Wednesday, June 9, 2010

പ്രണയവസന്തം



കണ്ണാന്തളിയെന്നാദ്യചുംബനത്തില്‍നി -
ന്നാത്മാവലിഞ്ഞതുംനൊമ്പരങ്ങള്‍ഋതു
ശോഭയണിഞ്ഞതുംനിന്‍സ്മൃതികളാ,
ചിത്രംവരച്ചതുമറിഞ്ഞതീലാ ഞാന്‍
എത്രസുന്ദരംവദനമതുകാണ്മാന്‍
വിട്ടകന്നില്ലയിന്നുമാപ്രതിപത്തി
പട്ടുതോല്കുമാസ്പര്‍ശമാത്രയില്‍ ക്ഷണം;
മോക്ഷപ്രാപ്തനാമൊരു, തീര്‍ത്ഥാടകന്‍ ഞാന്‍!
എന്നഗ്നിമുഖികളില്‍ പാരിജാതങ്ങള്‍
പൂത്തുവിടര്‍ന്നാ സുകൃതസംഗമത്താല്‍
നീ ,പകര്‍ന്നസുഗന്ധവും മനസ്സിലെ
സ്വര്‍ണ്ണഖനിയാ,കല്പദ്രുമപൂക്കളും
ബോധനഭസ്സില്‍ തെളിഞ്ഞമഴവില്ലും
കരുതീടൂയെന്നെന്നുമായോര്‍മ്മയ്ക്കായി.
ഇക്കരിവണ്ടിന്‍പ്രണയംനിത്യപുണൃം!
വിട്ടുനില്പീലാപടരുന്നുസംഭ്രമം
പൂനിലാവുനിറയുന്നെന്‍ നിശീഥത്തില്‍
പൂത്തിടുന്നുവല്ലോയിന്നെന്‍അസ്ഥികളും

കടലാസു കീറുകള്‍ -പെന്‍ബുക്സ്


9 comments:

  1. എന്റെ പേജില്‍ വന്നതിനും കവിതക്കും നന്ദി !

    ReplyDelete
  2. നന്നായിരിയ്ക്കുന്നു...
    എല്ലാ ആശംസകളും!!!

    ReplyDelete
  3. നന്നായിരിയ്ക്കുന്നു...

    ReplyDelete
  4. പോക്കുവെയിലിന്‍ പ്രണയവസന്തത്തോപ്പില്‍
    പൂക്കും പുഷ്പങ്ങളെത്ര മനോഹരം
    നീക്കുവാനില്ലൊന്നുപോലുമാപ്പൂക്കളില്‍
    നോക്കിനിന്നുപോമാരും കവി ജയിംസു മാഷുപോലും

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇഷ്ടായി.
    ആശംസകള്‍.

    ReplyDelete
  7. ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി
    സ്ഥാനത്തിരുന്ന് ഒരു വരി പോലും കുറിയ്ക്കാതെ
    പാഴാക്കിയ പതിനഞ്ചു വര്‍ഷങ്ങള്‍ . സര്‍ക്കാര്‍
    സര്‍വ്വീസിലവശേഷിക്കുന്ന ആറു വര്‍ഷങ്ങള്‍ .
    ഇനിയെങ്കിലും എന്നിലെ സര്‍ഗ്ഗ സസ്യത്തെ
    ഞാന്‍ പരിപാലിക്കട്ടെ . അഭിപ്രായങ്ങളിലൂടെയും
    വിമര്‍ശനങ്ങളിലൂടെയും അതിനു വെള്ളവും വളവുമേ
    കാന്‍ വന്ന നിങ്ങളേവര്‍ക്കും ഒരായിരം നന്ദി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...