ഇന്നാണു് മനോചന്ദ്രന്റെ കേസിന്റെ വിധി. എന്താകും വിധിയെന്നു് ഏറെ
ക്കുറെഉറപ്പായതിനാൽ ദീപുദിലീപു് അതോർത്തു് അസഹ്യതപ്പെടുകയും
വേദനിക്കുകയും ചെയ്തു . സ്കൂൾ സഹാപാഠിയായിരുന്നുയെന്ന നില
യിൽ മാത്രമല്ല മുമ്പൊരിക്കൽ യാദൃശ്ചികമായി കണ്ടു മുട്ടിയപ്പോൾ
പലതുംപറയുന്നതിനിടയിൽ സ്വന്തംപ്രാരാബ്ദങ്ങൾ മനോചന്ദ്രൻ വി
വരിച്ചതും തുടർന്നു നടത്തിയ വെളിപ്പെടുത്തലും ഓർത്തതു കൊണ്ടുമാണു്
അസാധരണമായ വ്യഥയുടെ ചുഴിയിൽ അകപ്പെട്ടു് ദീപുദിലീപു് കറങ്ങിയതു് .
സഹോദരിമാരുടെ വിവാഹം , അച്ഛനമ്മമാരുടെ ചികിത്സ , കുട്ടിക
ളുടെ വിദ്യാഭ്യാസം , ചെലവുകളുടെ മുന്നിൽ താൻ പ്രാണഭയത്തോടെ നി
ല്ക്കയാണെന്നും തെറ്റായ ധനസമ്പാദനത്തിനു് വളക്കൂറുള്ള തന്റെ ഔദ്യോ
ഗിക മേഖലുടെ കുലടക്ഷണത്തിനു മുമ്പിൽ താൻ വശം വദനാകുമോയെ
ന്നു് നിരന്തരം സന്ദേഹപ്പെടുകയാണെന്നും മനോചന്ദ്രൻ തന്നോടു പറഞ്ഞ
തു് അയാളുടെ കാതുകളിൽ പലപ്പോഴായി മുഴങ്ങി കേട്ടു. പ്രാരബ്ധങ്ങൾ
കൊണ്ടു ചെന്നെത്തിക്കുന്ന ദുഷ്ചിന്തകളിൽ നിന്നും രക്ഷ തേടാൻ ഒരു
മന:ശാസ്ത്രജ്ഞന്റെ സഹായം തേടുവാൻ വഴിയൊരുക്കി തരണമെന്നു്
മനോചന്ദ്രൻ അന്നു് അർത്ഥിച്ചതു് ദിലീപിന്റെ ഉറ്റസുഹൃത്തായ മനശാസ്ത്ര
ജ്ഞനെ മനസ്സിൽ കണ്ടായിരുന്നു. അതിനുള്ള അപ്പോയിന്റ്മെന്റ് വാങ്ങി
ത്താരമെന്നു് മനോചന്ദ്രനു് ദിലീപു് ഉറപ്പുകൊടുത്തു കൊണ്ടാണു് ആ ,
സൗഹൃദസമാഗമം അന്നവസാനിച്ചതു്. എന്നാൽ തിരക്കുകളിൽ
മുങ്ങിത്താണപ്പോൾദിലീപിന്റെ മനസ്സിൽ മനോചന്ദ്രനു് അന്നു കൊടുത്ത
ഉറപ്പു് പിന്നെ പൊന്തി വന്നില്ല.അതു പൊന്തി വന്നതാകട്ടെ മനോചന്ദ്രൻ
കൈക്കൂലി കേസിൽ പിടിക്കപ്പെട്ട വാർത്തഅറിഞ്ഞപ്പോൾ . പത്രക്ലബ്ബി
ന്റെ താഴത്തെ നിലയിലുള്ള വിശാലമായ ബാറിൽ തന്റെ ഇഷ്ട വോഡ്ക
നുണയുവാൻ തുനിയുമ്പോളാണു് മനോചന്ദ്രൻ എന്ന വില്ലേജ്ഓഫീസർ
കൈക്കൂലി കേസിൽ പിടിയ്ക്കപ്പെട്ട വാർത്ത ബാറിൽ പരന്നതു്.
കുടിച്ചുകൊണ്ടിരുന്നവരും കുടിയ്ക്കാനെത്തിയവർക്കുമൊപ്പം ദീപുദിലീപും
ആ , വാർത്തക്കു പിന്നാലെ പാഞ്ഞു . ആ , പാച്ചിലിനിടയിൽ അന്നു
മനോചന്ദ്രനു കൊടുത്ത ഉറപ്പു് പാലിയ്ക്കപ്പെട്ടില്ലല്ലോയെന്നു് കുറ്റബോധ
ത്തോടെ ദിലീപു് ഓർത്തു.
