Friday, July 22, 2011

പ്രണയവസന്തം

          




കണ്ണാന്തളി 1.jpg

        
         കണ്ണാന്തളിയെന്നാദ്യ ചുംബനത്തില്‍ നിന്‍
          ആത്മാവലിഞ്ഞതും നൊമ്പരങ്ങള്‍ ഋതു
          ശോഭയണിഞ്ഞതും നിന്‍ സ്മൃതികളാ,
         ചിത്രം വരച്ചതുമറിഞ്ഞതീലാ ഞാന്‍
         എത്ര സുന്ദരം വദനമതു കാണ്മാന്‍
         വിട്ടകന്നില്ലയിന്നുമാ പ്രതിപത്തി
         പട്ടുതോല്കുമാ സ്പര്‍ശമാത്രയില്‍ ക്ഷണം;
         മോക്ഷപ്രാപ്തനാമൊരു, തീര്‍ത്ഥാടകന്‍ ഞാന്‍!

         എന്നഗ്നിമുഖികളില്‍ പാരിജാതങ്ങള്‍
         പൂത്തുവിടര്‍ന്നാ സുകൃതസംഗമത്താല്‍
         നീ ,പകര്‍ന്ന സുഗന്ധവും മനസ്സിലെ
         സ്വര്‍ണ്ണഖനികളാ,കല്പദ്രുമപൂക്കളും
         ബോധനഭസ്സില്‍ തെളിഞ്ഞ മഴവില്ലും
         കരുതീടൂയെന്നെന്നുമാ , ഓര്‍മ്മയ്ക്കായി.

         ഇക്കരിവണ്ടിന്‍ പ്രണയം നിത്യപുണൃം!
         വിട്ടുനില്പീലാ പടരുന്നു സംഭ്രമം
         പൂനിലാവു  നിറയുന്നെന്‍ നിശീഥത്തില്‍
         പൂത്തിടുന്നുവിന്നെന്നുടെ അസ്ഥികളും

          കടലാസു കീറുകള്‍ -പെന്‍ബുക്സ്
                                          (വീണ്ടും പോസ്റ്റു ചെയ്യുന്നതു്. )


11 comments:

  1. മുമ്പേ വായിച്ചില്ലെന്ന് തോന്നുന്നു.
    നന്നായിട്ടുണ്ട് എന്ന് പറയട്ടെ.

    ReplyDelete
  2. മോക്ഷപ്രാപ്തിയടഞ്ഞ തീര്‍ത്ഥാടകന്‍... നന്ന്...
    അസ്ഥികള്‍ പൂത്തിടുന്നു.....വളരെ നന്ന്....
    ആകെ മൊത്തം പ്രണയപരവശം....നല്ല കവിത

    ReplyDelete
  3. ആകെ ഇഷ്ടമായി . നല്ല കവിത

    ReplyDelete
  4. പ്രണയത്തിന്റെ വേറിട്ട ഭാവം...നന്നായി മാഷേ

    ReplyDelete
  5. പൂനിലാവു നിറയുന്നെന്‍ നിശീഥത്തില്‍
    പൂത്തിടുന്നുവിന്നെന്നുടെ അസ്ഥികളും

    ... super lines

    ReplyDelete
  6. nalla pranayakavitha. thala nibandham.

    ReplyDelete
  7. പ്രണയം പൂത്തുലയുന്ന വരികൾ

    ReplyDelete
  8. ജയിംസ് സാര്‍, "കണ്ണാന്തളിയെന്നാദ്യ ചുംബനത്തില്‍ നിന്‍" എനിക്കത് മനസ്സിലായില്ല. :-)

    ReplyDelete
  9. പ്രിയ ഷാബു കണ്ണാന്തളി ഗ്രാമവിശുദ്ധിയുടെ
    പുഷ്പമാണു്. എംടിയുടെ കഥകളില്‍ ഈ പുവു്
    വിടര്‍ന്നു നില്കുന്നുണ്ടു്. അഗ്നി സാക്ഷിയിലെ കൈതപ്രം
    രചിച്ച കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പിയെന്ന ഗാനവും
    കണ്ണാന്തളി മുറ്റം പൂത്തെടി കാവേരിപൂം തത്തമ്മേ എന്ന
    ഗാനവും ശ്രദ്ധിക്കുക. ഒരു ശാലീന സുന്ദരിയെ കണ്ണാന്തളി
    യോടു ഉപമിക്കുന്നതു ഉചിതമല്ലേ. പിന്നെ കവിതയുടെ
    അവസാനം കരിവണ്ടും കടന്നു വരുന്നല്ലോ. തലക്കെട്ടിനു
    താഴെ കണ്ണാന്തളി പൂവിന്റെ ചിത്രം ചേര്‍ത്തിട്ടുണ്ടു്.

    ReplyDelete
  10. കരിവണ്ടാകാന്‍ മോഹിപ്പിക്കുന്നുവല്ലോ !!!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...