Monday, November 18, 2013

കുഞ്ഞാടും ഇടയനും

ഇടയനെ തിരയേണ്ട
ഇനി , ആട്ടിൻ കുട്ടി
കരുണ നിറഞ്ഞൊരാ
കൺകളിലിനി ചെന്തീ,
പരിചിത മൃദു ശബ്ദം
പരുക്കൻ ഇടിമുഴക്കം
നിന്നെ കോരിയെടുത്ത
കൈകളിലായുധങ്ങൾ .

നിന്റെ ജന്മഭൂമി തകർക്കാൻ
നിന്റെ പുല്ക്കൂട്ടങ്ങൾക്കു
തീകൊളുത്തുവാൻ ,
നീയോടിക്കളിച്ച മലകൾ
തച്ചുത്തകർക്കാൻ ,
നീ മേഞ്ഞു നടന്ന കാടുകൾ
വെട്ടി വെളുപ്പിക്കുവാൻ
വന്നെത്തുകയാണു
നിന്റെ ഇടയൻ ,

നാളെ നിന്നെ നിർദ്ദയം
അവൻ ബലികൊടുക്കും
അപ്പോൾ , ദൈവ വരത്തിനു
പകരമായി അവന്റെ
ഹൃദയം നിറയുന്നതു
പാറകളും , മണലുമായിരിക്കും .

കുഞ്ഞാടേ നിന്റെ
പള്ളി നിന്ന സ്ഥലം
ചരിത്രമാകുമ്പോൾ
മരുഭൂമിയെന്നിവിടം
കാലം വാഴ്ത്തിപ്പാടുമല്ലോ .


7 comments:

  1. ഇടയന്മാര്‍ക്ക് ലക്ഷ്യങ്ങളുണ്ട്. അതില്‍ ആടുകള്‍ക്ക് സ്ഥാനമില്ല

    ReplyDelete
  2. ശവപ്പെട്ടി പോലും കൊണ്ക്രീട്റ്റ് ലേക്ക് ചുവടു മാറുമ്പോൾ ശവങ്ങൾക്ക്‌ എന്തിനു മരം എന്തിനു പരിസ്ഥിതി?

    ReplyDelete
  3. Kunjadukal theenmeshakalil aviyakanullathanu....

    ReplyDelete
  4. കാലം അതിവേഗം മാറുകയാണ്.ലോകം കീഴ്മേൽ മറിയുകയാണ്. ഒടുവിൽ ? നമുക്ക് ജീവനുള്ള കാലം കാത്തിരിക്കാം.

    ReplyDelete
  5. ഇടയൻ തന്റെ ധര്മങ്ങൾ മറക്കുമ്പോൾ ആടുകളോടുള്ള
    സ്നേഹം കുറയുന്നു.പിന്നെ ആടുകളെ തന്റെ കാര്യ
    സാധ്യത്തിനു മാത്രം ഇരയാക്കുന്നു..അവിടെ ധര്മം
    മരിക്കുന്നു...

    ReplyDelete
  6. കുഞ്ഞാടേ നിന്റെ
    പള്ളി നിന്ന സ്ഥലം
    ചരിത്രമാകുമ്പോൾ
    മരുഭൂമിയെന്നിവിടം
    കാലം വാഴ്ത്തിപ്പാടുമല്ലോ .

    ReplyDelete
  7. അജകാണ്ഡം

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...