Saturday, December 22, 2012

തീവണ്ടിക്കു മുമ്പിലെ പെൺകുട്ടികൾ *



വേദനകളോടു പൊതുവേ
നിർവ്വികാരതയോടെയും
നിർമമതയോടെയും മാത്രം
എന്റെ പ്രതികരണമെന്നും
എന്നലിന്നു , അഭിശപ്ത ദിനം
ഇളകി മറിയുന്ന പ്രക്ഷുബ്ധ
സാഗരം പോലെയാണു
നൊമ്പരത്തിന്റെ തീക്ഷ്ണ
തകളേറ്റു വാങ്ങിയെന്റെ മനസ്സു്

കുഞ്ഞു പെങ്ങളുടെ പിഞ്ചു
കൈകളിൽ മുറുകെ പിടിച്ചു
പ്രാണനു വേണ്ടി ഓടിപ്പായൂ
ജീവിതം പോലെ നീണ്ടു, നീണ്ട
റെയിൽ പാളത്തിലൂടെ പെൺകൊടി
പിറകെ കൂകിപ്പാഞ്ഞു കുരുന്നു
ജീവൻ കവരാനൊരു തീവണ്ടി
വർത്തമാനപ്പത്രത്തിന്റെ
വരികളിൽ നിറയും തപ്തദൃശ്യം

എന്റെ മുന്നിൽ ഭൂമിയല്ല
പ്രപഞ്ചം തന്നെയുടഞ്ഞു വീഴുന്നു
ഞാനെവിടെയോയെത്തിടൂ
നിങ്ങളെല്ലാം സർച്ച ചരാചര -
ങ്ങളുടെയും അധിപനെന്നു
മുദ്രച്ചാർത്തി പ്രണമിക്കുന്ന
സ്വർഗ്ഗവാസിയെ, ക്ഷമിക്ക !
 ദുഷ്ടായെന്നു വിളിച്ചോട്ടെ .

കരളലിയിക്കുന്ന പത്ര വാർത്ത*

4 comments:

  1. അധിപനെന്നു
    മുദ്രച്ചാർത്തി പ്രണമിക്കുന്ന
    സ്വർഗ്ഗവാസിയെ, ക്ഷമിക്ക !
    ദുഷ്ടായെന്നു വിളിച്ചോട്ടെ..

    ishtam pole ennum vilikam.. athra sundaramanee bhoomikatha

    ReplyDelete
  2. ദൈവങ്ങൾ ലജ്ജിക്കേണ്ടിയിരിക്കുന്നു...കാലവും..

    ReplyDelete
  3. തല്ലിക്കൊന്നു കൂട്ടിയിട്ടു കത്തിച്ചു
    പൊതു ദര്‍ശനത്തിനു വെയ്ക്കണം...

    ആവര്തനങ്ങള്‍ക്ക് ചങ്ങല ഇടണം...

    ReplyDelete
  4. കുറ്റവാളികള്‍ക്ക് വളക്കൂറുള്ള മണ്ണാണിന്‍ഡ്യയില്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...