Thursday, November 4, 2010

ശുഭപ്രതീക്ഷ

അന്ധകാരത്തിന്റെ മടിയിലെന്നെ
പ്രസവിച്ച അമ്മേ
ഇത്തിരി വെളിച്ചത്തിനായി ഞാന്‍
കൈകാലിട്ടടിക്കുമ്പോള്‍
മുലപ്പാലു തന്നിട്ടെന്തു കാര്യം ?
വന്നെത്തിടുന്ന പ്രഭാതത്തിന്‍
കിരണങ്ങളതേറ്റു വാങ്ങീടാന്‍
കണ്‍തുറന്നു കാത്തു കിടക്കവേ
താരാട്ടുപാടിയുറക്കുവതെന്തേ ?

പാഴ് വീഥികളോ !കാട്ടിടുന്നു
നീതിശാസ്ത്രത്തിന്‍ ചൂണ്ടുപ്പലകയും
സംഭീതനാകുന്നു ഞാന്‍
എന്തിനു രക്ഷ ബന്ധിച്ചിടുന്നു
കൈത്തണ്ടയിതില്‍ വൃഥാ,
സ്നേഹിച്ചവരോ മുറിവേല്പിക്കും
ആദര്‍ശത്തിനാര്‍ത്തനാദം
കേട്ടെന്‍ ഭൂതദയ പനിച്ചിടുമ്പോള്‍
മരുന്നുമപ്പോത്തിക്കിരിയുമെന്തിനമ്മേ ?

ഛിദ്രമിതിനൊരന്ത്യം ശാശ്വതമമ്മേ
അന്നു ഞങ്ങളഗ്നിപര്‍വ്വതങ്ങളാകും
പിന്നെ , പൊട്ടിത്തെറിച്ചീടും
ഒഴുകുമാ ലാവയിലും തീയിലും
വീണ്ടും ശുദ്ധമാകും ; കാലം
പണ്ടു സംസ്ക്കാരം നട്ടു വിശുദ്ധമാക്കി -
യൊരീ  മണ്‍പാത്രം.


12 comments:

  1. ഇത്തിരി വെളിച്ചത്തിനായി ഞാന്‍
    കൈകാലിട്ടടിക്കുമ്പോള്‍
    മുലപ്പാലു തന്നിട്ടെന്തു കാര്യം ?.
    ...............


    ....
    വരികള്‍ മികച്ചത്

    ReplyDelete
  2. എനിക്ക് കവിതയിഷ്ടമായി. നല്ല വരികള്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. ശരിക്കും ഒരു നല്ല വായനാനുഭവമാണ് താങ്കളുടെ കവിതകള്‍ നല്‍കുന്നത്.ഇതും മികച്ച ഒരു രചനയാണ്. അഭിനന്ദനങ്ങള്‍

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  5. നല്ല വരികള്‍...

    ReplyDelete
  6. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
    നന്ദി,നന്ദി.

    ReplyDelete
  7. ശരിയാണു മാഷേ ആലാവയില്‍ കുളിച്ച് ശുദ്ധി വരട്ടെ. നല്ല വരികള്‍

    ReplyDelete
  8. എന്തിനു രക്ഷ ബന്ധിച്ചിടുന്നു
    കൈത്തണ്ടയിതില്‍ വൃഥാ,
    സ്നേഹിച്ചവരോ മുറിവേല്പിക്കും
    ആദര്‍ശത്തിനാര്‍ത്തനാദം
    കേട്ടെന്‍ ഭൂതദയ പനിച്ചിടുമ്പോള്‍
    മരുന്നുമപ്പോത്തിക്കിരിയുമെന്തിനമ്മേ ?

    “എല്ലാം ഒരാശ്വസം മാത്രം”
    കവിതയ്ക്കാശംസകൾ, വരികളിലെ ഇഴയടുപ്പം ഒരുപാടൊരുപാട് ചേർന്നിരിക്കുന്നു


    പുതിയ ഒരു പോസ്റ്റ് വായിക്കുമല്ലോ.

    ReplyDelete
  9. നല്ല കവിത
    ആശംസകൾ

    ReplyDelete
  10. നല്ല വരികള്‍. അഭിനന്ദനങ്ങള്‍..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...