Thursday, November 15, 2012

സർപ്പനൃത്തം

ഇനിയിഴയാം നമുക്കു പാമ്പുകളായി
ചുറ്റിപ്പിണഞ്ഞടുത്തടുത്തു ചേർന്നു
സ്വപ്നങ്ങളിലെ മഴവില്ലതിൽ മെല്ലെ
നമ്മുടെ നാഗ മാണിക്യങ്ങളുതിർത്തിടാം
പിരിയാതെയങ്ങിനെയതിവേഗം നമുക്കു
കാലത്തെ കടന്നു കടന്നിഴഞ്ഞു പോകാം ,
ഒരു ശംഖു പോൽ ചുരുങ്ങിയുള്ളിന്റെയു -
ള്ളിൽ പ്രണയ കാഹളത്തെ , ധ്വനി
തെറ്റാതെയൊരുക്കി വെച്ചു , ബധിരന്റെ
കർണ്ണങ്ങളെ കാത്തു കാത്തു കിടക്കാം

നമ്മുടെ വിഷപല്ലുകൾ പരസ്പരം
മേനിയിലാഴ്ന്നിറങ്ങിയ സൂക്ഷിരങ്ങ -
ളിലാസക്തികളിനി കൂടൊരുക്കട്ടെ
ഭീതിതമാം സീല്ക്കാരങ്ങളിൽ തുളഞ്ഞു
പിടഞ്ഞു കപട സദാചാരം ചോര
ഛർദ്ദിച്ചു മരണം തേടുമ്പോ, പത്തി
അടിച്ചു തകർക്കാനെത്തിയ ദുവാസന -
കളുടെ കൂട്ട നിലവിളികളെ , താളമാക്കി -
യുയർന്നു പൊങ്ങി നമുക്കു സപ്പ നൃത്തമാടാം.

മകുടിയുടെ ക്ഷണ ചലനങ്ങളില്ലാതെ
അതിൻ കാതു തുളയ്ക്കുന്ന കൂക്കലില്ലാതെ
സദാചാര ഭടന്മാരെ ചുറ്റി നിറുത്തിയന -
സ്യൂതമാടിത്തിമിർത്തിടും നമ്മളൊന്നായി
നമ്മൾ പൊഴിച്ച പടങ്ങളി നിന്നുമപ്പോളാ -
യിരം നാഗങ്ങളുയർത്തെണീക്കട്ടെ .

5 comments:

  1. സര്‍പ്പസൌന്ദര്യനൃത്തം

    ReplyDelete
  2. മനോഹരമെന്നു പറയുമ്പോഴും പേടിപ്പെടുത്തുന്ന വാക്കുകള്‍ ..

    ReplyDelete
  3. ആന്തരീകമായ താളം കവിതയെ ശ്രദ്ധേയമാക്കും.

    ReplyDelete
  4. പൊഴിച്ച പടങ്ങളിൽ നിന്നൊരിക്കലും നാഗങ്ങളുയിർക്കില്ലെങ്കിലും ഈ നാഗനൃത്തം കൊള്ളാം!
    അഭിനന്ദനങ്ങൾ!

    ReplyDelete
  5. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും
    നന്ദി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...