അഭിമുഖത്തിനല്ലാതെ തന്നെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള മനോ
ചന്ദ്രനെ ദിലീപു് സന്ദർശിച്ചു. മനശാസ്ത്രജ്ഞനെ ഏർപ്പാടാക്കാത്ത
തന്റെ കഴിവുകേടിനു് മനോചന്ദ്രനോടു് ദിലീപു് മാപ്പു പറഞ്ഞു .സഹോദ
രിയുടെ, പെണ്ണുകാണലിനുള്ള ചായസത്ക്കാരത്തിനു വേണ്ടി വാങ്ങിയ
ആയിരത്തിയഞ്ഞൂറു രൂപയാണു് അഴികൾക്കുള്ളിൽ പെടാൻ കാരണ
മെന്നു് മനോചന്ദ്രൻ ദിലീപിനോടു വെളിപ്പെടുത്തി.ശിക്ഷയ്ക്കർഹ
നാണെന്നും അതിൽ വിഷമമില്ലെന്നും എന്നാൽ സമൂഹമദ്ധ്യത്തിൽ
തലക്കുനിച്ചു നടയ്ക്കേണ്ടി വരുന്ന ഭാര്യയെയും മക്കളെയും കുടുംബാംഗ
ങ്ങളെയും ഓർത്താണു് ഉള്ളു പൊള്ളുന്നതെന്നും മനോചന്ദ്രൻ
അന്നു ദിലീപിനോടു പറഞ്ഞു.
വാർത്തകൾ തേടി പതിനൊന്നു മണിക്കു മുമ്പു തന്നെ ദിലീപു് കോടതി
സമുച്ചയത്തിലെത്തി. മനോചന്ദ്രനെ കേടതിയിൽ പോലീസു് കയറ്റി കഴി
ഞ്ഞിരുന്നു . ദീപുദിലീപു് വാഹനമൊതുക്കി പാർക്കു് ചെയ്യുമ്പോഴാണു് കോ
ടതി പരിസരം ഇളക്കി മറിച്ചു്തമ്പുരാട്ടിയുടെ കാഡിലാക്ക് കാർ അവിടെ
വന്നു നിന്നതു്. അപ്പോഴാണു് തമ്പുരാട്ടിയുടെ അഴിമതി കേസിന്റെ വിധിയും
അന്നാണെന്നും അതിന്റെ വാർത്തയും ശേഖരിക്കേണ്ടതുണ്ടെന്നും ദിലീപു്
ഓർത്തെടുത്തതു് .കാഡിലാക് കാറിൽ നിന്നും തമ്പുരാട്ടി പുറത്തിറങ്ങി.
തന്നെ വെറുതെ വിട്ടുവെന്നു് ആറാമിന്ദ്രിയത്തിലൂടെയറിഞ്ഞെന്ന ഭാവം ത
മ്പുരാട്ടിയുടെ വിസ്തൃത മുഖത്തിൽ പ്രസരിക്കുന്നതായി ദിലീപിനു തോന്നി.
പഴയകാല തമിഴ് നടിയെ അനുസ്മരിപ്പിക്കുന്ന ചക്കപ്പഴം പോലത്തെ
തമ്പുരാട്ടിയുടെ ഫോട്ടോ എടുക്കുന്ന തന്റെ സഹപ്രവർത്തകനായ ഫോട്ടോ
ഗ്രാഫറുടെ ഉത്സാഹത്തിൽ പരിതപിച്ചു കൊണ്ടു ദീപുദിലീപു് വാർത്തകൾ
ക്കായി കോടതി സമുച്ചയത്തിൽ കാത്തു നിന്നു.
മനോചന്ദ്രനെ അഞ്ചു വർഷത്തേക്കു് ശിക്ഷിച്ച വാർത്തയും തമ്പുരാട്ടി
യെ വെറുതെ വിട്ട വാർത്തയും ഒരുമിച്ചാണു് പുറത്തേക്കു വന്നതു്. കോട
തിയുടെ ജന്നാലയിലൂടെ, കൂട്ടിൽ പ്രതിമ പോലെ നില്ക്കുന്ന മനോചന്ദ്ര
നെ ഒരു നോക്കു നോക്കി ദീപുദിലീപു് . ഒരു വാഗ്ദാനലംഘനത്തിന്റെ വേ
ദനപടരുന്ന മനസ്സോടെ, പോലിസകമ്പടിയോടെ പുറത്തേക്കു നടക്കു
ന്ന മനോചന്ദ്രനെ അനുഗമിച്ചു ദിലീപു് . പോലിസിന്റെ നീലവണ്ടിയിൽ കൈ
വിലങ്ങണിഞ്ഞു് മനോചന്ദ്രൻ കയറുമ്പോൾ അഭിഭാഷക പടകൾക്കും വിവി
ഐപികൾക്കുമിടയിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തി
യതിനു് തെളിവില്ലെന്നു പറഞ്ഞു് കോടതി വെറുതെവിട്ട തമ്പുരാട്ടി കാഡി
ലാക്ക് കാറിൽ ഉല്ലാസഭരിതയും വിലാസലേലായുമായി കയറുന്നതു് ദീപു
ദിലീപു് ജീവച്ഛവം പോലെ നോക്കി നിന്നു.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെയോ ആയി സാമ്യം തോന്നുന്നത് ആകസ്മികം മാത്രം. അല്ലേ!!
ReplyDeleteതികച്ചും ആകസ്മികം
Deleteഅന്ത്യവിധി വരാനിരിക്കുന്നതേയുള്ളൂ!
ReplyDeleteപാപംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയും കിട്ടും!!
ആശംസകള്‍