‍ ഹിതം പോല്‍
ReplyDeleteകൊണ്ടു പോകും മഹാസമസ്യ"
അതങ്ങനെ തന്നെയാവട്ടെ