രിതേബൻന്തലയിലെ മന്ത്രവാദിനി
കൃതി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന എന്റെ
ആദ്യ നോവൽ . പോക്കുവെയിൽ എന്ന എന്റെ
ബ്ലോഗിലെ ഈ നോവൽ കൃതിബുക്സിന്റെ മനോ
രാജ് തെരഞ്ഞെടുത്തതാണു് . ഇക്കഴിഞ്ഞ ആഗസ്റ്റു
മാസത്തെ ആ , സന്ധ്യയിൽ കഥാകൃത്തും അറിയ
പ്പെടുന്ന സൈബർ എഴുത്തുകാരനുമായ മനോരാജിന്റെ
ഫോൺ വന്നു. മാഷേ ബ്ലോഗിലെ രിതേബൻന്തലയി
ലെ മന്ത്രവാദിനിയെന്ന നോവൽ കൃതി ബുക്ല് പ്രസി
ദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു . സമ്മതമാണോ?
എന്തു പറയാൻ . ഒരു തരം അവിശ്വസനീയതയുടെ
അമ്പരപ്പിൽ നിന്നു് സമ്മതം പറഞ്ഞു . ചുരുക്കിയെഴുതി
ബ്ലോഗിൽ പോസ്റ്റു ചെയ്ത നോവൽ പൂർണ്ണ രൂപത്തിൽ
ഇപ്പോൾ അച്ചടിച്ചു പുറത്തിറങ്ങാൻ സജ്ജമായിരിക്കുന്നു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഒരു ഫോൺ
സജീം തട്ടത്തു മലയുടേതു് .വിശ്വമാനവികമെന്ന പ്രശസ്ത
ബ്ലോഗിലൂടെ അറിയപ്പെടുന്ന എഴുത്തുകാരനായ അദ്ദേഹം
എഡിറ്ററായ തരംഗിണി ഓൺലൈൻ മാസികയിലേക്കു്
ഒരു കഥ വേണം . അതും എഴുതി നല്കി . മരങ്ങളുടെയും
ചെടികളുടെയും ഇടയിലെ വീടെന്ന ചെറുകഥ .
അങ്ങിനെ വീണ്ടും സജീവമായിഎഴുത്തിന്റെ ലോകത്തേക്കു്
"അനന്തമജ്ഞാതമവർണ്ണനീയം
ഈ , ലോക ഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു"
ആശംസകള്‍ മാഷെ..
ReplyDeleteആശംസകൾ...
ReplyDeleteമാഷെ ആശംസകള്‍
ReplyDeleteആശംസകൾ സജീവമായി തുടരുക
ReplyDeleteസന്തോഷം. അഭിനന്ദനങ്ങള്‍, മാഷേ
ReplyDeleteആശംസകള്‍
ReplyDelete