ജീവ ബിന്ദുക്കള്‍ പുനര്‍ജ്ജനിക്കും
ആത്മബന്ധത്തിന്‍ലയസുദിനം
ഹൃത്തുഹൃത്തിന്‍റെയുള്‍ത്തടങ്ങളില്‍
തൊട്ടറിഞ്ഞയനര്‍ഘമാത്രകള്‍
മുത്തുമുത്തുമായിച്ചേര്‍ന്നുച്ചേര്‍ന്ന
ജന്മസായൂജ്യദിനമതൊക്കെ
വേഗമണഞ്ഞിടാന്‍ മോഹമോടെ
ദ്രുതമമര്‍ത്തിയവള്‍ മൊബൈലിന്‍
അക്കമൊട്ടുകളിലായംഗുലി
പതിവുസല്ലാപനേരമതിനുള്‍ -
ത്തുടിപ്പുകളതുയര്‍ന്നിടുന്നു .
റോങ്നമ്പറെന്ന കഠോരമാം
മറുപടി ഞെട്ടി ,വീണുടന്‍ ഫോണ്‍
ഘോരവാതമായടിച്ചായുള്‍ത്ത -
ടത്തിലാക്രൂരമാംവചസ്സുകള്‍
കടലാസുകോട്ടപോല്‍തകര്‍ന്നാ
സങ്കല്പ സൌധംക്ഷണംനിര്‍ദ്ദയം
നിന്നനിലയിലൂഴിപ്പിളര്‍ന്നു
താഴട്ടെമൈഥിലിയെന്നപോലെ
കൊതിച്ചുപ്പോയാചഞ്ചലചിത്ത
കണ്ണുതുറിച്ചുപ്പല്ലിളിക്കുന്ന
കപടസ്സൌഹൃദലീലകള -
വളുടെജീവിതംവിലപേശി .
വിയര്‍പ്പുമുത്തുമാലകലണി
ഞ്ഞന്നാത്മാവു പകുത്തുകൊടുത്ത -
തും , കൊടുമുടികയറിയന്നു -
വൈജയന്തി പാറിച്ചതുമൊക്കെ
മിഥ്യയോ , യതോ പ്പേക്കിനാക്കളോ ;
മരണപ്പത്രം, എഴുതിയവള്‍ .
സർ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല എന്നാലും വളരെ നല്ല വരികൾ എന്റെ ബ്ലോഗിലും ഒന്നു വരണം സർ അഭിപ്രായം അറിയിക്കണം ഭാവുകങ്ങൾ....
ReplyDeleteമനോഹരം മാഷേ...
ReplyDeleteനന്നായി എഴുതി..
ReplyDeleteപോക്കുവെയിലിന്‍ സ്വര്‍ണ്ണകിരണങ്ങള്‍കലങ്ങി-
ReplyDeleteയക്കായലിന്‍ഭംഗിനോക്കിയത്തോണിയിലിരിക്കേ-
കേട്ടുമൊബൈലിന്‍ മണിനാദമടിപൊളിക്കവിതയായ്'-
പെട്ടെന്നെടുത്തതും കേട്ടൊരു കിളിനാദം സോറിറോങ്ങ് നമ്പര്‍