Wednesday, June 23, 2010

കൂര്‍ത്ത നഖങ്ങള്‍




അവള്‍ പിടിക്കാന്‍ കൊതിച്ചൊരു
വിരലുകളിലെല്ലാം കൂര്‍ത്ത നഖങ്ങള്‍
കഴുകന്റെ , മൂര്‍ച്ചയുള്ള കൊക്കുകള്‍
 പോലെയാ നഖങ്ങളവളെ ഭയപ്പെടുത്തി
അച്ഛനെപ്പൊലെ താന്‍ കരുതുന്ന
ആളിനും കൂര്‍ത്ത നഖങ്ങളുണ്ടോ ?
തണുത്തു വിറച്ചു നിലത്തു കിടക്കും
തന്റെ നെറ്റിത്തടത്തിലിന്നാരാണ്
 കൂര്‍ത്ത നഖങ്ങളില്ലാത്ത വിരലുകളാല്‍
മൃദുവായി പതിയെ തലോടുന്നത്  !!
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ ശബ്ദമുയരുന്നു ,
 തിരശ്ശീലയെന്നാല്‍ താഴുകയാണല്ലോ .











           മഴ


പ്രണയമെന്നും മഴ
പോലെ
നിനയ്ക്കാതെ പെയ്യുന്നു ;
തോരുന്നു !
എന്നാലുമാ മഴയില്‍
നനയാന്‍
ഒന്നിച്ചാജലവിര -
ലുകളുടെ
സ്പര്‍ശമതേല്കാന്‍
അന്തര്‍ദ്ദാഹ -
മതു നിലയ്ക്കാതെ
പെയ്തിടുന്നു .






11 comments:

  1. പ്രണയമെന്നും മഴ
    പോലെ
    നിനയ്ക്കാതെ പെയ്യുന്നു ;
    തോരുന്നു !
    എന്നിട്ടും ഒരിക്കല്‍ പോലും നനഞ്ഞു നോക്കിയില്ലേ...?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. താഴുവതെന്തേ തഥാഗത! ഈ തടാകത്തിൻ
    ആഴത്തിൽ ജലകന്ദരങ്ങളിലുണ്ടോ ശാന്തി
    എന്തേയീതടാകത്തിലേയ്ക്ക് നീയിറങ്ങിപ്പോയ്
    പണ്ടെന്നോസരയൂവിലേയ്ക്ക് രാഘവനെപ്പോൽ

    ഒ എൻ വി എഴുതി
    ഒരു ബുദ്ധപ്രതിയുടെ കവിത


    മഴയ്ക്കന്തൊരു ഭംഗി പതുക്കെ പറഞ്ഞു നീ
    ഇതും ഒ എൻ വി എഴുതി

    ReplyDelete
  4. കൂര്‍ത്ത നഖങ്ങളും കൊക്കുകളുമായ്
    കഴുകന്മാര്‍ കറങ്ങുമീ ഭൂമിയില്‍
    തിമിര്‍ത്തുപെയ്യട്ടെയിനിയും പ്രണയമഴകള്‍
    തഴുകട്ടെ ജലവിരലുകള്‍ മ്ര്'ദുലമധുരമായ്.

    ReplyDelete
  5. കൊള്ളാം മാഷേ

    ReplyDelete
  6. "അച്ഛനെപ്പൊലെ താന്‍ കരുതുന്ന
    ആളിനും കൂര്‍ത്ത നഖങ്ങളുണ്ടോ ?"

    ഉണ്ടാവും, ഇത് കലികാലമല്ലേ ?

    കവിതകൾ നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  7. നിരാശകമുകന്
    വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താം ക്ലാസിലെ ആ
    പെണ്‍കുട്ടി പറഞ്ഞു ആദ്യമായി നാളെ താന്‍
    സാരി ഉടുക്കുമെന്ന് . രാവിലെ ഗേറ്റിനു വെളി
    യില്‍ കാത്തു നിന്നു. ചെങ്കല്‍ നിറത്തിലുള്ള
    കാഞ്ചീപുരം പട്ടു സാരിയുടുത്ത് കണിക്കൊന്നയുടെ
    നിറമുള്ള അവള്‍ അമ്മയോടൊപ്പം(നമ്മുടെ ബ്ളാക്ക്
    ക്യാറ്റ് ) നടന്നു വരുന്നു. എങ്ങനെയുണ്ട് ആ കണ്ണുകള്‍
    എന്നോടു ചോദിച്ചു. നന്നായിരിക്കുന്നു എന്‍റെ കണ്ണുകള്‍
    മറുപടി പറഞ്ഞു .

    ReplyDelete
  8. അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും
    അജ്ഞാതക്കും എന്‍റെ നന്ദി .
    ബ്ലോഗെഴുത്തിന് വിലപ്പെട്ട നിര്‍ദ്ദേശ
    ങ്ങള്‍ നല്കിയ പ്രിയ സുഹൃത്ത് ശ്രീയോടുള്ള
    കടപ്പാടും നന്ദിയും വൈകിയാണെങ്കിലും
    ഇവിടെ കുറിക്കുന്നു

    ReplyDelete
  9. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  10. ഒന്നിച്ചാജലവിര -
    ലുകളുടെ
    സ്പര്‍ശമതേല്കാന്‍
    അന്തര്‍ദ്ദാഹ -
    മതു നിലയ്ക്കാതെ
    പെയ്തിടുന്നു .

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...