Saturday, November 16, 2013

                     ഹരിണം


വേടന്റെയമ്പിന്റെ വേദന
ചരിത്രം നിന്നെ പഠിപ്പിച്ചതല്ലേ
ചോരയൊലിക്കും മുറിവുകളോടെ
പിടഞ്ഞു പിടഞ്ഞൊടുവിൽ
വേഴ്ചു വീണ ജീവിതങ്ങളെ
നീയെത്രയോ വായിച്ചറിഞ്ഞു

പിന്നെന്തേ ,വേടന്റെയമ്പിനു
മുന്നിൽ , എല്ലാമറിഞ്ഞ നീ
ആ , കാന്താരത്തിലേക്കു
മനസ്സറിഞ്ഞു കടന്നു ചെന്നതു്
അമ്പേറ്റു നീ പിടയുമ്പോൾ
ഹരിണമേ ആരോടാണു ,ഞാൻ
വേദനയോടെ സഹതപിക്കേണ്ടതു്.

5 comments:

  1. പറഞ്ഞിട്ടും പഠിച്ചിട്ടും ഫലമില്ലാതെ ചില ഹരിണങ്ങള്‍!

    ReplyDelete
  2. ‘ഹരിണം’ എന്താണ് മാഷേ...?

    ReplyDelete
  3. ഹരിണകാണ്ഡം
    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...