പാതിരാവു പതുങ്ങി നില്ക്കുന്ന
മണ്‍ കുടിലിന്‍ വിജനത,
വെണ്മതിയൊരു വിളക്കുമായി
കാത്തു നില്പതാമവിടെ
ദൂരെയായൊരു പാതിരാകിളി
ചിലയ്ക്കുന്നിതായുച്ചത്തില്‍
തുല്യരായോ നിങ്ങളും മര്‍ത്ത്യരു -
മെന്ന ചോദ്യമെറിഞ്ഞും.
നീറിടുന്ന നെരിപ്പോടു പോലാ
മാനിനി തന്നുടെ ചിത്തം
ചിന്തയില്‍ മൃതമാംസ്മൃതികളോ
ദഹിയ്ക്കുന്ന വന്‍ ചിതകള്‍
ഭൂതകാലത്തിന്‍ കഴുകനിന്നും
കൊത്തി വലിപ്പാ ജീവിതം
എങ്കിലുമൊരു സ്മിതമവളാ
ചുണ്ടതിലൊരുക്കിടുന്നു.
നിദ്രപുല്കുന്ന കുഞ്ഞിനോടേതോ
കുനിഞ്ഞാ കാതില്‍ മന്ത്രിച്ചു
വ്യഥ നിറഞ്ഞ കണ്ണിലൂറുന്ന
നീര്‍ക്കണങ്ങള്‍ തുടച്ചവള്‍
ഓലവാതില്‍ തുറന്നു കടന്നു
കാത്തു നിന്നു, പാതയില്‍
ആയിരം കണ്‍കളാലാകാശവും
കണ്ണെറിയുന്നോയിവളെ !!
Subscribe to:
Post Comments (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില്‍ പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
ആ, നീര്‍മാതളം പൊഴിഞ്ഞു ഭൂമിയിതിലാറടി മണ്ണില്‍ മണ്ണോടുച്ചേര്‍ന്നൊരാ ദു : ഖ സാന്ദ്ര ദിനമണയുന്നു എന്തുജ്ജ്വല പ്രശോഭിത സര്‍ഗ്ഗസൃഷ്ടികളാ...
ആലംബ ഹീനയായ വിധവയുടെ ദൈന്യമുഖം നന്നായി കോറിയിട്ടു..
ReplyDeleteപക്ഷെ, പാതിരാത്രിയില്‍ ഇങ്ങനെ വാതില്‍ തുറന്നു വെച്ചതാര്‍ക്ക് വേണ്ടിയാണെന്ന് മനസ്സിലായില്ല...?
This comment has been removed by the author.
ReplyDeletejanmangal anganeyum aavunnu..
ReplyDeletechithram nannaayi varachu.
ദൂരെയായൊരു പാതിരാകിളി
ReplyDeleteചിലയ്ക്കുന്നിതായുച്ചത്തില്‍
തുല്യരായോ നിങ്ങളും മര്‍ത്ത്യരു -
മെന്ന ചോദ്യമെറിഞ്ഞും.
നല്ല കവിത.ഓർമ്മയിൽ തങ്ങിനിൽക്കും വരികൾ.
nalla varikal
ReplyDeleteCongratsss....
ReplyDeleteMarannu pokunna Janmangale Ormmayil Konduvarunnathinu.....!
"ഭൂതകാലത്തിന്‍ കഴുകനിന്നും
ReplyDeleteകൊത്തി വലിപ്പാ ജീവിതം
എങ്കിലുമൊരു സ്മിതമവളാചുണ്ടതിലൊരുക്കിടുന്നു"
അവള്‍ ചിരിക്കട്ടെ . വേറെ എന്ത് ചെയ്യണം. എല്ലാവര്ക്കും മുന്‍പില്‍ ജീവിക്കുന്ന ദുരന്ത സ്മാരകം ആകാതിരിക്കുന്നതാണ് നല്ലത്. എന്തിലും കുറ്റങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന ഈ ലോകം എത്ര നാള്‍ അവളോട് സഹതപിക്കും. അവളും നാളെ മന ശക്തിയോടെ ഭൂമിയില്‍ ഉണ്ടാകും.
പറയാന്‍ മറന്നു , കവിത നന്നായി. നല്ല വരികള്‍.
ReplyDeleteപ്രിയ സലീം അഭിപ്രായത്തിനു നന്ദി.
ReplyDeleteഅപഥ സഞ്ചാരിണിയാകേണ്ടി വന്ന
ഒരു ഹത ഭാഗ്യയുടെ ചിത്രം അത്തരം
സന്ദര്‍ഭങ്ങളുള്‍പ്പെടുത്താതെ വരച്ചു കാ
ട്ടുവാനാണ് ശ്രമിച്ചത്.
അഭിപ്രായമറിയിച്ച മറ്റു
സുഹൃത്തുക്കള്‍ക്കും നന്ദി.
ഓലവാതില്‍ തുറന്നു കടന്നു കാത്തു നിന്നു, പാതയില്‍ ആയിരം കണ്‍കളാലാകാശവും കണ്ണെറിയുന്നോയിവളെ !!
ReplyDeleteകഷ്ടം..
"പാതയില്‍ ആയിരം കണ്‍കളാലാകാശവും കണ്ണെറിയുന്നോയിവളെ !!"
ReplyDeleteപാതിരാവു വരെ പതുങ്ങി നില്ക്കയല്ലേ ?
നല്ല കവിത
പഴയ വാക്കുകൾകൊണ്ട് പുതിയ കവിത രചിക്കുന്നു
പാതിരാവ് എന്തെല്ലാം കാണുന്നു ?
ReplyDeleteഅപഥ സഞ്ചാരിണിയാകേണ്ടി വന്ന ഒരു ഹതഭാഗ്യയുടെ നിസ്സഹായാവസ്ഥ ഞങ്ങളുടെ മനസ്സിലാണ് വരച്ചിട്ടത്.
ReplyDeleteനല്ല രചന. പുതുവര്‍ഷാശംസകള്‍!
nannaayi ennu thonni.happy new year
ReplyDeletesreeyude vythyastha mukham.... valare bhavathode aavishkarichu.... aashamskal.....
ReplyDeleteനല്ല വരികള്‍, മാഷേ
ReplyDeleteപുതുവത്സരാശംസകള്‍!
ആലംബ ഹീനയുടെ ചിത്രം നന്നായി വരച്ചു. പുതുവത്സര ആശംസകള്‍
ReplyDeleteഇവിടെയെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും
ReplyDeleteഎന്റെ നന്ദി.