സര്ഗ്ഗസീമകള്ക്കരികെ കല്പനാ
വൈഭവവാക് ശില്പ ശാലക്കുള്ളില്‍
പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ
ഭാഷകളമൂല്യ വാക് ഭുഷകളാല്‍
നടനമാടിയ കേളീകീര്‍ത്തിയാല്‍
മൌലികളതുയര്‍ത്തിടും കാലത്തു
പാവമാരുംതിരിഞ്ഞൊന്നു നോക്കാത്ത
കൈരളിവരമൊഴിയാമവളെ കൈ-
പിടിച്ചു തുഞ്ചത്തെഴുത്തച്ഛന്‍ കൊണ്ടു
വന്ന വിശുദ്ധ ഭൂമികയില്‍ ഞാനെന്‍
പാഴ് പാദങ്ങളമര്‍ത്തിയെന്തിന്ദ്ര
ജാലമെന്നന്തരാത്മാവിലൂടപ്പോള്‍
ഒരു കാവ്യതരംഗം പാഞ്ഞൂ ക്ഷണം
ഒരു കാവ്യതരംഗം പാഞ്ഞൂ ക്ഷണം
പ്രഥമ മേഘ തീര്‍ത്ഥം പോലെയിരു
നീര്‍മണിയൂറിയ കണ്‍കളുമായി
കൂപ്പി ഞാനെന്നുടെ കരങ്ങള്‍ ഭാഷാ
പിതാവിന്‍ പാദം മനസ്സില്‍ സ്മരിച്ചും
കാലമെത്ര കടന്നു , എഴുത്തിന്റെ
ചരിത്രമെത്രയോ പുതുയുഗങ്ങള്‍
താണ്ടി നവനവങ്ങളാം ശാസ്ത്ര പാത
യിലൂടെത്തി ; ഇ എഴുത്തിന്‍ സൌകുമാ -
ര്യമണിഞ്ഞു വിളങ്ങി മലയാളം.
പൂര്‍വ്വസൂരികളെഴുത്തിന്‍ ദേവര്‍ഷി -
കള്‍ ചൊരിഞ്ഞൂ നന്മ , കീര്‍ത്തികള്‍ തുഞ്ചന്‍
പറമ്പിലെ ബൂലോക കൂട്ടായ്മയിതിനു .
ഏഷ്യയിലാഫ്രിക്കയില്‍ യൂറോപ്പില
മേരിക്കയിലോഷ്യാനയില്‍ തുഞ്ചന്റെ
കാല്‍ച്ചിലമ്പണിഞ്ഞു മലയാള ഭാഷ
നൃത്തംച്ചെയ്യും വേദികയൊരുക്കിയോര്‍
ഞങ്ങള്‍ കൂടുന്നിവിടെയാചാര്യാ, പാടുന്നു
കിളിമകള്‍ ബ്ലോഗിന്‍ ലോക കീര്‍ത്തികള്‍ .
കൂട്ടായ്മയതു തുടങ്ങി പരിചയ-
പ്പെടുത്തലോ ; തൊട്ടു ഹൃദയങ്ങളില്‍
കണ്ടുമുട്ടിയിടയില്‍ പലരെ സൌഹൃ -ദത്തിന്‍ പവിഴ മല്ലികകള്‍ പൂത്തു
പിന്നെ കണ്ണുടക്കി സര്‍ഗ്ഗഭൂഷക-ളണിഞ്ഞ പ്രതിഭാ വരവര്‍ണ്ണിനികള്‍ .
അന്തിവെയിലെത്തി, യാത്രച്ചൊല്ലി ഞാന്‍
തുഞ്ചന്‍ കവാടം കടന്നു കൃതഹ-
സ്തനാമെന്നെയിന്നൊരു കവിയാക്കി
തീര്‍ത്തൊരു ബൂലോകമേ നന്ദി,നന്ദി.