Sunday, February 15, 2015

തിരിച്ചറിവു്


ജീവിച്ചിരുന്നപ്പോൾ
ഒരു സുഗന്ധവും നിങ്ങൾ തന്നില്ല
മരിച്ചപ്പോളെത്ര മാത്രം
സുഗന്ധ ലേപനം കൊണ്ടു
നിങ്ങളെന്നെ പൊതിഞ്ഞു
അപരിചിതത്വത്തിന്റെ
ഇരുമ്പു മുഖങ്ങൾക്കു പകരം
പരിചയത്തിന്റെ സംവേദനവുമായി
ആൾക്കൂട്ടത്തിന്റെ തിരക്ക്
കല്ലറയ്ക്കുള്ളിൽ അടക്കിയപ്പോൾ
വിലപിടിച്ച പൂക്കൾ വാരി വിതറി,
മുന്തിയയിനം മാർബിൾ
ഫലകത്തിൽ മനോഹരമായി
എന്റെ പേരു നിങ്ങൾ എഴുതി വെച്ചു
മരണമെത്രയോ സുഗന്ധ പൂരിതവും
സുന്ദരവുമാണു് , ജീവിതത്തെക്കാൾ .

2 comments:

  1. ഇതാണ് നമ്മുടെ ലോകം

    ReplyDelete
  2. ജീവിതമാണോ മരണമാണോ സുന്ദരമെന്ന ചോദ്യം.അല്ലെ ചിലപ്പോൾ മരണ സുന്ദരമാവും മറ്റു ചിലരിൽ ജീവിതവും.ആശംസകൾ.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...