മുതുകില്‍ മുറിവേറ്റ കവി
ജനലുകളില്ലാത്ത മോര്‍ച്ചറിയില്‍
വെളിച്ചത്തിനു വേണ്ടി
മോഹിച്ച് , കവി അയ്യപ്പന്റെ
മൃതശരീരം തണുത്തു വിറച്ചും
സര്‍വ്വാംഗം മരവിച്ചും
ഒരു തടങ്കല്‍പുള്ളിയെ പോലെ
അസ്വസ്ഥതയോടെ
അഗ്നി നാളങ്ങളുടെ
ആശ്ലേഷം തേടി കാത്തു കിടന്നു
പ്രാണനും , പ്രഞ്ജയുമുണ്ടായിരുന്ന
കാലത്ത് ; എ. അയ്യപ്പനോ ?
കാലത്ത് ; എ. അയ്യപ്പനോ ?
ഏതയ്യപ്പനെന്നഞ്ജത നടിച്ചവര്‍
കുടു കുടെ , കണ്ണീര്‍ പൊഴിക്കുന്നു
അതു കണ്ട് മുതലകളോ
അമര്‍ത്തി ചിരിച്ചു പോയി
ഒരാളുടെ മരണ സമയത്തില്‍
ചിരിക്കുന്നതിന്
മുതലകളെയാരും പഴിച്ചില്ല
എന്നാല്‍
ശിലകളും പക്ഷികളും
രാപ്പകലില്ലാതെ കരഞ്ഞു കൊണ്ടിരിക്കുന്നു
മേര്‍ച്ചറിക്കു മുമ്പിലോ
ബാക്ടീരിയകളുടെ വലിയ കൂട്ടം
മലയാളത്തിലെ
മികച്ച കവിയുടെ ദേഹം
ഭുജിച്ചു അമരത്വം തേടാനായി .
ജീവിച്ചിരുന്ന കവിയുടെ
മഹത്വം ബോധപൂര്‍വ്വം
വിസ്മരിക്കുകയായിരുന്ന പുംഗവര്‍ക്ക്
ഈ ബാക്ടീരിയകള്‍ പഠിപ്പി -
ക്കുന്നത് പുതിയ സാഹിത്യ പാഠങ്ങള്‍
തമ്പാനൂരിലെ ഒരൂടുവഴിയില്‍
വെറും നിലത്ത്
മുതുകിലെ മുറിവിന്റെ
അന്തസ്സും പേറി
ശില്പിയുടെ കിടക്കയില്‍
പൊഴിഞ്ഞ കിളിത്തൂവല്‍ പോലെ
പാറയില്‍ മാത്രം
പ്രേമലേഖനം കുറിച്ച
ആ, കവിതാ ശില്പി
അമരത്വം വരിച്ചു കിടന്നു
ആംഗ്ലലേയ കവിതകളെ
അതിശയിപ്പിക്കുന്ന
ഊമവംശവും , മുതുകിലാണ്
മുറിവുമെഴുതിയ
കവി അയ്യപ്പനെ ഇരുത്താന്‍
ഒരു പീഠവും
ഇവിടെ യോഗ്യമല്ലല്ലോ
അങ്ങനെ
ജനറലാശുപത്രിയിലെ
മോര്‍ച്ചറി ധന്യമായി .
അപ്പോള്‍ , അയ്യപ്പന്‍
എവിടെയെങ്കിലുമൊരിടത്ത്
കവിതയെഴുതാതെ
അലഞ്ഞു തിരിയാതെ
അടങ്ങി കിടക്കുന്നത്
ചരിത്രം , തങ്ക ലിപികളില്‍
സ്വയമെഴുതിച്ചേര്‍ക്കുകയായിരുന്നു.
ശിലകളും പക്ഷികളും
കണ്ണീര്‍ വാര്‍ത്തു കൊണ്ടേയിരിക്കുന്നു
എവിടെയെക്കേയോ
തുളഞ്ഞു കയറാന്‍ ഒരമ്പ്
ദൂരെ നിന്നും പാഞ്ഞു വരുന്നു .....
ഇപ്പോള്‍ കവിയുടെ ഭൌതികദേഹം സംസ്കരിച്ചു കിട്ടാന്‍ സര്‍ക്കാരിന്റെ സൌകര്യം കാത്ത് മോര്‍ച്ചറിയില്‍ .... എന്തൊരു വിധിവൈപരീത്യം !
ReplyDeleteസാംസ്കാരിക വകുപ്പിന്റെ സൌകര്യമന്വേഷിച്ചു മാത്രമേ പ്രിയപ്പെട്ട സാഹിത്യകാരന്മാർ മരിക്കാവൂ! അല്ലെങ്കിൽ ഇങ്ങനെ മോക്ഷം കാത്ത് മോർച്ചറിയിൽ കിടക്കേണ്ടി വരും. അവർക്കു സൌകര്യമുള്ളപ്പോൾ സംസ്കരിക്കും! എത്ര അധമം.
ReplyDeleteelection kazhiyaanaano ee kaathirippu????
ReplyDeleteകവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ReplyDeleteഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്.
ഉത്തരായനം കാത്ത്
ReplyDeleteകവിത അക്ഷരംപ്രതി ശരിയാണ്. നല്ല പല സാഹിത്യകാരന്മാരുടെയും അന്ത്യം ഇങ്ങനെയൊക്കെ ആയിരുന്നല്ലോ .ജീവിതം എങ്ങനെയായിരുന്നാലും മരണം കൊണ്ടാടപ്പെടാന്‍ ഇവിടെ ധാരാളം ആളുകളുണ്ട്
ReplyDeleteAt least he wasn't buried/cremated as an unknown.
ReplyDeleteഅയ്യപ്പന്റെ കവിതകൾ പ്രതിബന്ധങ്ങൾക്ക് അടുത്തൊന്നുമെത്താൻ കഴിയാത്തവിധം സൂര്യപ്രകാശവേഗത്തിനുമപ്പുറം സഞ്ചരിച്ചുകൊണ്ടേയിരിക്കും.
ReplyDeleteകവി അയ്യപ്പന് ആദരാഞ്ജലികള്‍. അദ്ദേഹം നമ്മുടെ മനസ്സില്‍ എന്നും ജീവിച്ചിരിക്കും.
ReplyDeletevalare uchithamaya arppanam..... aadaranjalikal........
ReplyDeleteithanu njanedukkunna varikal
ReplyDeleteജീവിച്ചിരുന്ന കവിയുടെ
മഹത്വം ബോധപൂര്‍വ്വം
വിസ്മരിക്കുകയായിരുന്ന പുംഗവര്‍ക്ക്
ഈ ബാക്ടീരിയകള്‍ പഠിപ്പി -
ക്കുന്നത് പുതിയ സാഹിത്യ പാഠങ്ങള്‍
nannayittundu
ReplyDelete