ഭരതപ്പുഴ കരയുന്നിപ്പൊഴും
വറ്റുന്നില്ലാ ച്ചെറ്റുമാ കണ്ണീരിന്നും
വിട്ടകന്നില്ലാ ഞടുക്കമാ ഹൃത്തില്‍
പ്രതിദ്ധ്വനിക്കുന്നുയോളത്തള്ളലില്‍
എത്രകൊതിച്ചും വാത്സല്യത്തെളിനീര്‍
മുലക്കാമ്പുകളതില്‍ച്ചുരത്തിയും
ഒന്നോമനിക്കാന്‍ മാത്രമായിയോള -–
പ്പത്തികൈകളാല്‍വാരിയെടുത്തതാം
*യദുകൃഷ്ണനെയാപൊന്‍ക്കുരുന്നിനെ
അറിഞ്ഞതീലാപ്പുഴ ക്ഷണമപ്പോള്‍
മൃത്യു , തന്‍കരങ്ങളില്‍നിന്നുംതട്ടി –
യെടുത്താകുട്ടിയെ കൊണ്ടുപ്പോമെന്നും
മൂകാഭിനയത്തിന്‍പ്പടുത്വമോടെ
വിമൂകരാക്കിയേവരേയുമവന്‍
നിശ്ചലഭിനയച്ചാരുതയോടെ
നിശ്ചലംകിടന്നമ്മടിത്തട്ടില്‍
ഒരുമത്സരപ്പങ്കാളിയെന്നപോല്‍
നിറയുന്നുപ്പുഴയിതില്‍ തെളിനീര്‍
കൂടിക്കലരുന്നാവേളവുംകണ്ണീര്‍
പഴിക്കല്ലേയീപ്പുഴയയെനിങ്ങള്‍
നീര്‍മണികളൊഴുക്കിടുന്നുനിളാ
ആ,വത്സലമാതാവിനൊപ്പമിന്നും.
* ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍
പങ്കെടുക്കാനെത്തി ഭരതപ്പുഴയില്‍ മുങ്ങി
മരിച്ച മൈം കലാകാരന്‍
അമ്മയോടൊപ്പം യദുവിനായി കണ്ണീരന്ജലി!
ReplyDelete(നല്ല കവിത, അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായിരുന്നേനെ....)
..
ReplyDeleteഅതെ അതെ, നല്ല കവിത.
നേരത്തെ കണ്ടില്ലാ,
“..നീര്‍മണികളൊഴുക്കിടുന്നുനിളാ
ആ,വത്സലമാതാവിനൊപ്പമിന്നും.”
..