മുറിച്ചു മാറ്റാനാണെങ്കിൽ
നിന്റെ ഹൃദയമൊരു
ചരടാക്കിയെന്റെ
ചങ്കിൽ ചുറ്റിയതെന്തിനു് ?
കമഴ്ത്തിടാനാണെങ്കിൽ
നിറയെയെന്തിനു
നിറച്ചു വെച്ചു നീ, പ്രണയ
തീർത്ഥമെന്റെ ശംഖിതിൽ ?
കെടുത്തിടുവാനെങ്കിൽ
കൊളുത്തി വെച്ചതെന്തിനു
താരകദീപങ്ങളെ
എന്നേകാന്ത വ്യോമത്തിൽ?
ഉരിയാടാനാകില്ലെങ്കിൽ
ഉത്തരങ്ങൾ തേടി
ചോദ്യങ്ങളുന്നയിക്കാൻ
അക്ഷമയായതെന്തിനു് ?
സന്ദിഗ്ദ്ധാവസ്ഥയിലാല്ലോ!
ReplyDeleteനന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
ചോദ്യങ്ങള്‍ കോദ്യങ്ങള്‍
ReplyDelete