എന്റെ വാതിലടച്ചിട്ടില്ല
സാക്ഷയും കൊളുത്തുമതെല്ലാം
അറിവിന്റെ വെളിച്ചത്തില്‍
എന്നേ ഞാന്‍ നീക്കി കളഞ്ഞു
തുറന്നു കിടപ്പൂ വാതിലിതു
തുറന്നു കിടക്കുന്നു ജാലകങ്ങളും
ഇരുട്ടിന്റെ കണികയൊന്നും
തപസ്സിരിക്കുന്നില്ലിവിടെ
വെറുപ്പിന്റെ വാവലുകള്‍
ഞാന്നുകിടക്കുന്നുമില്ലിവിടെ
എന്നിട്ടും നീ മുട്ടി വിളിപ്പൂ
കൊട്ടിയടച്ച വാതിലതില്‍
മുട്ടിയാല്‍ തുറക്കുമെന്ന തത്വ
വിചാരം മുന്നോട്ടു നയിക്കുന്നു
കടന്നു വരൂ വിഘ്നങ്ങളില്ലാ
സര്‍വ്വതന്ത്രസ്വതന്ത്രയായി
അടഞ്ഞു കിടക്കും വാതിലിനെ
വിസ്മരിക്കൂയതു നരകവാതായനം
കാലം കുതിക്കുന്ന കുതിരക്കുള -
മ്പൊച്ചയ്ക്കൊപ്പമെന്‍ കാതില്‍
ചേക്കേറുന്നു, നീ മുട്ടി വിളിക്കുന്ന
ക്ഷീണ ശബ്ദമതു ദൈന്യം
പോകുന്നു പോകുന്നു ഋതുക്കള്‍
കുറയുന്നു ജീവിതയാത്ര തന്നകലം
കുറയുന്നു ജീവിതയാത്ര തന്നകലം
കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറുന്നു
കാത്തുനില്പൂ നീയടഞ്ഞ വാതില്ക്കല്‍
എന്നസ്ഥി പഞ്ജരത്തിന്റെ കൂടെ
അടയാത്ത വാതിലിതു കാത്തിരിപ്പൂ .
തുറന്നു കിടപ്പൂ വാതിലിതു
ReplyDeleteതുറന്നു കിടക്കുന്നു ജാലകങ്ങളും
good
ReplyDeleteനല്ല കവിത സണ്ണിസാര്‍..അടഞ്ഞ വാതിലുകളാണ് എല്ലാവര്ക്കും തുറക്കേണ്ടത്...വളഞ്ഞ വഴി ഇഷ്ട്ടം...
ReplyDeletevalare nannayittundu.... aashamsakal.............
ReplyDeleteഅവസാനം അകത്തിട്ടുപൂട്ടുമോ?
ReplyDeleteഎന്തായാലും ഞാൻ കടന്നിട്ടുണ്ട്.
എന്റെ വാതിലടച്ചിട്ടില്ല
ReplyDeleteസാക്ഷയും കൊളുത്തുമതെല്ലാം
അറിവിന്റെ വെളിച്ചത്തില്‍
എന്നേ ഞാന്‍ നീക്കി കളഞ്ഞു
തുറന്നു കിടപ്പൂ വാതിലിതു
തുറന്നു കിടക്കുന്നു ജാലകങ്ങളും
കൊള്ളാം മാഷേ നന്നായിരിയ്ക്കുന്നു
കൊള്ളാം.
ReplyDeleteകവിത നന്നായി ആസ്വദിച്ചു. പ്രത്യേകിച്ചും ഈ വരികൾ
ReplyDeleteകാലം കുതിക്കുന്ന കുതിരക്കുള -
മ്പൊച്ചയ്ക്കൊപ്പമെന്‍ കാതില്‍
ചേക്കേറുന്നു, നീ മുട്ടി വിളിക്കുന്ന
ക്ഷീണ ശബ്ദമതു ദൈന്യം
പോകുന്നു പോകുന്നു ഋതുക്കള്‍
കുറയുന്നു ജീവിതയാത്ര തന്നകലം
കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറുന്നു
കാത്തുനില്പൂ നീയടഞ്ഞ വാതില്ക്കല്‍
അഭിനന്ദനങ്ങൾ!!
thuranna vaathilum neendu pokunna kaathirippum....
ReplyDeleteനല്ല വായനകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടിയായി
ReplyDeleteഎല്ലായ്പ്പോഴും എല്ലാരും അങ്ങനെയാണ്, തുറന്ന വാതില്‍ വിസ്മരിക്കുന്നു, അടഞ്ഞ വാതില്‍ തുറപ്പിക്കാന്‍ ആണ് താല്പര്യം
ReplyDeleteപോകുന്നു പോകുന്നു ഋതുക്കള്‍
ReplyDeleteകുറയുന്നു ജീവിതയാത്ര തന്നകലം.....
വളരെ ആസ്വദിച്ചു................
ReplyDeleteജീവിതയാത്രയിൽ ഇനിയുമെത്ര വാതിലുകൾ നാം തുറക്കാതിരിക്കുന്നു… സ്വയം സൃഷ്ടിച്ച അതിർവർമ്പുകള് തകർത്തെറിയേണ്ടിയിരിക്കുന്നു പുതിയ അറിവുകൾ നേടാൻ..
ReplyDeleteഇപ്പൊഴെങ്കിലും ഈ വാതിൽ തുറക്കാനായതിൽ സന്തോഷം
ReplyDeleteപാതിയടഞ്ഞ വാതിലുകളും ഉണ്ട് അതോ.....പാതി തുറന്നവയോ...?
ReplyDeleteകവിത മുഴുവനായും പിടികിട്ടിയില്ല :(
ReplyDeleteകുറെപ്രാവശ്യം വായിച്ചു, (എന്റെ തലയേ..യ്!)
ആദ്യദിവസം വായിച്ചു, പക്ഷെ നെറ്റ് കോപിച്ചതിനാല്‍ കമന്റാന്‍ ഇന്നേ സാധിച്ചുള്ളു.