Sunday, June 7, 2015

അടുത്തൂൺ


ഞട്ടിലെ ഞരമ്പുകളിലെ
തളർച്ച, ശൈത്യ വാതം
പോലെ അരിച്ചരിച്ചു
പടരുന്നതു് അറിയുന്നു
അടർന്നു വീഴാനുള്ള
വിനാഴിക വരെ; വളരെ
കൃത്യമായി , അതായതു്
ഇലയായി മുളച്ചതു മുതൽ
എഴുതി വയ്ക്കപ്പെട്ടതാണു്

തളർന്നു് ബലമഴിഞ്ഞു്
ഞെട്ടടർന്നു് പച്ചിലകളുടെ
നിരകൾ കടന്നു് താഴെ
നിലത്തു് വീണു കിടക്കുമ്പോൾ
പച്ചിലകളുടെ ആരവങ്ങൾ
കാതുകളിൽ വന്നു തറക്കും.

3 comments:

  1. ഇന്നു ഞാന്‍ നാളെ നീ
    ഓര്‍മ്മിക്കുന്നില്ലല്ലോ!കഷ്ടം!!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  2. അതങ്ങനെ തന്നെ

    ReplyDelete
  3. നല്ല ചിന്തകൾ, നല്ല വരികൾ!!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...