ഞാൻ വിട പറഞ്ഞു പോയാൽ
ആ , മൃതിയുടെ സ്മൃതികളാൽ ,
നീ , നിന്റെ മനസ്സിനെ വ്യഥയുടെ
തീച്ചൂളയിലെറിഞ്ഞീടരുതേ
വേർപാടിന്റെ നൊമ്പരങ്ങളാൽ
നിന്റെ കണ്ണുകൾ നിറയ്ക്കരുതേ
അതൊന്നും, ഇനിയെനിക്കനു -
ഭവേദ്യമാകില്ലയതൊന്നുമെനിക്കു
നിന്റെയനവദ്യമാം നിത്യ സാമീ -
പ്യത്തെയൊരിക്കലും നല്കില്ല .
നിന്റെ സന്തോഷങ്ങളുടെ സൂര്യൻ
ദീപ്തമായി പ്രകാശിക്കുമ്പോൾ
എന്റെ പൂക്കൾ വസന്ത കാലത്തെ
വരവേല്ക്കാനൊരുങ്ങിടും
നിന്നാഹ്ലാദത്തിന്റെ പ്രകാശ
കിരണങ്ങളിൽ , നിന്റെ സാമീപ്യം
ആസ്വദിക്കുമ്പോളൊരിക്കലും,
ഞാനൊറ്റയ്ക്കാകില്ലായെന്നറിയും .
ethra nalla karuthal.. priya sakhikkaai..!
ReplyDeleteപ്രാണനിൽ നീ മാത്രം......
ReplyDeleteനല്ല വരികൾ.....
ശുഭാശംസകൾ.....
ചില ബന്ധങ്ങള്‍ ...
ReplyDeleteനന്നായിരിക്കണൂ മാഷേ...