മാടി മാടി വിളിക്കുന്നു
അടുത്തേക്കു
വിറയാർന്നു ചെന്നു
സ്വപ്നങ്ങളിളെന്തശ്വ
വേഗമായിരുന്നു
സമൃദ്ധമായ മുടിയിൽ
ചൂടിയ മുല്ലപ്പൂവിന്റെ
ഹൃദ്യ പരിമളവും
ഷാംപൂവിന്‍ രൂക്ഷ
ഗന്ധമറിയുന്നതും അന്നാദ്യമായി
ചുവന്ന നെയ് പോളീഷു
തുടുപ്പിച്ച നീണ്ട
നഖമുനകളുമായി
വിരലുകളിഴഞ്ഞടുത്തു
വന്നതു പുണരാനെന്നു
കരുതി കൊതിച്ചു
യാതൊരുയുപചാരവും
കൂടാതെ , കൂര്‍ത്തു
മെലിഞ്ഞ വിരലുകള്‍
ആഴ്ന്നിറങ്ങിയതു്
പോക്കറ്റിലേയ്ക്ക്
പോക്കറ്റിൽ
എന്നേ കൂടു കെട്ടിയ
തടിച്ച പഴയ പേഴ്സില്‍
പഴകിയ പാസ്പോര്‍ട്ടു
സൈസ് ഫോട്ടോകൾ
അഞ്ചാറെണ്ണം പിന്നെ
പത്രത്താളിലെയനവധി
വാണ്ടഡ് കോളങ്ങളുടെ
ഒരു കുന്നു മുഷിഞ്ഞ
കടലാസു തുണ്ടുകള്‍ ,
അച്ഛന്റെ പോക്കറ്റില്‍
നിന്നെടുത്ത
അഞ്ചു രൂപ നാണയം
കണ്ണുകളില്‍ കനിവകന്ന
ചോദ്യമുതിര്‍ത്തും ,
നാശമെന്നു പിറു പിറുത്തും
അവൾ ക്ഷണം
നടന്നു മറയുമ്പോൾ
വിശന്നു കരയുന്നൊരു
കുഞ്ഞിന്റെ നിലവിളി
കാതിൽ മുഴങ്ങുകയായി ,
അപ്പോഴാണു് ദാരിദ്ര്യമെന്ന
മഹാ സമുദ്രത്തിലെ
ജലജീവിയാണെന്നു്
അവൻ തിരിച്ചറിഞ്ഞതും
റീപോസ്റ്റ്
തുടുപ്പിച്ച നീണ്ട
നഖമുനകളുമായി
വിരലുകളിഴഞ്ഞടുത്തു
വന്നതു പുണരാനെന്നു
കരുതി കൊതിച്ചു
യാതൊരുയുപചാരവും
കൂടാതെ , കൂര്‍ത്തു
മെലിഞ്ഞ വിരലുകള്‍
ആഴ്ന്നിറങ്ങിയതു്
പോക്കറ്റിലേയ്ക്ക്
പോക്കറ്റിൽ
എന്നേ കൂടു കെട്ടിയ
തടിച്ച പഴയ പേഴ്സില്‍
പഴകിയ പാസ്പോര്‍ട്ടു
സൈസ് ഫോട്ടോകൾ
അഞ്ചാറെണ്ണം പിന്നെ
പത്രത്താളിലെയനവധി
വാണ്ടഡ് കോളങ്ങളുടെ
ഒരു കുന്നു മുഷിഞ്ഞ
കടലാസു തുണ്ടുകള്‍ ,
അച്ഛന്റെ പോക്കറ്റില്‍
നിന്നെടുത്ത
അഞ്ചു രൂപ നാണയം
കണ്ണുകളില്‍ കനിവകന്ന
ചോദ്യമുതിര്‍ത്തും ,
നാശമെന്നു പിറു പിറുത്തും
അവൾ ക്ഷണം
നടന്നു മറയുമ്പോൾ
വിശന്നു കരയുന്നൊരു
കുഞ്ഞിന്റെ നിലവിളി
കാതിൽ മുഴങ്ങുകയായി ,
അപ്പോഴാണു് ദാരിദ്ര്യമെന്ന
മഹാ സമുദ്രത്തിലെ
ജലജീവിയാണെന്നു്
അവൻ തിരിച്ചറിഞ്ഞതും
റീപോസ്റ്റ്
വായിച്ചു .ആശംസകൾ
ReplyDelete