മുഖം മൂടിയാണു്
അഴിഞ്ഞു വീണതോ,
അഴിച്ചിട്ടതോയല്ല
എത്ര നാളായി
ഈ മുഖം മൂടി വെച്ചു്
അയൽ രാജ്യങ്ങളെയും
ആഫ്രിക്കകാരെയും
സാഭിമാനം ഞാൻ
നോക്കുകയും
നെഗളിക്കുകയും
ചെയ്തതായിരുന്നു
തന്റെ പ്രിയതമയുടെ
ജഢം ചുമലിലേറ്റി
ഒരു ഒഢീഷക്കാരൻ
നടന്നു പോയതു്
എന്റെ നാടിന്റെ
യശസ്സിൻ മുഖം മൂടി
തകർത്തെറിഞ്ഞാണു്
അതാണു് വീണു
ചിതറി കിടക്കുന്നതു്
പ്രാണേശ്വരിയുടെ
ഭൗതിക ദേഹം
ചിതയിലെരിക്കുവാൻ
മറ്റു മാർഗ്ഗങ്ങൾ
അവന്റെ മുന്നിൽ
നമ്മൾ അടച്ചു കളഞ്ഞു.
അറിയപ്പെടാതെ എത്രയോ ദയനീയ......................
ReplyDelete