ഇന്നയാളുടെ വിരമിക്കല്‍ ദിനം
ചായസത്ക്കാരം
ആശംസാവചസ്സുകള്‍
ദീര്‍ഘായൂസ്സിന്‍ നേര്‍ച്ചകള്‍
പിന്നെയോര്‍മ്മപ്പെടുത്തലിന്നുപഹാരം.
നഷ്ടമാകുന്നുയുറ്റവരിവരെയാ
സ്നേഹബന്ധത്തിന്‍ വിശുദ്ധികളും
കണ്ടിടും നാളെ പൊയ്മുഖങ്ങളതു
ദഗ്ധമാക്കിടും വരും നാളുകള്‍
ഭാസുരമാകുംഭാവിജീവിതമെന്ന
ആശംസകളയാള്‍, ചിരിച്ചുപോയി
നനവുപടര്‍ന്ന കണ്‍കളോടെ
നടന്നകന്നയാള്‍ യാത്രയുംച്ചൊല്ലി .
വൃദ്ധസദനത്തിലച്ഛനൊരുമുറിക്കായി
വീട്ടില്‍ നിന്നും മകനിറങ്ങി
അഗതിമന്ദിരം വിട്ടയാളപ്പോള്‍
അഗതിയായി വീട്ടില്‍ച്ചെന്നുകേറി
..
ReplyDelete“വൃദ്ധസദനത്തിലച്ഛനൊരുമുറിക്കായി
വീട്ടില്‍ നിന്നും മകനിറങ്ങി
അഗതിമന്ദിരം വിട്ടയാളപ്പോള്‍
അഗതിയായി വീട്ടില്‍ച്ചെന്നുകേറി”
കൊള്ളാം, ആശംസകള്‍ :)
..