Thursday, October 28, 2010

വലിയ പേരിലെ ചെറിയ മാറ്റം

അദ്ദേഹം വളഞ്ഞ വടിയും കുത്തി
എന്നരികിലെത്തി
ചുറ്റും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
എഴുന്നേല്ക്കാനോ ആദരിക്കാനോ
എനിക്കാവില്ലായിരുന്നു
ഞാന്‍ മഹിഷത്തെ പോലെ
ഗാഢ നിദ്രിലായിരുന്നു
എന്നിട്ടും അദ്ദേഹത്തിന്റെ ശബ്ദം
എങ്ങിനെ എന്റെ കാതുകളില്‍
ചേക്കേറിയെന്നതത്ഭുതകരം
"ശ്രദ്ധിക്കുമല്ലോ
നോട്ടീസോ മറ്റോ അടിക്കുമ്പോള്‍,
എന്റെ പേരിലൊരു മാറ്റം
അറിഞ്ഞു കൊണ്ടു ഞാന്‍ വരുത്തി
ആരെയും ചെറുതാക്കാനോ
ഒട്ടും തന്നെ വേദനിപ്പിക്കാനോയല്ല
വെറും മോഹന്‍ ദാസ് കരംചന്ദ് "
അവസാന ഭാഗമൊഴിവാക്കി
കൂട്ടിലടച്ച പക്ഷിയെപ്പോലെ
എന്റെ ചിന്തകള്‍ ചിറകിട്ടടിച്ചു
നാളെ പ്രഭാതത്തില്‍
തീനാളങ്ങളൂതി കെടുത്താന്‍
സൂര്യന്‍ എന്നോടു ആവശ്യപ്പെടുമോ ?
അകന്നകന്നു പോകുന്നു
മുളവടി തറയില്‍ മുട്ടുന്ന ശബ്ദം
രാത്രിയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു
ഈശ്വരയള്ള തോരൊ നാം.............








10 comments:

  1. രാഷ്ട്രപിതാവ് മോക്ഷം ആഗ്രഹിക്കുന്നു,ല്ലേ? നമ്മൾ കൊടുക്കില്ല! നമ്മൾ ക്രൂശിച്ചുകൊണ്ടേയിരിക്കും…

    ReplyDelete
  2. കൊള്ളാം രാഷ്ട്ര പിതാവിന്‍െറ ആവശ്യം.അതെങ്കിലും നമുക്കു നടത്തിക്കളയാം
    കവിത കൊള്ളാം

    ReplyDelete
  3. നമുക്ക് ഉറങ്ങാം അല്ലേ?

    ReplyDelete
  4. "പേര്‌ മാറ്റുക എന്നു വെച്ചാല്‍ നൂറു കൂട്ടം ഫോര്‍‌മാലിറ്റീസ് ആണന്നേ. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു? പോയിട്ട് പിന്നെ വരൂ."
    എന്നായിരിക്കും രാഷ്ട്രപിതാവിനു കിട്ടുന്ന മറുപടി.

    നല്ല കവിത. ആശംസകള്‍.

    ReplyDelete
  5. നന്നായിരിക്കുന്നു. രൂക്ഷമാണല്ലോ! ആ പേര്‌ പലരും ദുര്യോപയോഗം ചെയ്തു തുടങ്ങിയിരിക്കുന്നു..

    ReplyDelete
  6. നല്ല നല്ല കവിതകള്‍. ഇനിയും വരേണ്ടിവരും. :)

    ReplyDelete
  7. ചുറ്റും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം???


    സ്വാതന്ത്ര്യത്തിന്റെ സുഗന്ധമോ ദുര്‍ഗന്ധമോ?

    ReplyDelete
  8. ചിന്ത തീഷ്ണം . കാലോചിതം . കാവ്യം കനകാംബരം പോലെ ചേതോഹരം . ഈ കാവ്യ സപര്യ തുടരുക . ഭാവുകങ്ങള്‍

    ReplyDelete
  9. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...