യാത്രയയക്കുന്നതാരാണുമ്മറതിണ്ണമേല്‍
നിറകണ്ണാല്‍ ഘനഗംഭീരം ; മേഘമായൊരാ
പുരുഷാകാരം , മന്ത്രിക്കുന്നുവോ മംഗളങ്ങള്‍ !
മിഥ്യാചിന്തയിതു , വെറുംതോന്നലെന്നതാകാം
ആ , മാതാവിന്‍ ചിത്തമാ ചിത്രമതു ദര്‍ശിച്ചു
അല്പമാത്രയതില്‍പിന്നെ സ്വസ്ഥചിത്തയായി
ചൊല്ലി , മകനെയച്ഛനതാ വിടയേകുന്നു .
അമ്മതന്നാത്മ വിലാപം വിഗണിച്ചക്ഷമം
തുറന്നു , മകനാ കാറിന്‍ വാതില്‍ ക്ഷണം ; ഇല്ലയൊ -
ട്ടുമേ കളയുവാന്‍ സമയം നാളെയെത്തേണം
വെളിനാട്ടിലവിടെയല്ലയോ തന്‍ പ്രേയസി .
പിന്തിരിഞ്ഞു കണ്ണോടിച്ചാ മനസ്വിനിയാത്മാവ -
തില്‍ കൊളുത്തി ദൃഢം ബന്ധിച്ച ശൃംഖലയതു
പൊട്ടിട്ടുന്നെത്രയുദാത്തമായിരുന്നിത്രയും
നാളതാ, ജീവചക്രചലനയാവേഗങ്ങള്‍
സംവത്സരങ്ങള്‍ക്കു മുമ്പൊരു ദിനമേകയാ -
ക്കിയൊരുചിതാഗ്നിയില്‍ വിലയംചെയ്തു നാഥന്‍
പറക്കമുറ്റാകുഞ്ഞിനെപ്പോറ്റിവലുതാക്കാന്‍
കണ്ണീര്‍പ്പാടമെത്ര , വൈതരണികള്‍പ്പിന്നിട്ടു .
.വൃദ്ധസദനത്തിന്‍കവാടംകടന്നെത്തിയാ
വാഹനം നിന്നു, വിസ്തൃതമന്ദിരാങ്കണത്തില്‍ ;
ഉണ്ണിതന്‍കവിളിലുമ്മനല്കിയമ്മച്ചൊല്ലി
"നല്ലതുവരട്ടെ "യുള്ളിലെരിയുംനെരിപ്പോ --
ടതിന്‍ ; ചെങ്കനല്‍ നല്‍പ്പുഞ്ചിരിയാല്‍മറച്ചുടന്‍
പടികള്‍ കയറി , കണ്ണുകളോ നിറയുന്നു.
ഉള്ളെഴുത്ത് മാസികയില്‍ പ്രസിദ്ധികരിച്ചത്
നന്നായിട്ടുണ്ട് മാഷേ
ReplyDeleteബ്ലോഗില്‍ വന്നതിനു നന്ദി. എങ്ങനെയാണ് ഫോളോ ചെയ്യുന്നത്..? ലിങ്ക് കാണുന്നില്ലാലോ..?
ReplyDeletethanks for ur comment
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നതിന് നന്ദി. അതുകൊണ്ട് പരിചയപ്പെടാനും, നല്ലൊരു കവിത വായിക്കാനും കഴിഞ്ഞു. സന്തോഷം.
ReplyDeleteകതാഴ്സിസ്
ReplyDeleteഒ എൻ വി
തിരകൾ ജലാശ്വങ്ങൾ
പോലവേ കുതിച്ചെത്തി
കരയിൽ മുഖം പൊത്തി
കമിഴ്ന്നു പതിക്കുന്നു
പിന്നെയുമൊരു തിര
യെന്തഹങ്കാരത്തൊടേ
ഒന്നിനു പിമ്പേയൊന്നായ്
പാഞ്ഞു വന്നിടിയുന്നു
എന്നുമീ ദുരന്തത്തിൻ
തുടർനാടകം കാൺകെ
എന്നിലെയനുകമ്പ
ഭയവും ചോർന്നീടുന്നു
ചെന്നടിയുവാനൊരു
തീരമുണ്ടെനിക്കിമെൻ
നെഞ്ചിലെയുദ്വേഗങ്ങൾ
ക്കവിടെയുണ്ടാം ശാന്തി
നല്ല കവിത .
ReplyDelete( ബ്ലോഗ് ലേഔട്ട് ഒരു പൈങ്കിളി ടച്ച്)
Good one
ReplyDeleteനന്ദി. ശരിയാണ്. തിലകന്‍ ഒരു അതിശയം തന്നെ. താങ്കളുടെ ബ്ലോഗ് വായിക്കാന്‍ പറ്റിയതില്‍ സന്തോഷം . വാനപ്രസ്ഥം കവിത നന്നായിരിക്കുന്നു. പക്ഷെ അതില്‍ ദു;ഖിക്കണോ ? എന്തോ ആ കവിതയ്ക്ക് പറ്റിയ ഫോട്ടോ ആയിരുന്നു. പോക്ക്വെയില്‍ . എത്ര മനോഹരമായ കാഴ്ച .
ReplyDeleteനന്നായിരിക്കുന്നു......
ReplyDeleteഅഭിപ്രായമറിയിച്ച എല്ലാവര്‍ക്കും
ReplyDeleteഎന്റെ നന്ദി.
കഴിഞ്ഞ ആഴ്ച മലയാള മനോരമയില്‍
ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖന
പരമ്പര ഉണ്ടായിരുന്നു.
ശ്രീ തൊമ്മിയുടെ അഭിപ്രായം മാനിച്ച്
ReplyDeleteലേ ഔട്ട് മാറ്റിയിരിക്കുന്നു