Thursday, November 8, 2012

കറുത്തവന്റെ വിജയം



കുപ്പിയേതായാലും വീഞ്ഞു
വീഞ്ഞു തന്നെയെന്നും
എന്നിട്ടും ഒബാമയുടെ
വിജയത്തിൽ ഞാൻ
ഹർഷോന്മാദിതനാകുന്നു

റിപ്പബ്ലിക്കനും ഡെമോക്രാറ്റും
കൂട്ടിയും കിഴിച്ചും ഹരിച്ചും

ഗുണിച്ചുമെത്ര, നോക്കിയാലും
ഒരേ നാണയത്തിനിരു വശങ്ങൾ
എന്നിട്ടും ഒബാമയുടെ
വിജയമന്ദഹാസത്തെ
ഞാനേറ്റു പിടിക്കുകയാണു്

കാറും വിമാനവും കംപ്യൂട്ടറും
മാത്രമല്ല , ആയുധങ്ങളും
നിർലോഭം ലോകമെങ്ങും
അമേരിക്ക ,പതിവു തെറ്റാതെ
വിറ്റഴിച്ചു കൊണ്ടിരിക്കും
എന്നിട്ടും മിഷേലിന്റെ
കൈ വീശൽ ഞാനാസ്വദിപ്പൂ

ഇതു ദ്രാവിഡന്റെ സ്വാർത്ഥത
അല്ല ആത്മാർത്ഥത
എന്റെ കറുത്ത തൊലിയിലൂടെ
ഞാൻ കാണുന്നതു
ഓബാമയുടെ വിജയ സ്മിതവും
മിഷേലിന്റെ കൈവീശലും
ഇന്നു ഞാൻ വെളുത്ത തൊലി -
ക്കാരനു നേരെ നെഞ്ചു വിരിച്ചു
വിജയം ചിഹ്നം കാട്ടും.

6 comments:

  1. കറുപ്പും കറുപ്പും ഒന്നല്ല
    വലിയ വ്യത്യാസമുണ്ടല്ലോ

    (പക്ഷെ കവിത...സൂപ്പര്‍)

    ReplyDelete
    Replies
    1. സങ്കര വർഗ്ഗക്കാരും എഷ്യാക്കാരും
      അമേരിക്കയിലെ വെള്ളക്കാർക്ക്
      കറമ്പന്മാരാണു്

      Delete
  2. കാറും വിമാനവും കംപ്യൂട്ടറും
    മാത്രമല്ല , ആയുധങ്ങളും
    നിർലോഭം ലോകമെങ്ങും
    അമേരിക്ക ,പതിവു തെറ്റാതെ
    വിറ്റഴിച്ചു കൊണ്ടിരിക്കും
    എന്നിട്ടും മിഷേലിന്റെ
    കൈ വീശൽ ഞാനാസ്വദിപ്പൂ
    വളരെ വാസ്തവം

    ReplyDelete
  3. ഭൂരിപക്ഷമായ വെളുത്തവന്റെ കൂടി വോട്ട് കിട്ടിയതു കൊണ്ടാണു ജയിച്ചതെന്ന സത്യം മറക്കുന്നതെന്തേ? കറുപ്പും വെളുപ്പും കാട്ടി വെളുത്തവന്റെ വോട്ട് നേടാൻ പതിനെട്ടവും പയറ്റിയ റിപ്പബ്ലിക്കന്മാർക്കുള്ള അമേരിക്കൻ ജനതയുടെ മറുപടി കറുപ്പിന്റെ വെളുപ്പിന്റെയും നിറം നോക്കി നടക്കുന്ന കണ്ണുകൾക്ക് കാണുവാനാകില്ല :(

    ഹ കഷ്ടം എന്നു ഈ വർണ്ണ വെറി കണ്ണുകളിൽ നിന്ന് മായും!!

    ReplyDelete
  4. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് എങ്കിലും ചെയ്യാന്‍
    കഴിയും എന്ന് ഉറപ്പു ഇല്ലാതിരുന്നിട്ടും നമ്മില്‍
    ഒരാള്‍ എന്ന തോന്നല് ആവും അല്ലെ?

    കവിത ഇഷ്ടപ്പെട്ടു...‍

    ReplyDelete
  5. ഇതു ദ്രാവിഡന്റെ സ്വാർത്ഥത
    അല്ല ആത്മാർത്ഥത
    എന്റെ കറുത്ത തൊലിയിലൂടെ
    ഞാൻ കാണുന്നതു
    ഓബാമയുടെ വിജയ സ്മിതവും
    മിഷേലിന്റെ കൈവീശലും.............ഇഷ്ടപ്പെട്ടു..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...