Friday, October 4, 2013

തെയ്യം


 മുന്നേച്ചെന്നു പറഞ്ഞു
തെയ്യമെത്തുമെന്നു കൂടെയുള്ളോർ
നാലു കെട്ടിൻ നടുമിറ്റത്തു
കൂപ്പു കൈയ്യുമായി കരണോർ
കൂടെ വീട്ടുകാരെല്ലാവരും
ഭക്തി കടുന്തുടി കൊട്ടും കൃഷ്ണ
മണികളാൽ നോക്കി
അത്രക്കു ഗുണം തേടിയത്രക്ക-
നുഗ്രഹ വർഷത്തിനായി .

വളകൾ കിലുക്കി , കാൽച്ചിലമ്പു
കുലുക്കി ചുവടിനൊപ്പം
ലാസ്യ താണ്ഡവ നൃത്തം ചവിട്ടി
തമ്പുരാൻ കല്പിച്ചു നല്കിയ
ധർമ്മാനുഷ്ഠാനം , ഉരിയാട്ടു കേൾപ്പിച്ചു
അർച്ചനകളാം കണ്ണു വാങ്ങി ,
മൂക്കു വാങ്ങി , വെള്ളിപാത്രവും
കൈയ്യിലേറ്റു വാങ്ങി , ഗുണം
വരട്ടെയെന്നു മനം നിറഞ്ഞു
ചൊല്ലി വണ്ണാൻ, ഇന്നലെ ,
വായ് പൊത്തി ഓച്ഛനിച്ചു
നിന്ന , ചിരട്ടയിൽ കാപ്പി തന്ന
തറവാട്ടിനുള്ളിൽ കയറി ,
പൂമുഖം കടന്നു , മുറികൾ കടന്നു
പടിഞ്ഞാറ്റിയിലെ പവിത്രത
അറിഞ്ഞു , ചൊല്ലി ഗുണം വരട്ടെ
ഇവിടെല്ലാർക്കും ഗുണം വരട്ടെ
മഞ്ഞക്കുറി വീശി തൂകി , തെയ്യം .

തൊഴുതൂ കാരണവർ , തെയ്യം
പടിയിറങ്ങുമ്പോളൊന്നു കൂടി
മുഖത്തെഴുത്തുയഴിച്ചു കളഞ്ഞു
അരച്ചമയങ്ങൾ മാറ്റി , നാളെ
വണ്ണാൻ വായ്പൊത്തി നില്ക്കുമീ
തറവാട്ടിൻ പടിക്കലാദരാൽ .

4 comments:

  1. വളരെ നന്നായിരിക്കുന്നു കവിത... മനുഷ്യനു മനുഷ്യരോടായിരുന്നു അയിത്തം. തന്റെ വിശ്വാസങ്ങളോടായിരുന്നില്ല.....!
    ആശംസകൾ...

    ReplyDelete
  2. അര്‍ത്ഥവത്തമായ അന്തസത്തയുള്ള വരികള്‍

    ReplyDelete
  3. വളരെ നല്ലൊരു കവിത. ഇത് മുൻപിവിടെ വായിച്ചതായി ഓർക്കുന്നു.


    ശുഭാശംസകൾ...

    ReplyDelete
  4. തെയ്യത്താര്‍

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...