അവള്‍ പിടിക്കാന്‍ കൊതിച്ചൊരു
വിരലുകളിലെല്ലാം കൂര്‍ത്ത നഖങ്ങള്‍
കഴുകന്റെ , മൂര്‍ച്ചയുള്ള കൊക്കുകള്‍
പോലെയാ നഖങ്ങളവളെ ഭയപ്പെടുത്തി
അച്ഛനെപ്പൊലെ താന്‍ കരുതുന്ന
ആളിനും കൂര്‍ത്ത നഖങ്ങളുണ്ടോ ?
തണുത്തു വിറച്ചു നിലത്തു കിടക്കും
തന്റെ നെറ്റിത്തടത്തിലിന്നാരാണ്
കൂര്‍ത്ത നഖങ്ങളില്ലാത്ത വിരലുകളാല്‍
മൃദുവായി പതിയെ തലോടുന്നത് !!
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ ശബ്ദമുയരുന്നു ,
മഴ
പ്രണയമെന്നും മഴ
പോലെ
നിനയ്ക്കാതെ പെയ്യുന്നു ;
തോരുന്നു !
എന്നാലുമാ മഴയില്‍
നനയാന്‍
ഒന്നിച്ചാജലവിര -
ലുകളുടെ
സ്പര്‍ശമതേല്കാന്‍
അന്തര്‍ദ്ദാഹ -
മതു നിലയ്ക്കാതെ
പെയ്തിടുന്നു .
പ്രണയമെന്നും മഴ
ReplyDeleteപോലെ
നിനയ്ക്കാതെ പെയ്യുന്നു ;
തോരുന്നു !
എന്നിട്ടും ഒരിക്കല്‍ പോലും നനഞ്ഞു നോക്കിയില്ലേ...?
This comment has been removed by the author.
ReplyDeleteതാഴുവതെന്തേ തഥാഗത! ഈ തടാകത്തിൻ
ReplyDeleteആഴത്തിൽ ജലകന്ദരങ്ങളിലുണ്ടോ ശാന്തി
എന്തേയീതടാകത്തിലേയ്ക്ക് നീയിറങ്ങിപ്പോയ്
പണ്ടെന്നോസരയൂവിലേയ്ക്ക് രാഘവനെപ്പോൽ
ഒ എൻ വി എഴുതി
ഒരു ബുദ്ധപ്രതിയുടെ കവിത
മഴയ്ക്കന്തൊരു ഭംഗി പതുക്കെ പറഞ്ഞു നീ
ഇതും ഒ എൻ വി എഴുതി
കൂര്‍ത്ത നഖങ്ങളും കൊക്കുകളുമായ്
ReplyDeleteകഴുകന്മാര്‍ കറങ്ങുമീ ഭൂമിയില്‍
തിമിര്‍ത്തുപെയ്യട്ടെയിനിയും പ്രണയമഴകള്‍
തഴുകട്ടെ ജലവിരലുകള്‍ മ്ര്'ദുലമധുരമായ്.
കൊള്ളാം മാഷേ
ReplyDeletenice....
ReplyDelete"അച്ഛനെപ്പൊലെ താന്‍ കരുതുന്ന
ReplyDeleteആളിനും കൂര്‍ത്ത നഖങ്ങളുണ്ടോ ?"
ഉണ്ടാവും, ഇത് കലികാലമല്ലേ ?
കവിതകൾ നന്നായിട്ടുണ്ട്.
ആശംസകൾ
നിരാശകമുകന്
ReplyDeleteവര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താം ക്ലാസിലെ ആ
പെണ്‍കുട്ടി പറഞ്ഞു ആദ്യമായി നാളെ താന്‍
സാരി ഉടുക്കുമെന്ന് . രാവിലെ ഗേറ്റിനു വെളി
യില്‍ കാത്തു നിന്നു. ചെങ്കല്‍ നിറത്തിലുള്ള
കാഞ്ചീപുരം പട്ടു സാരിയുടുത്ത് കണിക്കൊന്നയുടെ
നിറമുള്ള അവള്‍ അമ്മയോടൊപ്പം(നമ്മുടെ ബ്ളാക്ക്
ക്യാറ്റ് ) നടന്നു വരുന്നു. എങ്ങനെയുണ്ട് ആ കണ്ണുകള്‍
എന്നോടു ചോദിച്ചു. നന്നായിരിക്കുന്നു എന്‍റെ കണ്ണുകള്‍
മറുപടി പറഞ്ഞു .
അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും
ReplyDeleteഅജ്ഞാതക്കും എന്‍റെ നന്ദി .
ബ്ലോഗെഴുത്തിന് വിലപ്പെട്ട നിര്‍ദ്ദേശ
ങ്ങള്‍ നല്കിയ പ്രിയ സുഹൃത്ത് ശ്രീയോടുള്ള
കടപ്പാടും നന്ദിയും വൈകിയാണെങ്കിലും
ഇവിടെ കുറിക്കുന്നു
നല്ല കവിത...
ReplyDeleteമലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
ഒന്നിച്ചാജലവിര -
ReplyDeleteലുകളുടെ
സ്പര്‍ശമതേല്കാന്‍
അന്തര്‍ദ്ദാഹ -
മതു നിലയ്ക്കാതെ
പെയ്തിടുന്നു .