അതിക്രമിച്ചു കടന്നതാണ്
തടയുന്നതിനോ
അരുതെന്നു പറയാനോ
ആരുമില്ലായിരുന്നു
ശിക്ഷിക്കപ്പെടുമെന്ന
മുന്നറിയിപ്പു പലകയും കണ്ടില്ല.
ആദ്യമമ്മയുടെയുദരത്തിലും
അച്ഛന്റെ വ്യയങ്ങളിലും
അതിക്രമിച്ചു കടന്നു
പിന്നെയോരോ
കാലപരിധിയിലായി
കാമുകിയുടെ
സ്വാതന്ത്ര്യത്തിലും
ഇണയുടെ
സ്വകാര്യതകളിലും
തലമുറകളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കും
അതിക്രമിച്ചു കയറി.
ഒടുവിലീയതിക്രമിച്ചു കടക്കലിനു
പിടികൂടി, മൂന്നാം മുറയും
നാലാം മുറയും നടത്തി
എന്നന്നേയ്ക്കും നാടുകടത്തും..
Subscribe to:
Post Comments (Atom)
എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്
ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...
-
സ ര്ഗ്ഗസീമകള്ക്കരികെ കല്പനാ വൈഭവവാക് ശില്പ ശാലക്കുള്ളില്‍ പണ്ടു ചരിത്ര മണ്ഡപത്തില്‍ ദേവ ഭാഷകളമൂല്യ വാക് ഭുഷകളാല് നടനമാടിയ കേളീകീര്ത്തിയാ...
-
ആ, നീര്‍മാതളം പൊഴിഞ്ഞു ഭൂമിയിതിലാറടി മണ്ണില്‍ മണ്ണോടുച്ചേര്‍ന്നൊരാ ദു : ഖ സാന്ദ്ര ദിനമണയുന്നു എന്തുജ്ജ്വല പ്രശോഭിത സര്‍ഗ്ഗസൃഷ്ടികളാ...
കവിത ഇഷ്ടപ്പെട്ടു
ReplyDeleteകാലപരിധിയില്‍ ഈ അതിക്രമിച്ചു കയറ്റം അനിവാര്യമാണ്.
ReplyDeleteഅവസാനത്തെ നാലുവരി മനസ്സിലായില്ല.
നന്നായി, മാഷേ
ReplyDeleteഒരു അപൂർണ്ണത തോന്നിക്കുന്നു. ഏതു തലത്തിൽ പിടികൂടി?
ReplyDeleteഒരു പദം(കടക്കലിനു) ടൈപ്പിങ്ങിനിടെ
ReplyDeleteവിട്ടു പോയതാണ്.
അങ്ങനെ വരട്ടെ. ഇപ്പോ തെളിഞ്ഞു..
ReplyDeleteപലതലങ്ങളില്‍ വായനതരുന്നുണ്ട് ഈ കവിത, സുന്ദരം
ReplyDeleteഅതിക്രമിച്ചുകടക്കലിനുളള ശിക്ഷ അനുഭവിച്ചേ തീരൂ. അതു പ്രകൃതിനിയമം. നല്ല വരികള്‍ ,ആശംസകള്‍
ReplyDeleteആദ്യം അമ്മയുടെ ഉദരത്തില്‍ പിന്നെ അച്ഛന്റെ ചിലവുകളില്‍ പിന്നെ കാമുകിയുടെ സ്വാതന്ത്ര്യത്തില്‍, ഭാര്യയുടെ സ്വകാര്യതയില്‍ പിന്നെ മക്കളുടെ ഇഷ്ടങ്ങളില്‍ ഒക്കെ അതിക്രമിച്ചു കയറി. അവസാനം മരണം അയാളെ നാടുകടത്താന്‍ പോകുന്നു.. ജീവിതം അതിക്രമിച്ചു കടക്കലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കവിത.
ReplyDeleteവളരെ നന്നായിട്ടുണ്ട്. അഭിനന്ദനം.
അതിക്രമിച്ചു കടക്കുകയെന്നത് ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ഒന്നല്ലെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണം .... അതിനെ അതിക്രമിച്ച് കടക്കൽ എന്ന് നമ്മുടെ കാഴ്ചപ്പാടിൽ .. അനിവാര്യമായ ഒന്നു തന്നെ നാം അതിനെ തേടി പോയില്ലെങ്കിലും ....അതു നമ്മെ തേടിയെത്തും..മരണമായിട്ടെങ്കിലും ... നല്ല വരികൾ.. ആശംസകൾ..
ReplyDeleteകൊള്ളാം മാഷിന്‍റെ ഈ അതിക്രമം,നന്നായിരിയ്ക്കുന്നു.
ReplyDeleteകവിത ഇടുമ്പോള്‍ ഒരു മെസ്സേജു തന്നാല്‍ ഒരുപാടു സന്തോഷം.
പിന്നല്ലാതെ, എത്രനാള്‍ സഹിക്കും :)
ReplyDeleteകൊള്ളാം മഷേ, ഈ ജീവിത വീക്ഷണം
ഈ അതിക്രമം സഹിച്ച
ReplyDeleteഎല്ലാവര്‍ക്കും നന്ദി