Tuesday, December 11, 2012

വിശപ്പു്


വിശപ്പിനെ ശമിപ്പിക്കുന്നതിനുള്ള
ഉപാധികൾ പല വിധത്തിലാണു്
കാരണം വിശപ്പ് നാനതരമാണു്
വിശപ്പിന്റെ കാരണങ്ങൾ
വ്യത്യസ്തവും ,വൈവിദ്ധ്യങ്ങൾ
നിറഞ്ഞതും , ആപേക്ഷികവും.
വിശപ്പിനായി നില കൊള്ളുന്നു
പ്രത്യയശാസ്ത്രങ്ങളും .

മനസ്സിന്റെ വിശപ്പിനു വേണ്ടതു
ഇണയുടെ പ്രണയം
പ്രണയത്തിന്റെ രുചികൾ
മനസ്സിൽ പൂക്കാലം തീർക്കും
ശരീരത്തിന്റെ വിശപ്പിനോ
അനുകൂലമായ, വപുസ്സും
തീ പിടിച്ചും,ചുട്ടുപ്പൊള്ളിയും,
തീക്ഷ്ണമായി, ശരീരത്തിന്റെ
വിശപ്പു് സാവധാനം ആവിയായി
തീർന്നു . പോകുമ്പോൾ
അസ്ഥികൾ പൂവിട്ടിരിക്കും

എന്നാൽ വയറിന്റെ വിശപ്പിനു
വാരിവലിച്ചെന്തും ഭുജിക്കാം
വിശിഷ്ടമെന്നു തോന്നുന്ന
ഭോജ്യങ്ങൾ നാവിൽ
ഊറി വരുന്ന രുചി നീരിൽ
കൊതിയുടെ കപ്പലോടിക്കും
വിശപ്പിന്റെ കള്ളക്കളിയാണതു്

ഇന്നലെയാണു കൊതി
സഹിയ്ക്കാതെയതു കഴിച്ചതു്
പ്രണാനാണു പണയപ്പെടു -
ത്തിയതെന്നു പിന്നീടറിഞ്ഞു
അനങ്ങാതെ കിടക്കുകയാണു്
ശരീരത്തിനും മനസ്സിനും ,
വിശപ്പു് അധീകരിക്കുന്നു
അനങ്ങാതെ കിടക്കാനാണു
ഭിഷഗ്വരന്റെ കല്ലുപ്പിളർത്തും കല്പന .

3 comments:

  1. വിശപ്പല്ല പ്രതി.വിവേകമില്ലാത്ത വിഷപ്പല്ലാണ്.

    ReplyDelete
  2. ഒന്നു തിരുത്തിക്കോട്ടേ...?
    പാവങ്ങളുടെ വിശപ്പു കൊണ്ടു പിഴയ്ക്കുന്നിവിടെ
    പല പ്രത്യയശാസ്ത്രങ്ങളും....
    ദുസ്വാതന്ത്ര്യത്തിനു ക്ഷമ ചോദിക്കുന്നു ..
    നല്ല കവിത.
    ശുഭാശംസകൾ.....

    ReplyDelete
  3. വിശപ്പു് സാവധാനം ആവിയായി
    തീർന്നു . പോകുമ്പോൾ
    അസ്ഥികൾ പൂവിട്ടിരിക്കും

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...