Thursday, December 9, 2010

ഓര്‍മ്മകളിലെ മധുരനൊമ്പരം

വാങ്ങാതെപോയ് നീ , അന്നു ഞാനെന്നുടെ
വാക്കുകളാല്‍ ; തീര്‍ത്ത മന്ദാര മാല്യം
കേള്‍ക്കാതെ പോയ് നിന്‍ കാതുകളന്നു
ഞാന്‍ , നിന്നെക്കുറിച്ചു , പാടിയ പാട്ടുകള്‍
നോക്കാതെ പോയ് നിന്‍ , കണ്മുനകളന്നു
ചീന്തിയൊഴുക്കിയെന്‍ ഹൃദയരക്തം .

കാലപ്രവാഹത്തില്‍ മാമക ജീവിതം
മുങ്ങിയുംപൊങ്ങിയും മുന്നോട്ടുപോകവേ
വന്നണഞ്ഞിടൂ , സ്മൃതിതന്‍ തീരത്തിലി -
ന്നുമാ പ്രണയത്തിന്‍ , മുത്തായമുത്തുകള്‍ .

വിസ്മയംകൊണ്ടെന്റെ നേത്രങ്ങള്‍ വിക -
സിച്ചാ , കാല്‍ച്ചിലമ്പിന്‍ മണിനാദങ്ങള്‍
അന്തരാത്മാവിന്റെ മണ്ഡപത്തിലിന്നും
നൂപുരധ്വനികളായ് നിറഞ്ഞിടുന്നു .
നിന്‍ ,  പൊട്ടിച്ചിരികളാം കിലുകിലെ
കുലുങ്ങുമാ , കുപ്പിവളതന്‍ കിലുക്കങ്ങള്‍
എന്നുടെയേകാന്തസായാഹ്നവേളയില്‍
അമ്പലമണികളായ് മുഴങ്ങിടുന്നു .

ഓടിവന്നെത്തുമായോര്‍മ്മപ്പടയുടെ
ശസ്ത്രങ്ങളേറ്റുപിടയുന്നെന്‍ ചേതന
എന്നാലും ചിന്തയിലിന്നുമാ നോവുകള്‍
നിന്നുടെ പുഞ്ചിരി വിടര്‍ത്തിടുന്നു .

             വീണ്ടും പോസ്റ്റു ചെയ്യുന്നു.




12 comments:

  1. ഓര്‍മയില്‍ പുഞ്ചിരി വിടര്‍ത്തുന്ന നഷ്ട പ്രണയം ! :)

    ReplyDelete
  2. ഓർമ്മകൾ ചിലപ്പോൾ നെല്ലിക്കപോലെയാവുന്നുണ്ട് ല്ലേ.. .. മൂക്കും തോറും കയ്പ്പും ഒപ്പം മാധുര്യവും കൂടുന്നു പ്രണയനഷ്ടത്തിൽ.

    ReplyDelete
  3. ഈ മധുര നൊമ്പരത്തില്‍ മധുരം നിറഞ്ഞിരിക്കുന്നു .കാവ്യാമൃതം തുളുമ്പുന്നു . അതി മനോഹരമായ വരികള്‍ . നന്നായി ആലപിക്കാം .
    കാലപ്രവാഹത്തില്‍ മാമക ജീവിതം
    മുങ്ങിയുംപൊങ്ങിയും മുന്നോട്ടുപോകവേ
    വന്നണഞ്ഞിടൂ , സ്മൃതിതന്‍ തീരത്തിലി -
    ന്നുമാ പ്രണയത്തിന്‍ , മുത്തായമുത്തുകള്‍

    വന്നണഞ്ഞിടും, അല്ലെങ്കില്‍
    വന്നണഞ്ഞിടുന്നൂ എന്നല്ലേ വേണ്ടത് .
    ഒന്നു നോക്കൂ

    ReplyDelete
  4. വന്നു പോകുന്നു എന്നയര്‍ത്ഥത്തിലാണ്
    വന്നണഞ്ഞിടു എന്നെഴുതിയത്
    ഇതു ശരിയാണോയെന്നു പരിശോധിക്കുന്നതാണ്.

    ReplyDelete
  5. നന്നായി എഴുതിയിട്ടുണ്ട് മാഷേ.. കവിത പ്രണയാര്‍ദ്ദമാകുന്നു.

    ReplyDelete
  6. ഓടിവന്നെത്തുമായോര്‍മ്മപ്പടയുടെ
    ശസ്ത്രങ്ങളേറ്റുപിടയുന്നെന്‍ ചേതന
    എന്നാലും ചിന്തയിലിന്നുമാ നോവുകള്‍
    നിന്നുടെ പുഞ്ചിരി വിടര്‍ത്തിടുന്നു

    നെല്ലിക്കപോലെയാവുന്നുണ്ട്... മുകില്‍ പറഞ്ഞത് തന്നെ ശരി

    ReplyDelete
  7. ഓര്‍മ്മകള്‍ മധുരിക്കുന്നു കൊള്ളാം :)
    മധുരിക്കുന്ന ഓര്‍മ്മകള്‍ ഉണ്ടല്ലോ

    ReplyDelete
  8. വാങ്ങാതെപോയ് നീ , അന്നു ഞാനെന്നുടെ
    വാക്കുകളാല്‍ ; തീര്‍ത്ത മന്ദാര മാല്യം
    കേള്‍ക്കാതെ പോയ് നിന്‍ കാതുകളന്നു
    ഞാന്‍ , നിന്നെക്കുറിച്ചു , പാടിയ പാട്ടുകള്‍
    നോക്കാതെ പോയ് നിന്‍ , കണ്മുനകളന്നു
    ചീന്തിയൊഴുക്കിയെന്‍ ഹൃദയരക്തം .

    വളരെ മനോഹരമായ വരികള്‍

    ReplyDelete
  9. കൊള്ളാം മാഷേ.
    ചുള്ളിക്കാടിന്റെ. ആനന്ദധാരയുടെ ആദ്യവരികളെ ഓര്‍മ്മിപ്പിക്കുന്നു മാഷിന്റെ തുടക്കം.
    ദോഷം പറഞ്ഞതല്ലാട്ടോ.
    പോക്കുവെയിലിന്‍ മഞ്ഞ പോയ കാലത്തിന്‍ താളില്‍.
    അതില്‍ നിന്മുഖം തേടിയുഴറി വീഴും മനം.
    സാന്ധ്യശോണസംക്രമം ഇരുണ്ട രാവില്‍ തീര്‍ന്നു.

    ReplyDelete
  10. പ്രണയമായാലും വിരഹമായാലും ..നഷ്ടപ്പെടലുകള്‍ ആയാലും..അവയെല്ലാം നമുക്ക് സമ്മാനിക്കുന്നത്..ഒരായിരം സമൃതികളാണ് ..അവ ഇടയ്ക്കിടെ മനസ്സിന്റെ ജാലകത്തില്‍ വന്നു തട്ടുമ്പോള്‍ കവിത കുറിക്കാതിരിക്കുന്നതെങ്ങിനെ..അല്ലെ..??കവിത ഒരുപാടിഷ്ടായി..ആശംസകള്‍..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...