Friday, November 22, 2013

മരത്തിന്റെ മരണം



പടർന്നു കയറിയ വള്ളിച്ചെടി
തായ്ത്തടിയിൽ പറ്റിപ്പിടിച്ചു വേദനിച്ചതു്
അല്പ മാത്രയിൽ മാമരത്തോടൊപ്പം
തന്റെ അവസാനമടുത്തെന്ന തിരിച്ചറിവില്ലല്ല
മഴുവിന്റെ മൂർച്ച മരത്തിന്റെയാത്മാവു്
ഭേദിക്കുമ്പോൾ വേരുകളുടെ പിടച്ചിൽ
വള്ളിച്ചെടിക്കു അനുഭവപ്പെട്ടതിനാലാണു് .

മരത്തിന്റെ ശിഖരങ്ങളിൽ കൂടു കൂട്ടിയ

പറവകൾ ചിറകുകളൊതുക്കി  
നൗകയോടൊപ്പം മുങ്ങിത്താഴുന്ന
നാവികരെ പോലെ അക്ഷമരായി
വള്ളിച്ചെടി മരത്തോടു കൂടുതൽ ചേർന്നു

വിട്ടു പിരിയാനാവാത്ത വിധത്തിൽ 
മരം വീഴുന്നതിനു മുമ്പു കടയ്ക്കൽ വന്നു നിന്ന
വൃക്ഷ സ്നേഹി മരത്തിന്റെ കൊമ്പുകളിൽ
ചുവപ്പു നിറത്തിലുള്ള കായ്കനികളായി
വീണ്ടും കവികൾ മരത്തിന്റെ മരണ കവിത

എഴുതി ചരിത്രം ആവർത്തിക്കും .

9 comments:

  1. വള്ളിച്ചെടിയുടെ വേദനയെ ആരും കാര്യമാക്കിയില്ല.
    വള്ളിച്ചെടി വൃക്ഷസ്നേഹികളായ മനുഷ്യന്‍ തന്നെ

    ReplyDelete
  2. തായ് വേര് മുറിഞ്ഞ മരത്തില്‍ പറ്റിപ്പിടിച്ച വള്ളിചെടിയുടെ വേദന ആര് കാണാന്‍...

    ReplyDelete
  3. വള്ളിച്ചെടിയുടെ അവസ്ഥയിൽ കുറേയേറെ മനുഷ്യരുണ്ടിവിടെ....

    ReplyDelete
  4. ഒരു മരം മുറിക്കുമ്പോള്‍ നശിച്ചു പോകുന്നത് ഒരു ആവാസ വ്യവസ്ഥയാണ്...പക്ഷേ മുറിക്കാതെ തരമില്ലല്ലോ.....

    ReplyDelete
  5. മരത്തിന്റെ മനസ്സ് കാണാന്‍ കഴിയുന്ന വരികള്‍

    ReplyDelete
  6. മരങ്ങളുടെ മരണത്തെപറ്റി കവികള്‍ പാടുന്നു;
    പക്ഷെ അവരാരും ഒരു സംരക്ഷകരാവുന്നില്ല !!

    പാടാന്‍ എളുപ്പമാണല്ലോ..

    ReplyDelete
  7. ezuthukar avarude karmmam nirvahikkunnath varikaliloodeyalle.... ??

    pinne swantham jeevithathiloodeyum.....!!!

    nalla varikal...

    ReplyDelete
  8. പ്രകൃതി സ്നേഹി

    ReplyDelete
  9. നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...