Tuesday, August 2, 2016

രാത്രി


കൈവളകൾ പരസ്പരം
അടക്കം പറയുന്നതു് കേട്ടാണു്
ഉറക്കം തിരികെ പോയതെന്നു്
ചെടികളുടെ കാതിൽ
പറഞ്ഞു കൊടുത്തതു് കാറ്റാണു്


ഇമയനങ്ങാതെ നോക്കിയ നിലാവു്
ചുണ്ടുകളിൽ പതിയിരുന്ന
കൊടുങ്കാറ്റു് വീശുന്നതും
ആസക്തികളിഷ്ടത്തോടെ
കടപുഴകി വീഴുന്നതും
വളപ്പൊട്ടുകൾ പൊഴിയുന്നതും
കണ്ടു മടങ്ങി പോയി

രാത്രിയുടെ സൗന്ദര്യം അഭൗമമായ
രൂപാന്തരത്തിലെത്തുന്നതു്
കാറ്റിനും നിലാവിനും മാത്രം
അറിയാവുന്ന നിഗൂഢതയാണു് .

10 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. ആകെയൊരു നിഗൂഢത....
    ആശംസകൾ...

    ReplyDelete
  3. വള കിലുക്കം കേട്ട് ഞാനുണര്‍ന്നു
    കളമൊഴിക്കവിതകള്‍ കേള്‍ക്കുവാന്‍ ...
    നിളയുടെ നിശ്വാസം പോല്‍ ഹൃദ്യം -
    നീളാ വരികളില്‍ ജയിംസിന്‍ രാക്കാവ്യം ....!

    ReplyDelete
  4. വള കിലുക്കം കേട്ട് ഞാനുണര്‍ന്നു
    കളമൊഴിക്കവിതകള്‍ കേള്‍ക്കുവാന്‍ ...
    നിളയുടെ നിശ്വാസം പോല്‍ ഹൃദ്യം -
    നീളാ വരികളില്‍ ജയിംസിന്‍ രാക്കാവ്യം ....!

    ReplyDelete
    Replies
    1. കാത്തിരിക്കുയായിരുന്നു. എത്ര നാൾ കഴിഞ്ഞു ലഭിക്കുന്നു ഈ പ്രോത്സാഹനം. നന്ദി

      Delete
  5. valare nannayittund....keep going..I am a degree student..I've posted my poems in amrithamblog.blogspot.in.plz read it and give me proper suggestions

    ReplyDelete
  6. valare nannayittund....keep going..I am a degree student..I've posted my poems in amrithamblog.blogspot.in.plz read it and give me proper suggestions

    ReplyDelete
  7. വളരെ സന്തോഷം ഈ വരവിനും വായനക്കും അഭിപ്രായത്തിനും

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...